• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജസ്ഥാനിൽ ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി; 25 പുതുമുഖങ്ങൾ

 • By Goury Viswanathan
cmsvideo
  രാജസ്ഥാനിൽ ബിജെപി വീഴും? | Oneindia Malayalam

  ജയ്പൂർ: രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പ്രഖ്യാപിച്ചു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കളും കേന്ദ്ര നേതൃത്വവും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങൾക്കൊടുവിലാണ് പട്ടിക പ്രഖ്യാപനം.

  131 പേരുകളാണ് ആദ്യ ഘട്ട പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

  25 പുതുമുഖങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സിറ്റിംഗ് എംഎൽഎമാരായ 85 പേരാണ് മത്സരരംഗത്തുള്ളത്. മുഖ്യമന്ത്രി വസുന്ധര രാജെ ഝാലാറാ പാട്ടണിൽ നിന്നും മത്സരിക്കും. രാജസ്ഥാനിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടുമെന്നാണ് അഭിപ്രായ സർവേകളിൽ പ്രവചിച്ചിരിക്കുന്നത്.

  സ്ഥാനാർത്ഥികൾ

  സ്ഥാനാർത്ഥികൾ

  ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം കേന്ദ്രമന്ത്രി ജെപി നദ്ദയാണ് സ്ഥാനാർത്ഥികളുടെ പട്ടിക പുറത്ത് വിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷൻ അമിത് ഷാ, രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. നവംബർ 19 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി.

   പുതുമുഖങ്ങൾ

  പുതുമുഖങ്ങൾ

  25 പുതുമുഖങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരുക്കുന്നത്. ശക്തമായി ഭരണവിരുദ്ധ വികാരം അലയടിക്കുന്ന രാജസ്ഥാനിൽ കൂടുതൽ പുതുമുഖങ്ങളെ രംഗത്തിറക്കണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചത് പാർട്ടി അധ്യക്ഷൻ അമിത് ഷാ ആണ്. ബാക്കി സ്ഥാനാർത്ഥികളുടെ പേര് ഉടൻ പ്രഖ്യാപിക്കുമെന്ന് നദ്ദ കൂട്ടിച്ചേർത്തു.

  മന്ത്രിമാർക്കും സീറ്റില്ല

  മന്ത്രിമാർക്കും സീറ്റില്ല

  മന്ത്രി സുരേന്ദ്ര ഗോയലിന്റെ പേര് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. മുതിർന്ന നേതാവ് ദേവി സിംഗ് ഭാട്ടിയുടെ മരുമകൾ പൂനം കൻവാറിന് സീറ്റ് നൽകി. ലോക്സഭാ അംഗം സോനാറാം ചൗധരി ബാർമർ മണ്ഡലത്തിൽ നിന്നും ജനവിധി തേടും. സ്പീക്കർ കൈലാഷ് മേഘ്വാൾ പിലാനിയിലും മത്സരിക്കും. 2003 മുതൽ പ്രതിനിധികരിക്കുന്ന ഝാലാറാംപാട്ടണിൽ നിന്ന് തന്നെയാണ് വസുന്ധര രാജെ ഇത്തവണയും മത്സരിക്കുന്നത്.

   വനിതാ സ്ഥാനാർത്ഥികൾ

  വനിതാ സ്ഥാനാർത്ഥികൾ

  131 അംഗം പട്ടികയിൽ 12 സ്ത്രീകളെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 17 പേർ എസ്സി വിഭാഗത്തിൽ നിന്നും 19 പേർ എസ്ടി വിഭാഗത്തിൽ നിന്നുമാണ്. 32 പേർ യുവാക്കളാണ്. 85 സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റ് നൽകിയിട്ടുണ്ട്. 69 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.

   അമിത് ഷാ- വസുന്ധര തർക്കം

  അമിത് ഷാ- വസുന്ധര തർക്കം

  അമിത് ഷായും വസുന്ധര രാജെയുമായി നിലനിന്നിരുന്ന തർക്കത്തെ തുടർന്നാണ് സ്ഥാനാർത്ഥി നിർണയം വൈകിയത്. എല്ലാ മണ്ഡലങ്ങളിലേക്കും വിജയ സാധ്യതയുള്ള 3 പേരുടെ പേരുകൾ നിർദ്ദേശിക്കണമെന്ന അമിത് ഷായുടെ നിർദ്ദേശം വസുന്ധര രാജെ തള്ളിയതാണ് പ്രശ്നങ്ങൾക്ക് കാരണം.

