കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്! മുന്‍ മുഖ്യമന്ത്രി കോണ്‍ഗ്രസിലേക്ക്

  • By
Google Oneindia Malayalam News

15 വര്‍ഷം ബിജെപി അധികാരത്തില്‍ ഇരുന്ന ഹിന്ദു ഹൃദയ ഭൂമി കൈപ്പിടിയില്‍ ആക്കിയായിരുന്നു ബിജെപിയുടെ സംസ്ഥാനത്തെ ശവപ്പെട്ടിയിലേക്കുള്ള കോണ്‍ഗ്രസിന്‍റെ ആദ്യ ആണി. ഇപ്പോള്‍ സംസ്ഥാനത്ത് മറ്റ് ചില നിര്‍ണായക നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുന്‍ ബിജെപി മുഖ്യമന്ത്രിക്ക് സീറ്റ് ഓഫര്‍ ചെയ്താണ് ബിജെപിയെ കോണ്‍ഗ്രസ് ഞെട്ടിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിന്‍റെ ഓഫര്‍ സ്വീകരിച്ച മുഖ്യന്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ സമ്മതം അറിയിച്ചെന്നാണ് വിവരം. ഇത് ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. വിശദാംശങ്ങളിലേക്ക്

മുതിര്‍ന്ന നേതാക്കള്‍

മുതിര്‍ന്ന നേതാക്കള്‍

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ നേതാക്കളുടെ കൂട് വിട്ട് കൂടുമാറ്റമാണ് മധ്യപ്രദേശില്‍ ബിജെപിക്ക് കൂടുതല്‍ തലവേദനയായിരിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ അടക്കമാണ് ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്.

ബിജെപിയോട് ഇടഞ്ഞു

ബിജെപിയോട് ഇടഞ്ഞു

നേരത്തേ ശിവരാജ് സിങ് മന്ത്രിസഭയിലെ അംഗമായിരുന്നു രാമകൃഷ്ണ കുഷ്മാരിയ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയിരുന്നു. 76 വയസ്സുകാരനായി കുഷ്മാരിയ അഞ്ച് തവണ ലോക്സഭാംഗവും മൂന്ന് തവണ പാര്‍ട്ടി എംഎല്‍എയുമായിരുന്നു. നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കുഷ്മാരിയക്ക് പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നില്ല. ഇതോടയാണ് അദ്ദേഹം ബിജെപിയോട് ഇടയുന്നത്.

കോണ്‍ഗ്രസില്‍

കോണ്‍ഗ്രസില്‍

പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ കുഷ്മാരിയ സ്വതന്ത്രനായി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടി.പിന്നാലെയാണ് കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. രാഹുല്‍ ഗാന്ധിയുടേയും കമല്‍ നാഥിന്റെയും നേതൃത്വത്തിന് കീഴില്‍ നല്ല നാളുകള്‍ സംസ്ഥാനത്ത് തിരിച്ച് വരും എന്ന് പ്രഖ്യാപിച്ചായിരുന്നു കുസ്മാരിയ കോണ്‍ഗ്രസില്‍ എത്തിയത്.

മുന്‍ മുഖ്യമന്ത്രി

മുന്‍ മുഖ്യമന്ത്രി

ഇതിന് പിന്നാലെയാണ്
ബിജെപിയുടെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ബാബുലാല്‍ ഗൗഡ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ് ഗൗര്‍. നേരത്തേ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. അതിന് പിന്നാലെ ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഗൗര്‍ രംഗത്തെത്തിയിരുന്നു.

കടുത്ത വിമര്‍ശനം

കടുത്ത വിമര്‍ശനം

പാര്‍ട്ടിയില്‍ നിന്ന് മുതിര്‍ന്ന നേതാക്കളെ ബിജെപി തഴയുകയാണെന്ന് ബാബുലാല്‍ ഗൗര്‍ ആരോപിച്ചിരുന്നു. മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയോട് പോലും ബിജെപി സ്വീകരിക്കുന്ന നിലപാടിലും ബാബുലാല്‍ അമര്‍ഷം പൂണ്ടു.

