കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിക്കെതിരായ 'ദുരന്ത' പരാമര്‍ശം വിവാദമാകുന്നു

Google Oneindia Malayalam News

ദില്ലി: കോടതിപോലും ക്ലീന്‍ ചിറ്റ് നല്‍കിയ നരേന്ദ്ര മോഡിക്കെതിരെ മന്‍മോഹന്‍ സിംഗ് നടത്തിയ പ്രസ്താവനകളെ ബി ജെ പി അപലപിച്ചു. പ്രധാനമന്ത്രി ഏത് സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയതെന്ന് വിശദീകരിക്കണമെന്നും പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു. നരേന്ദ്രമോഡി പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിന് ദുരന്തമാണ് എന്നായിരുന്നു മന്‍മോഹന്‍ സിംഗ് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പേര് പരാമര്‍ഷിച്ച് നടത്തിയ പ്രസ്താവനയില്‍ പറഞ്ഞത്.

നരേന്ദ്രമോഡിക്കെതിരെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനകള്‍ അപലപനീയമാണ്. അതേസമയം ചിരിപ്പിക്കുന്നതുമാണ്. എസ് ഐ ടിയും കോടതിയും ക്ലീന്‍ചിറ്റ് നല്‍കിയിട്ടുള്ള നേതാവാണ് മോഡി. പണപ്പെരുപ്പം നിയന്ത്രിക്കുക, തൊഴില്‍ നല്‍കുക, അഴിമതി തടയുക എന്നീ മൂന്ന് അടിസ്ഥാന കാര്യങ്ങളാണ് സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇതില്‍ മൂന്നിലും പരാജയപ്പെട്ട സര്‍ക്കാരാണ് കോണ്‍ഗ്രസിന്റേത് - രാജ്‌നാഥ് ആരോപിച്ചു.

manmoahn-singh

നേരത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ദില്ലിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിക്കെതിരെ ആഞ്ഞടിച്ചത്. നരേന്ദ്രമോഡി പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിന് ദുരന്തമായിരിക്കും. നിരപരാധികളെ കൊന്നുതള്ളിയല്ല നേതൃപടാവം തെളിയിക്കേണ്ടത് എന്നും അദ്ദേഹം ഗുജറാത്ത് കലാപത്തെ ഉദ്ദേശിച്ച് പറഞ്ഞു.

എന്നാല്‍ കോടതി പോലും ക്ലീന്‍ ചിറ്റ് നല്‍കിയ മോഡിക്കെതിരെ ഉത്തരവാദിത്തപ്പെട്ട സ്ഥാനം വഹിക്കുന്ന പ്രധാനമന്ത്രി നടത്തിയ പ്രസ്താവന അപലപനീയമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രതിപക്ഷത്തെ സമുന്നതനായ നേതാവിനെതിരെ എന്ത് അടിസ്ഥാനത്തിലാണ് മന്‍മോഹന്‍ സിംഗ് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയത് എന്ന് കോണ്‍ഗ്ര്‌സ വിശദീകരിക്കേണ്ടിവരും എന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

English summary
Bharatiya Janata Party President Rajnath Singh hit out at Prime Minister Manmohan Singh over his remarks on Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X