കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഓപ്പറേഷന്‍ താമര' വിടാതെ ബിജെപി! എംഎല്‍എയ്ക്ക് വന്‍ ഗിഫ്റ്റ് ഓഫര്‍! എവിടെയെത്തിക്കണമെന്ന് ചോദ്യം!

  • By
Google Oneindia Malayalam News

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് അവസാനമായില്ലെന്ന സൂചന നല്‍കി മുഖ്യമന്ത്രി കുമാരസാമി. സര്‍ക്കാരിനെ താഴെയിറക്കാനുള്ള രണ്ടാം ഓപ്പറേഷന്‍ താമര പരാജയപ്പെട്ടെങ്കിലും ബിജെപി പൂര്‍വ്വാധികം ശക്തിയായി തന്നെ എംഎല്‍എമാരെ അടര്‍ത്തി എടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്ന് കുമാരസ്വാമി വ്യക്തമാക്കി. ഓപ്പറേഷന്‍ താമര ഇനിയും കെട്ടടിങ്ങിയിട്ടില്ലെന്നും ഒരു കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് വന്‍തുക ബിജെപി വാഗ്ദാനം ചെയ്തെന്നും കുമാരസ്വാമി വെളിപ്പെടുത്തി.ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി പല തന്ത്രങ്ങളും പുറത്തെടുക്കുമെന്ന നിഗമനത്തിലാണ് സര്‍ക്കാര്‍.വിശദാംശങ്ങളിലേക്ക്

 രണ്ടാം ഓപ്പറേഷന്‍ താമര

രണ്ടാം ഓപ്പറേഷന്‍ താമര

ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപി കര്‍ണാടകത്തില്‍ രണ്ടാം ഓപ്പറേഷന്‍ താമരയ്ക്ക് തുടക്കമിട്ടത്. ബിജെപിക്ക് ഏറ്റവും സ്വാധീനമുള്ള കന്നട മണ്ണില്‍ പാര്‍ട്ടിക്ക് അധികാരം നഷ്ടമായതോടെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഈ തിരിച്ചടി പ്രതിഫലിക്കുമെന്ന ചിന്തയാണ് രണ്ടാം ഓപ്പറേഷന്‍ താമര ശക്തമാക്കാനുള്ള തിരുമാനത്തിന് പിന്നില്‍.

 അതൃപ്തരായ എംഎല്‍എമാര്‍

അതൃപ്തരായ എംഎല്‍എമാര്‍

കോണ്‍ഗ്രസിലെ അതൃപ്തരായ എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് സര്‍ക്കാരിനെ താഴെയിറക്കുകയായിരുന്നു പദ്ധതി.മന്ത്രിസഭാ വിപുലീകരണത്തില്‍ അതൃപ്തിയുണ്ടായിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാരെ ലക്ഷ്യം വെച്ചായിരുന്നു ബിജെപിയുടെ കളികള്‍.

 രണ്ട് സ്വതന്ത്രരും

രണ്ട് സ്വതന്ത്രരും

മന്ത്രിസ്ഥാനം ലഭിക്കാതിരുന്ന രമേഷ് ജാര്‍ഖിഹോളി, മഹേഷ് കുമത്തല്ലി, ഉമേഷ് ജാദവ്, ബി നാഗേന്ദ്ര എന്നീ എംഎല്‍എമാര്‍ക്ക് പണവും പദവിയും വാഗ്ദാനം നല്‍കി ബിജെപി മുംബൈയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.രണ്ട് സ്വതന്ത്രരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

നാല് എംഎല്‍എമാര്‍

നാല് എംഎല്‍എമാര്‍

സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി നീക്കങ്ങൾ സജീവമായിരിക്കെ വിളിച്ചു ചേർ‌ത്ത നിയമസഭാ കക്ഷി യോഗത്തിൽ നാല് എംഎൽഎമാരും വിട്ടു നിന്നത് അഭ്യൂഹങ്ങള്‍ ഏറ്റി 13 എംഎല്‍എമാരെ അടര്‍ത്തി രാജിവെപ്പിച്ച് തിരഞ്ഞെടുപ്പിന് കളമൊരുക്കുകയായിരുന്നു ലക്ഷ്യം.