  ഇഷ്ടക്കാരെ തിരുകി കയറ്റാൻ

  ഇഷ്ടക്കാരെ തിരുകി കയറ്റാൻ

  വസുന്ധര രാജെ സിന്ധെ നൽകിയ 80 സ്ഥാനാർത്ഥികളെ അമിത് ഷാ ഒഴിവാക്കിയിരുന്നു. വിജയസാധ്യതയുള്ളവരെ മാത്രം മത്സരിപ്പിച്ചാൽ മതിയെന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് വസുന്ധര രാജെയുടെ അടുത്ത അനുയായി ആയിരുന്ന അശോക് പൗർണമിയെ മാറ്റിയതോടെയാണ് ഇരുവരും തമ്മിലുള്ള അകൽച്ച കൂടുതൽ രൂക്ഷമാകുന്നത്

  ഭരണ വിരുദ്ധ വികാരം

  ഭരണ വിരുദ്ധ വികാരം

  കോൺഗ്രസിനെ നിലംപരിശാക്കിയാണ് വസുന്ധര രാജെയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തുന്നത്. എന്നാൽ ശക്തമായ ഭരണ വിരുദ്ധ വികാരമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. കർഷക പ്രതിസന്ധിയും ആൾക്കൂട്ടകൊലപാതകങ്ങളും സർക്കാരിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് കോൺഗ്രസ് ഉന്നയിക്കുന്നത്.

  പുതിയ തന്ത്രങ്ങൾ

  പുതിയ തന്ത്രങ്ങൾ

  ജനവികാരം കണക്കിലെടുത്താണ് കൂടുതൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തി സ്ഥാനാർത്ഥി പട്ടിക തയാറാക്കാൻ അമിത് ഷാ നിർദ്ദേശം നൽകിയത്. പരമാവധി സിറ്റിംഗ് എംഎൽഎമാരെ ഒഴിവാക്കി വിജയസാധ്യതയുള്ളവരെ ഉൾപ്പെടുത്താനായിരുന്നു നിർദ്ദേശം. ഇതോടെ സീറ്റ് നഷ്ടമാകുമെന്ന് ഭയന്നവർ സ്വന്തം മണ്ഡലത്തിൽ ബന്ധുക്കളെ തിരുകിക്കയറ്റാൻ ശ്രമം നടത്തിയത് വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങിയിരുന്നു. പ്രമുഖ നേതാക്കളിൽ ചിലർ കോൺഗ്രസ് പാളയത്തിലേക്ക് പോയതും ബിജെപിക്ക് തിരിച്ചടിയായി.

   തകർന്നടിയും

  തകർന്നടിയും

  ഇക്കുറി രാജസ്ഥാനിൽ ബിജെപി തകർന്നടിയുമെന്നാണ് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ ട്രെൻഡുകൾ മാറി വരുന്നുണ്ടെങ്കിലും രാജസ്ഥാനിൽ കോൺഗ്രസ് അനുകൂല കാലാവസ്ഥയാണെന്നാണ് എല്ലാ സർവേകളും പ്രവചിക്കുന്നത്. രാജസ്ഥാനിൽ ശക്തമായ തിരിച്ചുവരവുനടത്തുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.

  മോദി തരംഗം

  മോദി തരംഗം

  ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്നു വിശേഷിപ്പിക്കാവുന്ന നിയമസഭാ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികൾക്ക് നിർണായകമാണ്. രാജസ്ഥാനിൽ പരാജയ സാധ്യത മുന്നിൽ കണ്ട് വലിയ പ്രചാരണ തന്ത്രങ്ങളാണ് ബിജെപി മെനയുന്നത്. നവംബർ 23 മുതൽ 12 ദിവസത്തേക്ക് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് റാലികൾ സജീവമാക്കാൻ മോദിയും അമിത് ഷായും എത്തും. കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഭരണവിരുദ്ധവികാരം തണുപ്പിക്കാനാണ് നേതാക്കളുടെ ശ്രമം.

  ശബരിമല തീർത്ഥാടകർക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങളുമായി പോലീസ്, കാൽനടയ്ക്കും പാസ്

  തര്‍ക്കം തീര്‍ന്നു; സിനിമാ താരങ്ങള്‍ ഗള്‍ഫിലേക്ക്, അബൂദാബിയില്‍ ആദ്യ ഷോ!! മോഹന്‍ലാലിന്റെ ശ്രമം

  English summary
  bjp releases first list of candidates for rajasthan assembly election, 25 new faces
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X