കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍; ആരാകും മുഖ്യമന്ത്രി? സത്യപ്രതിജ്ഞ ഇന്ന് തന്നെ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി വന്‍ ചര്‍ച്ച. ദേവേന്ദ്ര ഫഡ്‌നാവിസ്, ഏഖ്‌നാഥ് ഷിന്‍ഡെ എന്നിവര്‍ മുഖ്യമന്ത്രിയാകാനാണ് കൂടുതല്‍ സാധ്യത. അതേസമയം ഇന്ന് തന്നെ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യും എന്നാണ് റിപ്പോര്‍ട്ട്.

ശിവസേനയുടെ വിമത എം എല്‍ എയായ ഏക്‌നാഥ് ഷിന്‍ഡെയുടെ നീക്കമാണ് ഉദ്ധവ് താക്കറെ സര്‍ക്കാരിനെ താഴെയിറക്കിയത്. ഉദ്ധവ് താക്കറെ സര്‍ക്കാരിലെ നഗരവികസന മന്ത്രിയായിരുന്നു ഏക്‌നാഥ് ഷിന്‍ഡെ. 38 എം എല്‍ എമാരുമായാണ് ഏക്‌നാഥ് ഷിന്‍ഡെ ഉദ്ധവ് സര്‍ക്കാരിനെ വീഴ്ത്തിയത്.

scsd

ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെച്ചതോടെയാണ് ബി ജെ പിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള ശ്രമം ആരംഭിച്ചത്. അതേസമയം നിലവിലെ പ്രതിപക്ഷ നേതാവായ ദേവേന്ദ്ര ഫഡ്‌നാവിസിനും മുഖ്യമന്ത്രി പദത്തിലേക്ക് സാധ്യതയുണ്ട്.

സര്‍ക്കാര്‍ വീണു, അടുത്ത നീക്കമെന്ത്? ആലോചനയുമായി എന്‍സിപിയും കോണ്‍ഗ്രസുംസര്‍ക്കാര്‍ വീണു, അടുത്ത നീക്കമെന്ത്? ആലോചനയുമായി എന്‍സിപിയും കോണ്‍ഗ്രസും

മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ദേവേന്ദ്ര ഫഡ്‌നാവിസും ഏക്‌നാഥ് ഷിന്‍ഡെയും രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് മഹാരാഷ്ട്രയില രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നത്.

വിശ്വാസ വോട്ടെടുപ്പ് തേടണം എന്ന് സുപ്രീംകോടതിയും നിലപാട് എടുത്തതോടെയാണ് ഉദ്ധവ് താക്കറെ ഇന്നലെ തന്നെ രാജിവെച്ചത്. ശിവസേന-എന്‍ സി പി- കോണ്‍ഗ്രസ് സഖ്യത്തിന്റെ മഹാ വികാസ് അഘാഡിയായിരുന്നു സര്‍ക്കാരിനെ നയിച്ചിരുന്നത്.

2014-ലും 2019-ലും ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരുന്നു. 2019-ല്‍ വെറും 80 മണിക്കൂര്‍ മാത്രമായിരുന്നു ദേവേന്ദ്ര ഫഡ്‌നാവിസ് അധികാരത്തിലുണ്ടായിരുന്നത്. ദേവേന്ദ്ര ഫഡ്‌നാവിസിനെ താഴെയിറക്കിയ ശേഷമാണ് ശിവസേന - എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.

ഇതാണോ വശ്യമായ സൗന്ദര്യം? സാരിയില്‍ കിടു ലുക്കുമായി ഷാലിന്‍

അതേസമയം വിമത നീക്കം നടത്തിയ ഏക്‌നാഥ് ഷിന്‍ഡെ ഉദ്ധവ് താക്കറെയുടെ വിശ്വസ്തന്‍ എന്ന് അറിയപ്പെട്ട നേതാവായിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി ബുധനാഴ്ച തന്നെ മുഴുവന്‍ ബി ജെ പി എം എല്‍ എമാരും മുംബൈയിലെത്തിയിരുന്നു. ബി ജെ പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ എം എല്‍ എമാരുടെ പിന്തുണയുണ്ട്.

Recommended Video

cmsvideo
ഉദ്ധവിനെ പൂട്ടാനുറച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്, ഇനി ശിവസേനയുടെ കഷ്ടകാലം | *Politics

288 അംഗ നിയമസഭയില്‍ 144 എം എല്‍ എമാരുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. ബി ജെ പിക്ക് 106 എം എല്‍ എമാരാണുള്ളത്. ഏക്‌നാഥ് ഷിന്‍ഡെ ക്യാമ്പില്‍ 39 എം എല്‍ എമാരാണുള്ളത്. അങ്ങനെ വന്നാല്‍ 145 എം എല്‍ എമാരുടെ പിന്തുണ ബി ജെ പിയ്ക്ക് അവകാശപ്പെടാം. ശിവസേന വിമത എം എല്‍ എമാരില്‍ 12 പേര്‍ക്ക് മന്ത്രി പദവി ലഭിക്കും എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

English summary
BJP's Devendra Fadnavis or eknath shinde may take oath as Maharashtra Chief Minister today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X