Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന്റെ എംപി സ്ഥാനം നഷ്ടമാകും..? കേന്ദ്രമന്ത്രിമാരെ കളത്തിലിറക്കി ബിജെപി, നീക്കം ഇങ്ങനെ

രാഹുല്‍ ഗാന്ധിയുടെ കേംബ്രിഡ്ജ് പരാമര്‍ശമാണ് ബിജെപി വിവാദമാക്കുന്നത്. ഇതിനായി കേന്ദ്രമന്ത്രിമാരെ വരെ കളത്തിറക്കിയാണ് ബിജെപിയുടെ നീക്കം

rg

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിക്ക് എതിരായ ആക്രമണം കടുപ്പിക്കാനുറച്ച് ബി ജെ പി. വിദേശ സര്‍വകലാശാലയില്‍ രാഹുല്‍ ഗാന്ധി ഇന്ത്യയെ കുറിച്ച് നടത്തിയ അപകീര്‍ത്തികരമാണ് എന്നും രാഹുല്‍ പാര്‍ലമെന്റിനെ അപമാനിച്ചു എന്നുമാണ് ബി ജെ പിയുടെ വാദം. പാര്‍ലമെന്റിനെയും ജനാധിപത്യത്തെയും അപമാനിക്കുന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണം എന്ന് ബി ജെ പി എംപി നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു.

സമിതിയുടെ പരിശോധനക്ക് ശേഷം രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കുന്നതിനെ കുറിച്ചും ആലോചിക്കണം എന്ന് നിഷികാന്ത് ദുബെ കൂട്ടിച്ചേര്‍ത്തു. ഇതിനായി 2005 ലെ സംഭവവും നിഷികാന്ത് ദുബെ ചൂണ്ടിക്കാട്ടി. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിന് പണം വാങ്ങിയ 11 എം പിമാരെ പുറത്താക്കിയത് സമാനമായി പ്രത്യേക സമിതി രൂപീകരിച്ച് പരിശോധിച്ച കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു.

പാര്‍ലമെന്റിന്റെ അന്തസിനെ വ്രണപ്പെടുത്തി

പാര്‍ലമെന്റിന്റെ അന്തസിനെ വ്രണപ്പെടുത്തി

അന്ന് ആ എം പിമാര്‍ പാര്‍ലമെന്റിന്റെ അന്തസിനെ വ്രണപ്പെടുത്തിയെന്നും അക്കാര്യം സുപ്രീം കോടതി പോലും ശരി വെച്ചിരുന്നു എന്നും നിഷികാന്ത് ദുബെ കൂട്ടിച്ചേര്‍ത്തു. യൂറോപ്പിലും അമേരിക്കയിലും നടത്തിയ പരാമര്‍ശങ്ങളിലൂടെ പാര്‍ലമെന്റിന്റെയും രാജ്യത്തിന്റെയും അന്തസ്സിന് തുടര്‍ച്ചയായി കളങ്കമുണ്ടാക്കിയെന്നും അതിനാല്‍ തന്നെ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കേണ്ട സമയമായി എന്നും നിഷികാന്ത് ദുബെ വ്യക്തമാക്കി.

രാഹുലിനെതിരെ നോട്ടീസ്

രാഹുലിനെതിരെ നോട്ടീസ്

കഴിഞ്ഞ ആഴ്ചയും ഇതേ ആവശ്യവുമായി നിഷികാന്ത് ദുബെ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിക്ക് എതിരെ നടപടി വേണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് നിഷികാന്ത് ദുബെ പ്രിവിലേജ് നോട്ടീസുമായി പാര്‍ലമെന്ററി പാനലിന് മുന്നില്‍ ഹാജരായിരുന്നു. ബജറ്റ് സമ്മേളനത്തില്‍ ഹിന്‍ഡന്‍ബര്‍ഗ്-അദാനി വിഷയത്തില്‍ രാഹുല്‍ നടത്തിയ പ്രസംഗത്തെ തുടര്‍ന്നായിരുന്നു പ്രിവിലേജ് നോട്ടീസ് അയച്ചിരുന്നത്.

രാഹുലിനെതിരെ കേന്ദ്രമന്ത്രിമാര്‍

രാഹുലിനെതിരെ കേന്ദ്രമന്ത്രിമാര്‍

അതേസമയം പാര്‍ലമെന്റ് സമ്മേളനം പുനരാരംഭിച്ചതിന് ശേഷം കഴിഞ്ഞ നാല് ദിവസവും ഓരോ കേന്ദ്ര മന്ത്രിമാര്‍ എന്ന തരത്തില്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ വിമര്‍ശനവുമായി എത്തിയിരുന്നു. കഴിഞ്ഞ ദിവസം എട്ട് കേന്ദ്രമന്ത്രിമാര്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംുമായി പാര്‍ലമെന്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇന്ന് കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് രാഹുലിന് എതിരെ ആരോപണം ഉന്നയിക്കും എന്നാണ് കരുതുന്നത്.

Beauty Tips with Potato: സൗന്ദര്യം കൂട്ടാന്‍ ഉരുളക്കിഴങ്ങോ..? കള്ളമല്ല, സത്യമാണ്

മറുപടി പറയാന്‍ രാഹുല്‍

മറുപടി പറയാന്‍ രാഹുല്‍

അതിനിടെ തനിക്കെതിരായ ബി ജെ പി ആക്രമണത്തില്‍ മറുപടി പറയാന്‍ അവസരം ലഭിക്കുന്നില്ല എന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. ബി ജെ പിയുടെ ആരോപണങ്ങള്‍ക്ക് പാര്‍ലമെന്റില്‍ മറുപടി നല്‍കാന്‍ തന്നെ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും എന്നാല്‍ അത് സംഭവിക്കുന്നില്ല എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യം ശരിയായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പാര്‍ലമെന്റില്‍ എനിക്ക് എന്റെ ഭാഗം പറയാമായിരുന്നു.

എല്ലാത്തിനും ഉത്തരം തരാം

എല്ലാത്തിനും ഉത്തരം തരാം

എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ കാണുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരീക്ഷണമാണ് എന്നും ഒരു എം പിക്ക് ആ നാല് മന്ത്രിമാര്‍ക്കും നല്‍കിയിരുന്ന അതേ സ്ഥാനം നല്‍കുമോ എന്നുമായിരുന്നു രാഹുല്‍ ഗാന്ധി ചോദിച്ചത്. കോണ്‍ഗ്രസ് ഭരണകാലത്ത് രാജ്യം കൈവരിച്ച നേട്ടങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശയാത്രകളില്‍ അപമാനിച്ചിരുന്നു എന്നും താനല്ല രാജ്യത്തെ അപമാനിച്ചത് എന്നുമാണ് രാഹുല്‍ പറയുന്നത്.

ഇന്ത്യന്‍ ജനാധിപത്യം അപകടത്തില്‍

ഇന്ത്യന്‍ ജനാധിപത്യം അപകടത്തില്‍

കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണ് എന്നും പ്രതിപക്ഷ ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ജനാധിപത്യത്തിന് ആവശ്യമായ സ്ഥാപനപരമായ ചട്ടക്കൂടുകളായ പാര്‍ലമെന്റ്, സ്വതന്ത്ര മാധ്യമങ്ങള്‍, ജുഡീഷ്യറി എന്നിവയെല്ലാം ഒറ്റ കേന്ദ്രത്തിന് ചുറ്റും വലം വെക്കുകയാണ് എന്നും അതിനാല്‍, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനയ്‌ക്കെതിരായ ആക്രമണത്തെയാണ് രാജ്യത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്നത് എന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+