 വിശദീകരിച്ച് സിദ്ധരാമയ്യ

വിശദീകരിച്ച് സിദ്ധരാമയ്യ

ആദ്യ നടപടിയെന്നോണം രണ്ട് സ്വതന്ത്രരെ കൊണ്ട് രാജിവെപ്പിക്കുകയും ചെയ്തു. എന്നാല്‍ ബിജെപിയുടെ തന്ത്രങ്ങള്‍ കോണ്‍ഗ്രസ് സമര്‍ത്ഥമായി പൊളിച്ചതോടെ രണ്ടാം ഓപ്പറേഷന്‍ താമരയും വെള്ളത്തിലായി. നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കാതിരുന്ന നാല് കോണ്‍ഗ്രസ് എംഎല്‍മാരും തിരിച്ച് കര്‍ണാടകയത്തില്‍ എത്തി പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയെന്ന് നിയമസഭാ കക്ഷിനേതാവ് സിദ്ധരാമയ്യ അറിയിച്ചു.

 എല്ലാവരും തങ്ങള്‍ക്കൊപ്പം

എല്ലാവരും തങ്ങള്‍ക്കൊപ്പം

ചില കാര്യങ്ങളില്‍ അതൃപ്തിയുണ്ടെങ്കിലും കോണ്‍ഗ്രസ് വിട്ട് പോകില്ലെന്ന് വിമതര സ്വരം ഉയര്‍ത്തിയ രമേഷ് ജാര്‍ഖിഹോളി വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ എംഎല്‍എമാര്‍ എല്ലാവരും തങ്ങള്‍ക്കൊപ്പം തന്നെയുണ്ടെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ സുരക്ഷിതമാണെന്നും സിദ്ധരാമയ്യ അവകാശപ്പെട്ടു.

 വെളിപ്പെടുത്തി കുമാരസ്വാമി

വെളിപ്പെടുത്തി കുമാരസ്വാമി

എന്നാല്‍ സിദ്ധരാമയ്യയെ തള്ളി മുഖ്യമന്ത്രി കുമാരസ്വാമി രംഗത്തെത്തി. ഓപ്പറേഷന്‍ താമര ഇനിയും കെട്ടടങ്ങിയിട്ടില്ലെന്ന് കുമാരസ്വാമി ആരോപിച്ചു.
വ്യാഴാഴ്ച രാത്രി ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ വീണ്ടും ഒരു കോണ്‍ഗ്രസ് എംഎല്‍എയെ സമീപിച്ചിട്ടുണ്ട്. അദ്ദേഹത്തിനെ ഫോണിലൂടെ യെദ്യൂരപ്പ ബന്ധപ്പെട്ടുവെന്നും വന്‍ തുക വാഗ്ദാനം ചെയ്തെന്നും കുമാരസ്വാമി പറഞ്ഞു.

 എവിടെ എത്തിക്കണം

എവിടെ എത്തിക്കണം

സമ്മാനം എവിടെ എത്തിക്കണമെന്നായിരുന്നു എംഎല്‍എയോട് യെദ്യൂരപ്പ ചോദിച്ചത്. എന്നാല്‍ എംഎല്‍എ യെദ്യൂരപ്പയുടെ വാഗ്ദാനം നിരസിച്ചു. സമ്മാനങ്ങള്‍ ഒന്നും വേണ്ടെന്നും സമാധാനത്തോടെ സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കണമെന്നും എംഎല്എ മറുപടി നല്‍കിയെന്നും കുമാരസ്വാമി പറഞ്ഞു.

വലിയ സമ്മാനം

വലിയ സമ്മാനം

എംഎല്‍എ തന്നെ വിളിച്ച് കാര്യം പറഞ്ഞെന്നും കുമാരസ്വാമി മാധ്യമങ്ങളോട് വ്യക്തമാക്കി. ഓഫര്‍ ചെയ്ത സമ്മാനം ചെറിയ തുക അല്ല,ഊഹിക്കാവുന്നതിലും അപ്പുറമാണ്.

പിന്‍മാറിയിട്ടില്ല

പിന്‍മാറിയിട്ടില്ല

ആര്‍ക്കാണ് ഓഫര്‍ നല്‍കിയതെന്നോ എത്രയാണ് ഓഫര്‍ നല്‍കിയതെന്നോ താന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല.എന്നാല്‍ ബിജെപി ഇപ്പോഴും പിന്‍മാറിയിട്ടില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി.

English summary
BJP's 'Operation Lotus' still on, Congress MLA offered gift
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X