കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് വന്‍ മുന്നേറ്റം; കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടിയിലധികം സീറ്റ്, ആശങ്ക അകന്ന് മോദി സര്‍ക്കാര്‍

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യസഭയിലേക്ക് പുതിയ അംഗങ്ങള്‍ക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയാപ്പോള്‍ ബിജെപിക്ക് മികച്ച നേട്ടം. തൊട്ടടുത്ത എതിരാളിയായ കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടിയിലധികം സീറ്റാണിപ്പോള്‍ രാജ്യസഭയില്‍ ബിജെപിക്കുള്ളത്. എന്‍ഡിഎയിലെ മറ്റു പാര്‍ട്ടികളുടെ പിന്‍ബലം കൂടിയാകുമ്പോള്‍ ബിജെപി കേവല ഭൂരിപത്തിലേക്ക് അല്‍പ്പം കൂടി അടുത്തു.

എന്നാല്‍ സാധാരണ ബിജെപിയുമായി അടുപ്പം പുലര്‍ത്തുന്ന എന്‍ഡിഎക്ക് പുറത്തുള്ള കക്ഷികളുടെ സഹകരണം കൂടിയാകുമ്പോള്‍ ബിജെപിക്ക് ഒട്ടും ആശങ്കയില്ല. ഏത് ബില്ലുകളും ഇനി രാജ്യസഭ കടക്കും. നേരത്തെ ലോക്‌സഭയില്‍ മികച്ച ഭൂരിപക്ഷമുള്ള നരേന്ദ്ര മോദി സര്‍ക്കാരിന് രാജ്യസഭയിലെ മുന്നേറ്റം ഏറെ സന്തോഷം നല്‍കുന്നതാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

 ബിജെപിയുടെ ഇപ്പോഴത്തെ ശക്തി

ബിജെപിയുടെ ഇപ്പോഴത്തെ ശക്തി

ബിജെപിക്ക് രാജ്യസഭയില്‍ ഇപ്പോള്‍ 86 സീറ്റുകളായി ഉയര്‍ന്നു. കോണ്‍ഗ്രസിന് 41 സീറ്റുകളാണുള്ളത്. കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടിയിലധികം സീറ്റുകളുടെ പിന്‍ബലമാണ് ബിജെപിക്കുള്ളത്. എന്‍ഡിഎയിലെ മറ്റു കക്ഷികളുടെ പിന്തുണ കൂടിയാകുമ്പോള്‍ ബിജെപിക്ക് ആശ്വാസം ഏറുകയാണ്.

 എന്‍ഡിഎ സഖ്യത്തിന് 100

എന്‍ഡിഎ സഖ്യത്തിന് 100

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിന് 100 അംഗങ്ങളുടെ പിന്തുണയായി ഇപ്പോള്‍ വര്‍ധിച്ചിരിക്കുകയാണ്. 245 അംഗ രാജ്യസഭയില്‍ കേവല ഭൂരിപണത്തിന് ഇനി എന്‍ഡിഎ സഖ്യത്തിന് 23 സീറ്റുകളുള്ള കുറവാണുള്ളത്. എന്നാല്‍ ബിജെപിയുമായി പുറത്തുനിന്ന് സഹകരിക്കുന്നവര്‍ ഏറെയാണ്.

ബിജെപിയെ സഹായിക്കുന്നവര്‍

ബിജെപിയെ സഹായിക്കുന്നവര്‍

തമിഴ്‌നാട്ടിലെ അണ്ണാ ഡിഎംകെയ്ക്ക് ഒമ്പത് സീറ്റുണ്ട്. ഒഡീഷയിലെ ബിജെഡിക്കുമുണ്ട് ഒമ്പത് സീറ്റുകള്‍. ആന്ധ്രപ്രദേശിലെ ജഗന്‍ മോഹന്‍ റെഡിയുടെ വൈസ് ആര്‍ കോണ്‍ഗ്രസിന് ആറ് സീറ്റുകളുണ്ട്. ബിജെപിക്ക് പിന്തുണ നല്‍കുന്ന കക്ഷികളാണ് ഇതെല്ലാം. ഇവരുടെ പിന്തുണ കൂടിയാകുമ്പോള്‍ കേവല ഭൂരിപക്ഷം മറികടക്കാം.

തടസങ്ങള്‍ നീങ്ങി

തടസങ്ങള്‍ നീങ്ങി

ഒന്നാം മോദി സര്‍ക്കാരിന് പല ബില്ലുകളും പാസാക്കാന്‍ തടസമയിരുന്നത് രാജ്യസഭയിലെ അംഗ ബലത്തിലുണ്ടായിരുന്ന കുറവാണ്. എന്നാല്‍ കോണ്‍ഗ്രസിന്റേതുള്‍പ്പെടെയുള്ള പല രാജ്യസഭാംഗങ്ങളും ബിജെപിയിലേക്ക് കൂറുമാറി. ഇതോടെ ഈ സീറ്റുകളില്‍ നടന്ന വോട്ടെടുപ്പിലും ബിജെപി അംഗങ്ങളെത്തി. ബിജെപിയുടെ തടസങ്ങള്‍ നീങ്ങിയത് രണ്ടാം മോദി സര്‍ക്കാരിന് ആശ്വാസമാണ്.

