പരാജയഭീതി: മമതാ ബാനർജി സമ്മർദ്ദത്തിലെന്ന് ബിജെപി, പരാതികളുണ്ടെങ്കിൽ കമ്മീഷനെ സമീപിക്കാമെന്ന്
കൊൽക്കത്ത: പശ്ചിമബംഗാളിലെ വോട്ടിമംഗ് മെഷീൻ അട്ടിമറി ആരോപണത്തിൽ തൃണമൂൽ കോൺഗ്രസിനെതിരെ ബിജെപി നേതാവ്. നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് തൃണമൂൽ കോൺഗ്രസിന് അറിയാമെന്നും അതിനാൽ തങ്ങൾക്കെതിരായ ആരോപണങ്ങളുന്നയിക്കുകയാണെന്നും ബിജെപിയുടെ പശ്ചിമ ബംഗാൾ യൂണിറ്റ് പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു.
ബംഗാളിൽ അധികാരം നഷ്ടപ്പെടുകയാണെന്ന് തൃണമൂൽ കോൺഗ്രസിന് അറിയാം, അതിനാലാണ് ഇതെല്ലാം പറയുന്നത്. അത്തരം പരാതികളുണ്ടെങ്കിൽ തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയാണ് വേണ്ടത്. തൃണമൂൽ കോൺഗ്രസും മമത ബാനർജിയും സമ്മർദ്ദത്തിലാണ്. അതിനാലാണ് അവർ ഇത്തരം കാര്യങ്ങൾ പറയുന്നതെന്നും ദിലീപ് ഷോഘിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

തൃണമൂൽ കോൺഗ്രസിന് വോട്ട് ചെയ്തിട്ടും വിവിപാറ്റ് മെഷീനിൽ ബിജെപിക്കാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളതെന്നുമുള്ള പരാതി ഉന്നയിച്ച് വോട്ടർമാർ രംഗത്തെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചിരുന്നു. ഭരണകക്ഷി ആരോപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ബിജെപി നേതാവ് തൃണമൂലിനെ രംഗത്തെത്തിയിട്ടുള്ളത്. വോട്ടർമാരുടെ അവകാശവദം പരിശോധിക്കണമെന്നും തൃണമൂൽ ആവശ്യപ്പെട്ടിരുന്നു.
ബംഗാളിലെ പൂർബ മെദിനിപ്പൂരിലെ മജ് ല മേഖലയിലുള്ള ബൂത്തിലാണ് വോട്ടിംഗ് മെഷീനിൽ തകരാറുകളുണ്ടായിട്ടുള്ളത്. ഈ സംഭവം നടന്നിട്ടുള്ളത്. വോട്ടിംഗ് മെഷീനെക്കുറിച്ച് പരാതി ലഭിച്ചതോടെ ഇവിടെ വോട്ടെടുപ്പ് നിർത്തിവെച്ചിട്ടുണ്ട്. 98, 99 നമ്പര്‍ പോളിങ് ബൂത്തുകളിലാണ് ഇതോടെ വോട്ടെടുപ്പ് തടസ്സപ്പെട്ടിട്ടുള്ളത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ മത്സരിക്കുന്ന സുവേന്ദു അധികാരിയുടെ മണ്ഡലമാണ് അട്ടിമറി നടന്നിട്ടുള്ള മെദിനിപ്പൂർ മണ്ഡലം. ഇതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിക്കാഴ്ചയും നടന്നിരുന്നു.
ക്യൂട്ട് ആന്റ് ഗ്ലാമര്‍ ഫോട്ടോകളുമായി നടി മധുരിമ; വൈറല്‍ ഫോട്ടോസ് കാണാം
വോട്ടിംഗ് മെഷീനിൽ ക്രമക്കേട് കണ്ടെത്തിയ സംഭവം ഗൗരവപൂര്‍വ്വമാണെന്നും ക്ഷമിക്കാനാവാത്ത തെറ്റാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു. സംഭവത്തില്‍ വിശദീകരണം തേടി പത്തംഗ പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.












Click it and Unblock the Notifications