കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബിജെപി; മുത്തലാഖില്‍ സ്ത്രീകളുടെ അഭിപ്രായം തേടും

അധികാരത്തിലെത്തിയാല്‍ അയോധ്യയിലെ വിവാദ ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.

  • By Ashif
Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രിക ബിജെപി പുറത്തിറക്കി. അധികാരത്തിലെത്തിയാല്‍ അയോധ്യയിലെ വിവാദ ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. നിമയത്തിന്റെ വഴിക്കാണ് ബിജെപി നീങ്ങുക. കഴിയും വേഗം ക്ഷേത്രം നിര്‍മിക്കുമെന്നാണ് പത്രിക പറയുന്നത്. വികസനവും ജാതി വോട്ടും ലക്ഷ്യമിടുന്ന പ്രകടന പത്രികയില്‍ വിദ്യാര്‍ഥികളെയും കര്‍ഷകരെയും ആകര്‍ഷിക്കുന്ന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.

Amitshah

പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് പത്രിക പുറത്തിറക്കിയത്. ജനക്ഷേമത്തിനുള്ള വാഗ്ദാനം എന്ന പേരില്‍ ഇറക്കിയ പ്രകടന പത്രികയില്‍ ഉത്തര്‍പ്രദേശിനെ വികസന ഭൂമിയാക്കുമെന്നാണ് അവകാശപ്പെടുന്നത്. മുത്തലാഖ് വിഷയത്തില്‍ എല്ലാ സ്ത്രീകളുടെയും അഭിപ്രായം തേടും. ശേഷം വിഷയം സുപ്രിംകോടതിയുടെ മുന്നില്‍ കൊണ്ടുവരും. എല്ലാ അറവുശാലകളും അടച്ചുപൂട്ടും.

മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അമിത് ഷാ പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി ഉത്തര്‍ പ്രദേശ് ഭരിച്ച എസ്പിയെയും ബിഎസ്പിയെയും അദ്ദേഹം വിമര്‍ശിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി രണ്ട് പാര്‍ട്ടിയും ഒന്നും ചെയ്തില്ല. പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ യുപിയെ ബിജെപി വികസന സംസ്ഥാനമാക്കുമെന്നും അമിത് ഷാ പറഞ്ഞു.

പ്രധാന വാഗ്ദാനങ്ങള്‍:

യുവാക്കള്‍ക്ക് പ്രതിമാസം ഒരു ജിബി സൗജന്യ ഡാറ്റയോടു കൂടിയ ലാപ്‌ടോപ്
ഖനി മാഫിയകളെ ഒതുക്കും
എല്ലാ പൗരമാര്‍ക്കും തുല്യനീതി
പലിശയില്ലാതെ കര്‍ഷകര്‍ക്ക് വായ്പ
കാര്‍ഷിക വികസനത്തിന് അടുത്ത അഞ്ച് വര്‍ഷത്തേക്ക് 150 കോടി രൂപയുടെ ഫണ്ട് തയ്യാറാക്കും
ക്ലാസ് നാല്, അഞ്ച് തസ്തികകളിലേക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രം നിയമനം
അഭിമുഖം ഒഴിവാക്കും, 90 ശതമാനം ജോലിയും യുവാക്കള്‍ക്ക്
ബാബാ അംബേദ്കര്‍ ഫണ്ടിലേക്ക് 500 കോടി രൂപ അനുവദിക്കും
കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും സൗജന്യ വൈഫൈ
50 ശതമാനം മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ബിരുദ പഠനം വരെ സൗജന്യമാക്കും
മിനി ബസ് സര്‍വീസ് വഴി ഗ്രാമങ്ങളെ ബന്ധിപ്പിക്കും
എല്ലാ വീട്ടിലും കക്കൂസ്, എല്‍പിജി, പൈപ്പ് ലൈന്‍

English summary
BJP President Amit Shah today released the party's manifesto for the Uttar Pradesh Assembly elections , which will be held in seven phases from February 11. While releasing the manifesto, called 'Lok Kalyan Sankalp Patra' (Pledge for People's Welfare), the BJP president said the party will form government in Uttar Pradesh with a two-thirds majority.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X