തക്കം കിട്ടിയപ്പോൾ രാഹുൽ ഗാന്ധിയെ തിരിച്ചടിച്ച് ബിജെപി, രാഹുൽ മാപ്പ് പറയണം, പാർലമെന്റിൽ ബഹളം
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒരിടത്ത് പോലും ബിജെപിക്ക് ഭരണം പിടിക്കാനായില്ല. ഛത്തീസ്ഗഡിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി സര്‍ക്കാരിനെ കോണ്‍ഗ്രസ് താഴെയിറക്കുകയും ചെയ്തു. 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുളള സെമിഫൈനലായി വിലയിരുത്തപ്പെട്ട തെരഞ്ഞെടുപ്പില്‍ വിജയിച്ചു എന്നത് കോണ്‍ഗ്രസിന് കിട്ടിയ ലോട്ടറിയാണ്.
തെരഞ്ഞെടുപ്പ് വിജയത്തോടെ ബിജെപിയെ കൂടുതല്‍ കടന്നാക്രമിക്കാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസിന് വലിയ തിരിച്ചടി ആയിരിക്കുകയാണ് റാഫേല്‍ ഇടപാടിലെ സുപ്രീം കോടതി വിധി. തോറ്റ ക്ഷീണത്തില്‍ നിന്നും സട കുടഞ്ഞ് എഴുന്നേറ്റ ബിജെപി തിരിച്ചടിച്ച് തുടങ്ങിയിട്ടുണ്ട്.

റാഫേൽ ആക്രമണങ്ങൾ
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മോദിയേയും ബിജെപിയേയും കടന്നാക്രമിച്ചത് റാഫേല്‍ ഇടപാടിന്റെ പേരില്‍ ആയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രസംഗ വേദികളിലെല്ലാം രാഹുല്‍ ഗാന്ധി റാഫേലിന്റെ പേരില്‍ മോദിയെ എടുത്ത് കുടഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റുകളില്‍ പല തവണ റാഫേലില്‍ മോദിക്ക് വിമര്‍ശനവും പരിഹാസവുമേറ്റു. രൂക്ഷമായ ആക്രമണം തന്നെ റാഫേലിന്റെ പേരില്‍ കോണ്‍ഗ്രസും രാഹുലും നിരന്തരം നടത്തി.

ബിജെപി തിരിച്ചടിക്കുന്നു
കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ച ദിവസം മോദിയെ കൊള്ളക്കാരനെന്ന് രാഹുല്‍ വിളിച്ചതും റാഫേല്‍ ആരോപണത്തിന്റെ പേരില്‍ ആയിരുന്നു. എന്നാലിപ്പോള്‍ റാഫേലില്‍ കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുളള സുപ്രീം കോടതി വിധി വന്നതോടെ കോണ്‍ഗ്രസ് ആരോപണങ്ങളുടെ മുനയൊടിഞ്ഞിരിക്കുകയാണ്. വിധി അനുകൂലമായത് ബിജെപിക്കാവട്ടെ ഊര്‍ജവും നല്‍കിയിരിക്കുന്നു.

ഇനി മുഖം കൊടുക്കാം
തെരഞ്ഞെടുപ്പ് തോല്‍വിയോടെ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിക്ക് മുഖം പോലും കൊടുക്കാത്ത മോദിക്ക് തിരിച്ചടിക്കാനുളള അവസരമാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്നത്. തോല്‍വിയുടെ ക്ഷീണം ബിജെപി റാഫേലിലൂടെ ഇനി തീര്‍ക്കും. അതിനുളള ലക്ഷണങ്ങള്‍ പാര്‍ട്ടി പാര്‍ലമെന്റിനകത്ത് തന്നെ കാണിച്ചും തുടങ്ങി. റാഫേല്‍ വിധിക്ക് പിന്നാലെ പാര്‍ലമെന്റില്‍ ബിജെപി അംഗങ്ങള്‍ വലിയ ബഹളം തന്നെ ഉയര്‍ത്തി.

പാർലമെന്റിൽ ബഹളം
റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി മാപ്പ് പറയണം എന്നാണ് ബിജെപിയുടെ ആവശ്യം. സഭയില്‍ രാവിലെ ചോദ്യോത്തര വേള തുടങ്ങിയതിന് തൊട്ട് പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ റാഫേല്‍ അടക്കം വിവിധ വിഷയങ്ങള്‍ ഉന്നയിക്കുന്ന പ്ലക്കാര്‍ഡുകളുമായി പ്രതിഷേധം തുടങ്ങി. ഇതോടെ സഭയിലെ ഭരണകക്ഷി അംഗങ്ങളും തിരിച്ചടിച്ചു.

രാഹുൽ മാപ്പ് പറയണം
ബിജെപി അംഗങ്ങള്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് നിന്ന് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും എതിരെ മുദ്രാവാക്യം വിളിക്കാന്‍ ആരംഭിച്ചു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആവശ്യപ്പെട്ടു. അതേസമയം ജെപിസി അന്വേഷണം വേണം എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന കോണ്‍ഗ്രസ് റാഫേലില്‍ പിന്നോട്ടില്ല എന്ന് തന്നെയാണ് വ്യക്തമാക്കുന്നത്.

കള്ളങ്ങളെല്ലാം പൊളിഞ്ഞു
അതേസമയം രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തെ ജനങ്ങളോടും സൈന്യത്തോടും രാഹുൽ ഗാന്ധി മാപ്പ് പറയണം എന്ന് അമിത് ഷാ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. റാഫേലുമായി ബന്ധപ്പെട്ട് ആരാണ് നുണകൾ പറഞ്ഞ് പഠിപ്പിച്ചതെന്ന് രാഹുൽ വെളിപ്പെടുത്തണം. താൽക്കാലിക ലാഭത്തിന് വേണ്ടി രാഹുൽ വ്യാജ പ്രചാരണം നടത്തിയെന്നും കോൺഗ്രസ് നുണകളെല്ലാം പൊളിഞ്ഞുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി.












Click it and Unblock the Notifications