ട്രംപിന് പിന്നാലെ സുബ്രഹ്മണ്യ സ്വാമിയും; ടെൽഅവീവിലുള്ള ഇന്ത്യൻ എംബസി ജറുസലേമിലേക്ക് മാറ്റണം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കി അംഗീകരിക്കണമെന്നുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഇന്ത്യൻ എംബസി അങ്ങോട്ടു മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംപി സുബ്രഹ്മണ്യ സ്വാമി രംഗത്ത് . ട്വിറ്ററിലൂടെയാണ് സ്വാമി ഇക്കാര്യം ആവശ്യപ്പെട്ടത്. നിലവിൽ ടെൽഅവീവിലാണ് ഇന്ത്യയുടെ എംബസി സ്ഥിതി ചെയ്യുന്നത്.

ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനം; ട്രംപിനെതിരെ വ്യാപക പ്രതിഷേധവുമായി ജനങ്ങൾ

നിലവിൽ മറ്റു രാജ്യങ്ങൾക്കെന്നും ജറുസലേമിൽ എംബസികളില്ല. അതേസമയം അമേരിക്ക തങ്ങളുടെ എംബസി അവീവില്‍ നിന്ന് ജെറൂസലേമിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് ഈ ആവശ്യവുമായി സുബ്രഹ്മണ്യ സ്വാമി രംഗത്തെത്തിയത്.

ജറുസലോം ഇസ്രയേലിന്റെ തലസ്ഥാനം

ജറുസലോം ഇസ്രയേലിന്റെ തലസ്ഥാനം

ലോക രാജ്യങ്ങളുടെ എതിർപ്പ് അവഗണിച്ച് ജറുസലോമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ലോകരാജ്യങ്ങൾ വൻ എതിർപ്പാണ് ഉയർത്തുന്നത്.

 തീരുമാനത്തിൽ വ്യാപക പ്രതിഷേധം

തീരുമാനത്തിൽ വ്യാപക പ്രതിഷേധം

അമേരിക്കയുടെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധവുമായ ലോകരാജ്യങ്ങൾ രംഗത്തെത്തിട്ടുണ്ട്. ട്രംപിന്റെ തീരുമാനം ഒരിക്കലും അംഗീകരിക്കാൻ പറ്റില്ലെന്നെന്നാണ് ഇവരുടെ പൊതുഅഭിപ്രായം. കൂടാതെ ട്രംപിന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബത്ലഹേമിൽ ഫലസ്റ്റീനികൾ ട്രംപിന്റെ ചിത്രങ്ങങ്ങൾ അഗ്നിക്കിരയാക്കുകയും. പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തു.

ലോക സമാധനം തർക്കും

ലോക സമാധനം തർക്കും

ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ഫ്രാൻസിസ് മാർപാപ്പ രംഗത്തെത്തിയിട്ടുണ്ട്. ജറുസലോം ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കു ജൂതന്മാർക്കും പ്രിയപ്പെട്ട പുണ്യ ഭൂമിയാണ്. ട്രംപിന്റെ ഈ നീക്കം അതിനെ ദേഷകരമായി ബാധിച്ചേക്കും. അതിനെ തകർക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണമെന്ന് ഫ്രാൻസിസ് മാർപാപ്പ അറിയിച്ചിട്ടുണ്ട്.

 ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം

ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം

അമേരിക്കൻ തിരഞ്ഞെടുപ്പ് സമയത്ത് യുഎസിലെ ജൂത വിഭാഗങ്ങൾക്ക് ട്രംപ് നൽകിയ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്. തിരഞ്ഞെടുപ്പിലുള്ള അവരുടെ പിന്തുണ ഉറപ്പാക്കാന്‍ ഇതുവഴി ട്രംപിന് സാധിക്കുകയും ചെയ്തിരുന്നു. ഇതിലൂടെ തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുകയാണ് ട്രംപ് ചെയ്തിരിക്കുന്നത്. കൂടാതെ ട്രംപിന്റെ മുൻകാമികൾ ഉണ്ടാവുന്ന പ്രത്യാഘ്യാതങ്ങൾ ഭയന്ന് ഈ നിയമം നടപ്പിലാക്കാൻ തയ്യാറായിരുന്നില്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
India's embassy in Israel should be moved to Jerusalem, BJP MP Subramanian Swamy said Wednesday - barely a couple of hours before US President Donald Trump ordered his administration to prepare to move America's embassy to the ancient city.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്