Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളില്‍ ബിജെപി മുദ്രാവാക്യം ജയ് ശ്രീറാമില്‍ ഒതുങ്ങില്ല; ജയ് മഹാകാളിയും

കൊല്‍ക്കത്ത: ബംഗാളില്‍ മമതാ ബാനര്‍ജിയെ ചൊടിപ്പിച്ച് പുതിയ മുദ്രാവാക്യവുമായി ബിജെപി. ജയ് ശ്രീറാം മുഴക്കിയ ബിജെപി പ്രവര്‍ത്തകരെ മമതാ ബാനര്‍ജി പരസ്യമായി ശാസിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ബിജെപി മതത്തെ കൂട്ടുപിടിച്ചുള്ള മുദ്രാവാക്യമാണ് വിളിക്കുന്നതെന്നും രാഷ്ട്രീയമല്ല അവര്‍ കളിക്കുന്നതെന്നുമാണ് മമത ആരോപിച്ചത്.

Bjp

തൊട്ടുപിന്നാലെയാണ് ബിജെപി മുദ്രാവാക്യത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയത്. ജയ് ശ്രീറാം മാത്രമല്ല, ബംഗാളില്‍ ജയ് മഹാകാളി എന്ന് കൂടി മുദ്രാവാക്യത്തില്‍ ചേര്‍ക്കുമെന്ന് ബംഗാളിന്റെ ചുമതലയുള്ള ബിജെപി നേതാവ് വിജയ വര്‍ജിയ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ ആദ്യമായി എത്തിയതായിരുന്നു വിജയവര്‍ജിയ.

കാളി ദേവിയുടെ നാടാണ് ബംഗാള്‍. അതുകൊണ്ടാണ് ജയ് മഹാകാളി എന്ന മുദ്രാവാക്യം കൂടി ചേര്‍ത്തതെന്നും വിജയവര്‍ജിയ പറഞ്ഞു. ബംഗാളിലെ സംസ്‌കാരം ബിജെപിക്ക് അറിയില്ലെന്നും ബിജെപി പുറത്തുനിന്നുള്ളവരുടെ രാഷ്ട്രീയമാണ് പറയുന്നതെന്നും തൃണമൂല്‍ നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ബംഗാളിലെ ദേവതയായ കാളിയുടെ പേര് കൂടി മുദ്രാവാക്യത്തില്‍ ചേര്‍ത്തത്. കാളി ദേവിയുടെ അനുഗ്രഹം തങ്ങള്‍ക്ക് വേണമെന്നും വിജയ് വര്‍ജിയ പറഞ്ഞു.

ബിജെപിയെ പ്രതിരോധിക്കാന്‍ ജയ് ഹിന്ദ്, ജയ് ബംഗ്ലാ, വന്ദേമാതരം എന്ന മുദ്രാവാക്യമാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിളിക്കുന്നത്. ട്വിറ്ററിലും ഫേസ്ബുക്ക് പേജിലും മമതാ ബാനര്‍ജി ഈ മുദ്രാവാക്യം പ്രൊഫൈല്‍ പിക്ചറിനൊപ്പം ചേര്‍ത്തിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച മുന്നേറ്റമാണ് ബംഗാളില്‍ നടത്തിയത്. ഒട്ടേറെ തൃണമൂല്‍ നേതാക്കള്‍ ബിജെപിയില്‍ ചേരുന്നത് തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+