കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷമില്ല: ഹരിയാനയില്‍ ബിജെപി സംസ്ഥന അധ്യക്ഷന്‍ രാജിവെച്ചു

Google Oneindia Malayalam News

ചണ്ഡിഗഡ്: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയേറ്റതിന് പിന്നാലെ ഹരിയാനയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബറാല രാജിവെച്ചു. തിരഞ്ഞെടുപ്പില്‍ ബിജെപി മോശം പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജിവെക്കുമെന്ന് അദ്ദേഹം ഫലം പുറത്തുവന്നു തുടങ്ങിയപ്പോള്‍ തന്നെ പ്രതികരിച്ചിരുന്നു. ഹരിയാണയിലെ 90 നിയമസഭാ സീറ്റുകളില്‍ 43 സീറ്റിന്റെ ലീഡ് നേടാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല.

വീണിടത്ത് അടവ് മാറ്റി അമിത് ഷാ; ഹരിയാനയില്‍ അറ്റകൈക്ക് നീക്കം, ഖട്ടര്‍ ദില്ലിക്ക്, ബാദല്‍ ഇടപെട്ടുവീണിടത്ത് അടവ് മാറ്റി അമിത് ഷാ; ഹരിയാനയില്‍ അറ്റകൈക്ക് നീക്കം, ഖട്ടര്‍ ദില്ലിക്ക്, ബാദല്‍ ഇടപെട്ടു

ഹരിയാണയില്‍ ബിജെപിക്ക് ഭൂരിപക്ഷം നേടാന്‍ 46 സീറ്റുകളുടെ കുറവാണുള്ളത്. കോണ്‍ഗ്രസിനും കൃത്യമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ജെജെപിയുടെ ദൂഷ്യന്ത് ചൗട്ടാലയാണ് കിംഗ് മേക്കര്‍. ഇതോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ജെജെപിയുമായി ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ട്. ജെജെപി മുമ്പില്‍ കോണ്‍ഗ്രസ് വെച്ച വാഗ്ധാനം ഉപമുഖ്യമന്ത്രി പദവിയാണെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ദുഷ്യന്ത് ചൗട്ടാലയുമായുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ബിജെപി ശിരോമണി അകാലിദളിന്റെ പ്രകാശ് സിംഗ് ബാദലിനെയും സമീപിച്ചിട്ടുണ്ട്. ചൗട്ടാല കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതവാണ് ബാദല്‍.

bjp4-15697

ഹരിയാണയില്‍ ബിജെപിക്ക് തിരിച്ചടിയേറ്റെങ്കിലും മഹാരാഷ്ട്രയില്‍ ബിജെപി- ശിവസേന സഖ്യം അധികാരത്തിലെത്തുമെന്ന് വ്യക്തമാണ്. രണ്ടാം തവണയും കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുള്‍പ്പെടെയുള്ളലവയാണ് നേട്ടങ്ങളായി തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാണിച്ചത്.

English summary
BJP's Haryana Chief Quits after No Clear Majority For Saffron Party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X