Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രയില്‍ 25 സീറ്റില്‍ ആധിപത്യവുമായി കോണ്‍ഗ്രസ്..... ബിജെപിക്ക് മുന്നില്‍ 3 വെല്ലുവിളികള്‍!!

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന സഖ്യത്തിനെതിരെ കോണ്‍ഗ്രസ് ശക്തിപ്പെടുന്നു. ശക്തമായ മൂന്ന് വെല്ലുവിളികള്‍ ബിജെപിക്ക് മുന്നില്‍ ഉയര്‍ന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം നരേന്ദ്ര മോദിയുടെ ജനപ്രീതി ഏറ്റവും കുറവ് ഉള്ള സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. ഇത് കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നുവെന്നാണ് സൂചന.

അതേസമയം കോണ്‍ഗ്രസിന്റെ രണ്ട് വനിതാ സ്ഥാനാര്‍ത്ഥികള്‍ അപ്രതീക്ഷിതമായി വന്‍ ജനപ്രീതിയാണ് സ്വന്തമാക്കിയിരിക്കുന്നത്. അതോടൊപ്പം എന്‍സിപി സഖ്യത്തിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതും, ശിവസേനയ്ക്ക് വലിയ ആധിപത്യം നേടാനാവത്തതും കോണ്‍ഗ്രസിന് ഗുണം ചെയ്യുന്നുണ്ട്. ബിജെപി കോട്ടകളില്‍ ഇത്തവണ മോദി തരംഗമില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

കോണ്‍ഗ്രസിന്റെ കുതിപ്പ്

കോണ്‍ഗ്രസിന്റെ കുതിപ്പ്

കോണ്‍ഗ്രസിന് 25 സീറ്റില്‍ വ്യക്തമായ ആധിപത്യമുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗ്രാമീണ മേഖല കോണ്‍ഗ്രസ് തൂത്തുവാരുമെന്നാണ് വ്യക്തമാകുന്നത്. സുല്‍ത്താന്‍പൂരിലും സോലാപൂരിലും യുപിഎ വിജയം നേടുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. അതേസമയം മുംബൈ അടക്കമുള്ള നഗര മേഖലകളില്‍ കൃത്യമായ ഇടവേളകളില്‍ വോട്ട് വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചെന്നാണ് വിലയിരുത്തല്‍. മോദിയും ദേവേന്ദ്ര ഫട്‌നാവിസും കണക്ക് കൂട്ടുന്നതിനേക്കാള്‍ വലിയ തിരിച്ചടിയാണ് മഹാരാഷ്ട്രയില്‍ ഉണ്ടാവുക.

3 കാര്യങ്ങള്‍

3 കാര്യങ്ങള്‍

ഗ്രാമീണ പ്രതിസന്ധി, തൊഴിലില്ലായ്മ, വരള്‍ച്ച, എന്നിവ മഹാരാഷ്ട്രയില്‍ വിചാരിച്ചതിലും വലിയ തിരിച്ചടി ബിജെപിക്ക് ഉണ്ടാക്കും. മുംബൈ ഒഴിച്ചുള്ള മഹാരാഷ്ട്രയുടെ വലിയൊരു ഭാഗത്തെ നിയന്ത്രിക്കുന്നത് ഗ്രാമീണ മേഖലയാണ്. ഇവിടെ 25 സീറ്റ് നഷ്ടപ്പെട്ടാല്‍ ബിജെപി തകര്‍ന്നടിയും. ബാക്കിയുള്ള 23 സീറ്റില്‍ വിജയസാധ്യതയുണ്ടെന്നല്ല ഇതിലൂടെ വിലയിരുത്തുന്നത്. 2014ല്‍ 41 സീറ്റുകള്‍ എന്‍ഡിഎ മഹാരാഷ്ട്രയില്‍ നേടിയിരുന്നു.

11 ജില്ലകളില്‍ അതിരൂക്ഷം

11 ജില്ലകളില്‍ അതിരൂക്ഷം

11 ജില്ലകളില്‍ മോദിക്കെതിരെ ജനവികാരം അതിരൂക്ഷമാണ്. 2016ല്‍ 3661 കര്‍ഷക ആത്മഹത്യയാണ് സംസ്ഥാനത്ത് ഉണ്ടായത്. മോദിക്ക് വോട്ട് ചെയ്യില്ലെന്ന് ഇവര്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. രണ്ട് വര്‍ഷത്തിനിടെ കര്‍ഷകരുടെ മാര്‍ച്ച് പലതവണ ബിജെപിയെ വെട്ടിലാക്കിയിരുന്നു. കര്‍ഷകര്‍ക്ക് കൃത്യമായ വരുമാനം ഉറപ്പാക്കുന്നതില്‍ മോദി പരാജയപ്പെട്ടെന്നാണ് ഇവിടെ നിന്നുള്ള വിലയിരുത്തല്‍. അതേസമയം ജനങ്ങളുടെ വികാരം മാറുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഈ വിഷയങ്ങള്‍ ഏറ്റെടുത്ത് മുന്‍നിരയിലേക്ക് കൊണ്ടുവന്നത്. അത് വലിയ നേട്ടമായി മാറും.

