• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബംഗാളില്‍ ഹിന്ദുത്വം ഉപേക്ഷിച്ച് ബിജെപി, ന്യൂനപക്ഷങ്ങള്‍ കൂടെ നില്‍ക്കണം, തോല്‍വിയില്‍ പാഠം പഠിച്ചു

Google Oneindia Malayalam News

കൊല്‍ക്കത്ത: മമത ബാനര്‍ജിയുടെ എക്‌സ്പാന്‍ഷനില്‍ ഭയന്ന് ബിജെപി. ബംഗാളില്‍ തന്ത്രം മാറ്റാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ബിജെപി. മുസ്ലീങ്ങളെയും ന്യൂനപക്ഷങ്ങളെയും കൂടെ നിര്‍ത്താനാണ് പ്ലാന്‍. അതിനായി ഹിന്ദുത്വ രാഷ്ട്രീയം ബംഗാളില്‍ മാറ്റിയേക്കും. നേരത്തെ കേരളത്തില്‍ വട്ടപൂജ്യമായപ്പോഴും ഇതേ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഹിന്ദുത്വത്തില്‍ മാറില്ലെന്നായിരുന്നു ബിജെപിയുടെ പ്രഖ്യാപനം. എന്നാല്‍ ബംഗാളിലെ സാഹചര്യം വ്യത്യസ്തമാണ്. അവിടെ മുസ്ലീങ്ങളില്ലാതെ ഒരിക്കലും അധികാരം പിടിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് മാറി ചിന്തിച്ചേ പറ്റൂവെന്നാണ് സംസ്ഥാന തലത്തിലെ നിലപാട്. അഞ്ച് ശതമാനം ന്യൂനപക്ഷ വോട്ടുകളെ നേടിയെടുക്കാനുള്ള തന്ത്രമാണ് മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഒരുക്കുന്നത്.

പുതുപുത്തന്‍ മേക്കോവറില്‍ അനുപമ പരമേശ്വരന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം

ത്രിപുരയിലേക്കും അസമിലേക്കും തൃണമൂല്‍ കടന്നുകയറിയെത്തുന്നത് ബിജെപിയില്‍ നിന്ന് തീര്‍ത്തും ന്യൂനപക്ഷങ്ങളെ അകറ്റുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ തൃണമൂലിനെ ബംഗാളില്‍ തളച്ചിടുക എന്ന തന്ത്രം കൂടി ബിജെപിയുടെ ഈ നീക്കത്തിന് പിന്നിലുണ്ട്. ബംഗാള്‍ ബിജെപിയുടെ വൈസ് പ്രസിഡന്റ് പ്രതാപ് ബാനര്‍ജി, ജനറല്‍ സെക്രട്ടറി അമിതാവ ചക്രവര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാനുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നത്. ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച കാര്യകരിനി ബൈഠക്കിന്റെ പ്രവര്‍ത്തനമാണ് ഇഴകീറി പരിശോധിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവരെ കൊണ്ട് നേട്ടമുണ്ടായോ എന്നും ബിജെപി അന്വേഷിക്കുന്നുണ്ട്.

സംസ്ഥാന തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ തീര്‍ത്തും ബിജെപിയെ കൈവിട്ടുവെന്നാണ് വിലയിരുത്തല്‍. ബംഗാളി ഹിന്ദുക്കളുടെ വോട്ടും ബിജെപിക്ക് കിട്ടിയില്ല. ബിജെപി ബംഗാളിന്റെ പാരമ്പര്യത്തിന് എതിരായിട്ടുള്ള പാര്‍ട്ടിയാണെന്ന് ബംഗാളി ജനത തെറ്റിദ്ധരിക്കുകയും ചെയ്തു. ഇത് മാറ്റിയെടുക്കുകയാണ് ബിജെപിയുടെ പ്ലാന്‍. ബംഗാളി ഹിന്ദുക്കളെ ആകര്‍ഷിക്കുക അത്ര എളുപ്പമല്ല. പിന്നെയും ഭേദം ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കുകയാണെന്ന് ദേശീയ നേതൃത്വം കരുതുന്നുണ്ട്. ബംഗാളിലെ തോല്‍വിയില്‍ അമിത് ഷാ നേരത്തെ കൈലാഷ് വിജയ് വര്‍ഗീയയോട് വിശദീകരണം തേടിയിരുന്നു. തോറ്റ രീതിയില്‍ ഞെട്ടിപ്പോയെന്നായിരുന്നു എല്ലാ നേതാക്കളും ഒരേസ്വരത്തില്‍ അമിത് ഷായെ അറിയിച്ചത്.