കോണ്‍ഗ്രസ് ഓഫര്‍

കോണ്‍ഗ്രസ് ഓഫര്‍

മുതിര്‍ന്ന നേതാക്കളെ പരിഗണിക്കാതിരിക്കുന്ന നിലപാട് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും ബാബുലാല്‍ ഗൗര്‍ വിമര്‍ശിച്ചിരുന്നു. ഇതോടെയാണ് ഭോപ്പാലില്‍ ബാബുലാലിന് സീറ്റ് ഓഫര്‍ ചെയ്യാന്‍ കോണ്‍ഗ്രസ് തിരുമാനിച്ചത്.

അടുത്ത ബന്ധം

അടുത്ത ബന്ധം

ബിജെപിയുടെ സിറ്റിങ്ങ് സീറ്റായ ഭോപാല്‍ മണ്ഡലമായിരുന്നു ഗൗറിന് കോണ്‍ഗ്രസ് ഓഫര്‍ ചെയ്തത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങാണ് ഗൗറുമായി ചര്‍ച്ച നടത്തിയത്.. ദിഗ്വിജയ് സിങ്ങുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവാണ് ഗൗര്‍.

സത്യപ്രതിജ്ഞാ വേദിയില്‍

സത്യപ്രതിജ്ഞാ വേദിയില്‍

കമല്‍നാഥ് സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലും ഗൗറിനെ സിങ്ങ് വേദിയില്‍ എത്തിച്ചിരുന്നു. ഭോപ്പാല്‍ മണ്ഡലം പിടിക്കാനുറച്ചുള്ള കോണ്‍ഗ്രസിന്‍റെ നീക്കങ്ങളുടെ ഭാഗമാണ് ഗൗറിനുള്ള ഓഫര്‍ എന്നാണ് കണക്കാക്കപ്പെടുന്നത്.

മുതലെടുത്ത് കോണ്‍ഗ്രസ്

മുതലെടുത്ത് കോണ്‍ഗ്രസ്

1989 മുതല്‍ ബിജെപിയാണ് ഭോപ്പാലില്‍ ജയിച്ച് കയറുന്നത്. ഇത്തവണ കരീന കപൂറിനെ കോണ്‍ഗ്രസ് മത്സരിപ്പിക്കാന്‍ തിരുമാനിച്ചിരുന്നെങ്കിലും ഗൗറിന്‍റെ മനംമാറ്റം മുതലെടുക്കാന്‍ കോണ്‍ഗ്രസ് തിരുമാനിക്കുകയായിരുന്നു.

10 തവണ ജയിച്ചു

10 തവണ ജയിച്ചു

മദ്യവ്യാപാരിയായിരുന്നു ബാബുലാല്‍ ഗൗര്‍. നഗരവികസനത്തില്‍ തന്‍റേതായ കഴിവ് തെളിയിച്ച മുന്‍ ബിജെപി മുഖ്യന്‍ ബുള്‍ജോസര്‍ മാന്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.ഗോവിന്ദ്പൂരായിരുന്നു അദ്ദേഹത്തിന്‍റെ മണ്ഡലം. ഇവിടെ നിന്ന് പത്ത് തവണ ജയിച്ച ചരിത്രമുണ്ട് അദ്ദേഹത്തിന്.

മന്ത്രിമാര്‍

മന്ത്രിമാര്‍

നിരവധി കോണ്‍ഗ്രസ് മന്ത്രിമാര്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് തന്നെ വന്ന് കണ്ടിരുന്നു. കുറച്ചു ദിവസങ്ങളായി ഇത് സംബന്ധിച്ച് ചര്‍ച്ച നടക്കുകയാണ്. താന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ തിരുമാനമെടുത്തെന്നും ഗൗര്‍ വ്യക്തമാക്കി.

English summary
BJP's Babulal Gaur Is "Considering" Congress Offer To Contest 2019 Polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X