ദളിതുകള്‍ കൈവിടും

ദളിതുകള്‍ കൈവിടും

ദളിതുകള്‍ ഭീമ കൊറേഗാവ് സംഭവത്തോടെ ബിജെപിയെ കൈവിടും. ഇവര്‍ കോണ്‍ഗ്രസിനൊപ്പമാണ്. പ്രകാശ് അംബേദ്ക്കറുടെ പാര്‍ട്ടിക്കും ഇതിന്റെ ഗുണം ലഭിക്കും. അതേസമയം രാംദാസ് അത്തവാലെയുടെ പാര്‍ട്ടിക്ക് ഇത്തവണ സീറ്റ് ലഭിക്കില്ലെന്നാണ് വ്യക്തമാകുന്നത്. കേസുകളില്‍ ആര്‍എസ്എസ് നേതാക്കള്‍ക്ക് മാത്രം ജാമ്യം ലഭിച്ച സംഭവം കോണ്‍ഗ്രസ് വന്‍ പ്രചാരണായുധമാക്കിയിട്ടുണ്ട്. ദളിത് മേഖലകളില്‍ രാഹുലിനുള്ള വന്‍ സ്വാധീനമാണ് കോണ്‍ഗ്രസിന്റെ കരുത്ത് വര്‍ധിപ്പിച്ചത്.

കോണ്‍ഗ്രസ് നീക്കങ്ങള്‍

കോണ്‍ഗ്രസ് നീക്കങ്ങള്‍

കര്‍ഷകര്‍ക്കായി രാഹുല്‍ പ്രഖ്യാപിച്ച വായ്പാ നയത്തിന് കൈയ്യടികളാണ് ലഭിക്കുന്നത്. മറ്റൊന്ന് പാവപ്പെട്ടവര്‍ക്കായുള്ള മിനിമം വരുമാന പദ്ധതിയാണ്. ന്യായ് പദ്ധതിക്ക് മഹാരാഷ്ട്രയില്‍ വന്‍ സ്വീകാര്യത ലഭിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധി മഹാരാഷ്ട്രയില്‍ റോഡ് ഷോ നടത്തണമെന്ന് കര്‍ഷക മേഖലയില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. അതേസമയം എന്‍സിപി ഇത്തവണ പത്ത് സീറ്റുകള്‍ വരെ നേടുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. അങ്ങനെയെങ്കില്‍ 35 സീറ്റുകള്‍ യുപിഎ നേടും.

2 സ്ത്രീകള്‍

2 സ്ത്രീകള്‍

മുംബൈയില്‍ മത്സരിക്കുന്ന പ്രിയാ ദത്തും ഊര്‍മിള മണ്ഡോദ്കറും കോണ്‍ഗ്രസിന്റെ പ്രചാരണ രീതിയില്‍ വന്‍ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. പ്രിയയ്ക്കായി കഴിഞ്ഞ ദിവസം സഹോദരന്‍ സഞ്ജയ് ദത്തും പ്രചാരണം നടത്തിയിരുന്നു. ഇതെല്ലാം മണ്ഡലത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. ഊര്‍മിള പ്രചാരണത്തില്‍ തരംഗമാകുന്നുണ്ട്. മോദിക്കെതിരെയുള്ള അവരുടെ വിമര്‍ശനങ്ങളും പ്രത്യേക തരത്തിലുള്ളതായിരുന്നു. ഇവര്‍ രണ്ട് പേരും കോണ്‍ഗ്രസിന്റെ ട്രെന്‍ഡ് സെറ്ററാകും. നഗര മേഖലയില്‍ അംബാനിയടക്കമുള്ള കോര്‍പ്പറേറ്റുകളുടെ പിന്തുണയും കോണ്‍ഗ്രസിന് ഗുണം ചെയ്യും.

രാജ് താക്കറെ ശിവസേനയെ വീഴ്ത്തും

രാജ് താക്കറെ ശിവസേനയെ വീഴ്ത്തും

രാജ് താക്കറെ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെ വലിയ നേട്ടം പാര്‍ട്ടിക്ക് ഉണ്ടായിട്ടുണ്ട്. ശിവസേനയുടെ വോട്ടുകള്‍ ഇവര്‍ പിളര്‍ത്തുമെന്നാണ് നിഗമനം. രാജ് താക്കറെയുടെ പ്രസംഗങ്ങള്‍ക്ക് മോദിയേക്കാള്‍ മികച്ച സ്വീകാര്യത ലഭിക്കുന്നതും കോണ്‍ഗ്രസിന് ആശങ്ക ഉണ്ടാക്കുന്നുണ്ട്. അതേസമയം രാധാകൃഷ്ണ വിഖെ പാട്ടീല്‍ രാജിവെച്ചതോടെ എന്‍സിപിയുമായുള്ള അടുപ്പം ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. സഖ്യം ബിജെപി ശിവസേന സഖ്യത്തേക്കാള്‍ ശക്തമാണ്. അതേസമയം മറാത്ത് വാഡയില്‍ ഇത്തവണ ശിവസേനയ്ക്ക് തിരിച്ചടി ലഭിക്കാനും സാധ്യതയുണ്ട്.

മഹാരാഷ്ട്ര ലോക്സഭ തിരഞ്ഞെടുപ്പ് 2019

2 സംസ്ഥാനങ്ങള്‍ 42 സീറ്റുകള്‍, കോണ്‍ഗ്രസിന്റെ ലക്ഷ്യം ഇങ്ങനെ, മധ്യപ്രദേശും രാജസ്ഥാനും കെെവിടില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+