തെരഞ്ഞെടുപ്പ്; ആന്ധ്രയും തെലങ്കാനയും പിടിച്ചടക്കാന്‍ ബിജെപി ഒരുങ്ങുന്നു

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: ഉത്തര്‍ പ്രദേശിലെ വന്‍ വിജയത്തിനുശേഷം ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി ഒരുങ്ങുന്നു. 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ തന്നെയാണ് ഇവിടുത്തെ നിയമസഭാ തെരഞ്ഞെടുപ്പും. അതുകൊണ്ടുതന്നെ ഇവിടങ്ങളിലെ 42 ലോക്‌സഭാ സീറ്റുകള്‍ക്കൊപ്പം നിയമസഭയിലും കടുത്ത മത്സരമാണ് ബിജെപി ലക്ഷ്യമിടുന്നത്.

പ്രാദേശിക പാര്‍ട്ടികള്‍ക്ക് മേധാവിത്വമുള്ള ഇരു സംസ്ഥാനങ്ങളിലും ബിജെപിക്ക് മികച്ച പ്രകടനം നടത്തുക എളുപ്പമല്ല. പ്രാദേശിക സഖ്യങ്ങളുണ്ടാക്കി തെരഞ്ഞെടുപ്പില്‍ വിജയം നേടാനാണ് പാര്‍്ട്ടി കേന്ദ്ര നേതൃത്വം സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തെലുഗുദേശം പാര്‍ട്ടിയുമായി നിലവില്‍ ബിജെപിക്ക് സഖ്യമുണ്ട്.

bjp

തെലങ്കാനയില്‍ ഈ സഖ്യത്തിന്റെ ചുവടുപിടിച്ച് മുന്നേറാനായിരിക്കും ബിജെപിയും ശ്രമം. ഇതിനായി ചെറുപാര്‍ട്ടികളുടെ സഹായം തേടാന്‍ അമിത് ഷാ പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. എതിര്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ ബിജെപിയിലെത്തിക്കാനും പാര്‍ട്ടി അധ്യക്ഷന്‍ നിര്‍ദ്ദേശിക്കുന്നു. അടുത്തയാഴ്ച അമിത് ഷാ ഇവിടെ സന്ദര്‍ശിക്കും.

ഇലക്ഷന്‍ റാലികളും മറ്റും സംഘടിപ്പിച്ച് ഇപ്പോള്‍തന്നെ തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ബിജെപി തന്ത്രങ്ങള്‍ മെനയുകയാണ്. ഉത്തര്‍ പ്രദേശില്‍ സ്വീകരിച്ച രീതിയില്‍ ന്യൂനപക്ഷങ്ങളുടെയും മറ്റു പിന്തുണയോടെ ബിജെപി സഖ്യത്തിന് തെലങ്കാനയിലും മുന്നേറ്റമുണ്ടാക്കുകയാണ് ലക്ഷ്യം. പതിവുപോലെ അമിത് ഷാ തന്ത്രങ്ങള്‍ മെനയുകയും നരേന്ദ്ര മോദി ഇലക്ഷന്‍ പ്രചരണത്തിന് നേതൃത്വം നല്‍കുകയുമാണ് ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്.


English summary
BJP sets sights on Telangana, looks to replicate Uttar Pradesh model amid buzz of early polls in state
Please Wait while comments are loading...