ബിജെപിക്ക് ഞെട്ടല്‍; ഐടി സെല്‍ സ്ഥാപകന്‍ കോണ്‍ഗ്രസിലേക്ക്... നിര്‍ണായക ഘട്ടത്തിലെ കളംമാറ്റം
നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വരവില്‍ അതൃപ്തനാണ് പ്രത്യുദ് ബോറ. എല്‍കെ അദ്വാനിയുടെ അടുത്ത അനുയായിയായിരുന്നു

ന്യൂഡല്‍ഹി: ബിജെപിയെ കുഴപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. പാര്‍ട്ടിയുടെ ഐടി സെല്‍ സ്ഥാപിച്ച പ്രദ്യുത് ബോറ കോണ്‍ഗ്രസിലേക്ക് കളംമാറ്റത്തിന് ഒരുങ്ങുന്നു. 2014ലെ നരേന്ദ്ര മോദിയുടെ ഉദയത്തിന് പ്രധാന കാരണം ബിജെപിയുടെ ഐടി സെല്‍ നടത്തിയ പ്രവര്‍ത്തനങ്ങളായിരുന്നു. ഇതിന് ചുക്കാന്‍ പിടിച്ചതാകട്ടെ പ്രദ്യുത് ബോറയും.
ഇദ്ദേഹം കോണ്‍ഗ്രസിലെത്തുന്നത് ബിജെപിക്ക് വലിയ ക്ഷീണമാകും. പ്രദ്യുത് ബോറയുടെ പുതിയ നീക്കം ബിജെപി സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. അദ്ദേഹത്തെ പിന്തിരിപ്പിക്കാനുള്ള ശ്രമം സ്വാഭാവികമായും ബിജെപി നടത്തുമെന്ന് ഉറപ്പാണ്. അതേസമയം, രാഷ്ട്രീയം പൂര്‍ണമായും വിടാനുള്ള സാധ്യതയും ബോറ സൂചിപ്പിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

ബിജെപിയില്‍ നിന്ന് രാജിവച്ചു
ബിജെപിയുടെ ഐടി സെല്‍ സ്ഥാപിച്ച പ്രദ്യുത് ബോറ പിന്നീട് ബിജെപിയുടെ ആശയങ്ങളോട് വിയോജിച്ചിരുന്നു. പഴയ ബിജെപിയുടെ ആശയങ്ങളില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയമാണ് പാര്‍ട്ടി ഇപ്പോള്‍ മുന്നോട്് വെക്കുന്നത് എന്നാണ് പ്രദ്യുത് ബോറയുടെ നിലപാട്. തുടര്‍ന്ന് അദ്ദേഹം 2015ല്‍ ബിജെപിയില്‍ നിന്ന് രാജിവയ്ക്കുകയും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു.

കോണ്‍ഗ്രസില്‍ ലയിക്കുമോ
ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്നു പ്രദ്യുത് ബോറ. ആശയപരമായ വിയോജിപ്പ് കാരണം പ്രാഥമിക അംഗത്വത്തില്‍ നിന്നും അദ്ദേഹം രാജിവയ്ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ ലയനം സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പ്രദ്യുത് ബോറ ഇന്ത്യ ടുഡെയോട് പറഞ്ഞു.

പ്രമേയം പാസാക്കണം
കോണ്‍ഗ്രസില്‍ ലയിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല. പാര്‍ട്ടിയിലെ മിക്ക നേതാക്കള്‍ക്കും ഈ അഭിപ്രായമുണ്ട്. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യും. എന്നിട്ടാകും അന്തിമ തീരുമാനം എടുക്കുക. ഇത് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കിയ ശേഷമാകും ബാക്കി കാര്യങ്ങള്‍ എന്തും പ്രദ്യുത് ബോറ പറഞ്ഞു.

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണം
അതേസമയം, രാഷ്ട്രീയം പൂര്‍ണമായി വിടാന്‍ പ്രദ്യുത് ബോറ താല്‍പ്പര്യപ്പെടുന്നു. സ്വകാര്യ ജീവിതം നയിക്കാനാണ് ഇപ്പോള്‍ ഇഷ്ടമെന്നും അദ്ദേഹം സൂചിപ്പിച്ചു. അസമില്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്താണ്. ബോറയുടെ പാര്‍ട്ടി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നാല്‍ പ്രതിപക്ഷത്തിന് കരുത്താകും. രാജ്യം നേരിടുന്ന പ്രത്യേക വെല്ലുവിളി തരണം ചെയ്യാന്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെന്ന ഉപദേശമാണ് ബോറയ്ക്ക് ലഭിച്ചിരിക്കുന്നത്.

മോദിയുടെ വരവില്‍ അതൃപ്തന്‍
മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, കേന്ദ്ര മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവരുമായി വളരെ അടുപ്പം നിലനിര്‍ത്തുന്ന നേതാവായിരുന്നു പ്രദ്യുത് ബോറ. ഇദ്ദേഹത്തിന്റെ രാജി വലിയ ചര്‍ച്ചയായിരുന്നു. മോദിയുടെ വരവ് കാരണം ഒതുക്കപ്പെട്ട നേതാക്കളുടെ കൂട്ടത്തിലാണ് പ്രദ്യുത് ബോറയെ എണ്ണുന്നത്. മോദിയിലും അമിത് ഷായിലും അധികാരം കേന്ദ്രീകരിക്കുന്നതില്‍ മനംമടുത്താണ് ബോറ രാജിവച്ചത് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
-
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം











Click it and Unblock the Notifications