മൊത്തം 61 സീറ്റിലേക്ക്

മൊത്തം 61 സീറ്റിലേക്ക്

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ 55 രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീടാണ് കൊറോണയും ലോക്കഡൗണുമെല്ലാം സംഭവിച്ചത്. ഇതോടെ വോട്ടെടുപ്പ് നീട്ടി. പിന്നീട് ഒഴിവ് വന്ന ആറ് സീറ്റുകള്‍ കൂടി ചേര്‍ത്ത് 61 സീറ്റുകളിലേക്ക് ജൂണില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.

എട്ടില്‍ ബിജെപി, 4 കോണ്‍ഗ്രസ്

എട്ടില്‍ ബിജെപി, 4 കോണ്‍ഗ്രസ്

തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്ന 61 ല്‍ 42 സീറ്റുകളില്‍ എതിരില്ലാതെ സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്ന 19 സീറ്റുകളില്‍ എട്ടെണ്ണത്തില്‍ ബിജെപി ജയിച്ചു. നാലെണ്ണത്തില്‍ വീതം കോണ്‍ഗ്രസും വൈഎസ്ആര്‍ കോണ്‍ഗ്രസും ജയിച്ചു. മറ്റു മൂന്ന് സീറ്റുകളില്‍ ചെറുകക്ഷികളും ജയിച്ചു.

എളുപ്പവഴി ഒരുക്കിയത്

എളുപ്പവഴി ഒരുക്കിയത്

മധ്യപ്രദേശിലും ഗുജറാത്തിലും കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറുകയും രാജിവയ്ക്കുകയും ചെയ്തതാണ് ബിജെപിക്ക് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എളുപ്പവഴി ഒരുക്കിയത്. തിരഞ്ഞെടുപ്പ് നടന്ന മൊത്തം സീറ്റുകളില്‍ ബിജെപിക്കാണ് മികച്ച വിജയം. 17 സീറ്റുകള്‍ ബിജെപി സ്വന്തമാക്കി.

കോണ്‍ഗ്രസിന് ഒമ്പത് സീറ്റ്

കോണ്‍ഗ്രസിന് ഒമ്പത് സീറ്റ്

കോണ്‍ഗ്രസിന് ഒമ്പത് സീറ്റ് ലഭിച്ചു. നിതീഷ് കുമാറിന്റെ ജെഡിയു മൂന്ന് സീറ്റ് നേടി. ഒഡീഷയിലെ ബിജെഡിയും ബംഗാളിലെ തൃണമൂലും നാല് സീറ്റ് വീതം നേടി. തമിഴ്‌നാട്ടിലെ അണ്ണാഡിഎംകെയും ഡിഎംകെയും മൂന്ന് സീറ്റുകള്‍ പങ്കുവച്ചു. എന്‍സിപി, ആര്‍ജെഡി, ടിആര്‍എസ് എന്നിവര്‍ രണ്ടു സീറ്റുകള്‍ വീതം സ്വന്തമാക്കി.

പ്രതിപക്ഷം തകരുന്നു

പ്രതിപക്ഷം തകരുന്നു

പ്രതിപക്ഷ നിരയിലെ പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതുപക്ഷം എന്നിവര്‍ക്കെല്ലാം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പാര്‍ലമെന്റ് സഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടാന്‍ സാധിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 303 സീറ്റ് നേടിയാണ് ഏറ്റവും വലിയ കക്ഷിയായത്.

കൂറുമാറ്റം വ്യാപകം

കൂറുമാറ്റം വ്യാപകം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടിയതോടെയാണ് കൂറുമാറ്റം വ്യാപകമായത്. ഒട്ടേറെ കോണ്‍ഗ്രസ് രാജ്യസഭാംഗങ്ങള്‍ വരെ ബിജെപി പക്ഷം ചേര്‍ന്നു. കൂടാതെ ടിഡിപി, സമാജ്‌വാദി പാര്‍ട്ടി രാജ്യസഭാംഗങ്ങളും ബിജെപിയില്‍ ചേര്‍ന്നു. നിര്‍ണായക ഘട്ടങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുടെ എംപിമാര്‍ മോദി സര്‍ക്കാരിനെ പിന്തുണക്കുന്നതും രാജ്യം കണ്ടു.

ബിജെപി കുതിരക്കച്ചടവം

ബിജെപി കുതിരക്കച്ചടവം

ബിജെപി കുതിരക്കച്ചടവം നടത്തുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കശ്മീരിന്റെ പദവി എടുത്തുകളയല്‍, മുത്തലാഖ്, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ നിര്‍ണായക ബില്ലുകള്‍ പ്രാദേശിക കക്ഷികളുടെ പിന്തുണയോടെയും സഹകരണത്തോടെയുമാണ് മോദി സര്‍ക്കാര്‍ പാസാക്കിയെടുത്തത്.

ജയിച്ച പ്രമുഖര്‍

ജയിച്ച പ്രമുഖര്‍

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇത്തവണ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചു. സിന്ധ്യ ബിജെപിയില്‍ ചേര്‍ന്ന് മധ്യപ്രദേശില്‍ നിന്ന രാജ്യസഭയിലേക്ക് മല്‍സരിക്കുകയായിരുന്നു. അദ്ദേഹം കേന്ദ്രമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പി ദുരൈ എന്നിവരും ഇത്തവണ ജയിച്ചിട്ടുണ്ട്.

English summary
BJP Seats increase in Rajya Sabha; Now More Than Twice Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X