ഓരോ മൂന്ന് മാസം കൂടുമ്പോഴും ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിക്കാനാണ് ബിജെപിയുടെ പ്ലാന്‍. ഇത് എല്ലാ ജില്ലകളിലും നടത്തും. ഇത് ന്യൂനപക്ഷ വോട്ട് ശതമാനം വര്‍ധിപ്പിക്കാനുള്ള ബിജെപിയുടെ റോഡ് പ്ലാന്‍ കൂടിയാണ്. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള കൂടുതല്‍ ബിജെപി അംഗത്വം നല്‍കുന്ന പരിപാടികള്‍ക്കും ബിജെപി തുടക്കം കുറിക്കും. തൃണമൂല്‍ ന്യൂനപക്ഷ വോട്ടില്‍ പിടിമുറിക്കിയിരുന്ന സാഹചര്യത്തില്‍ ഇപ്പോഴേ അത് ഇളക്കാനുള്ള ശ്രമം ആരംഭിച്ചില്ലെങ്കില്‍ പിന്നീടൊരിക്കലും അത് കിട്ടാന്‍ പോകുന്നില്ലെന്നാണ് വിലയിരുത്തല്‍. മുസ്ലീങ്ങള്‍ ബിജെപിയെ വര്‍ഗീയ പാര്‍ട്ടിയായിട്ടാണ് കാണുന്നത്. ഈ പ്രതിച്ഛായ മാറ്റിയെടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

അതേസമയം തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ അക്രമത്തില്‍ ബാധിക്കപ്പെട്ടവരെ സാമ്പത്തികമായി സഹായിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇരകളുടെ പട്ടിക ബിജെപി നേതൃത്വം തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ക്കുള്ള പണം അക്കൗണ്ടുകളിലേക്ക് ഉടന്‍ തന്നെ എത്തും. അക്രമം നടന്ന സമയത്ത് ബിജെപി സഹായിച്ചില്ലെന്നും, തങ്ങളെ കൈവിട്ടെന്നും ഇരകളുടെ ബന്ധുക്കള്‍ അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. ഈ നാണക്കേടില്‍ നിന്ന് രക്ഷപ്പെടാന്‍ കൂടിയാണ് ബിജെപിയുടെ നീക്കം. തിരഞ്ഞെടുപ്പ് അക്രമം ബിജെപി വലിയ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ധനസഹായം വളരെ നിര്‍ണായകമാണ്. ഇവരുടെ പിന്തുണയില്ലെങ്കില്‍ പല നേതാക്കളും ഇനിയും പാര്‍ട്ടി വിടുമെന്നാണ് വിലയിരുത്തല്‍.

30 ശതമാനം വോട്ടുമായി ന്യൂനപക്ഷങ്ങള്‍ ബംഗാളിലെ നിര്‍ണായക ഘടകമാണ്. ഇതില്‍ ഭൂരിഭാഗവും മുസ്ലീങ്ങളാണ്. ഇവരില്ലാതെ ആര്‍ക്കും ഭരണം പിടിക്കാനാവില്ലെന്ന് ഉറപ്പാണ്. 1977ല്‍ ബംഗാളില്‍ കോണ്‍ഗ്രസ് വിരുദ്ധ വികാരം ശക്തമായിരുന്നു. ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ ഇടതുപക്ഷത്തിന് വോട്ട് ചെയ്തത് അങ്ങനെയാണ്. 34 വര്‍ഷം സിപിഎം പിന്നീട് ബംഗാള്‍ ഭരിച്ചു. 2011ല്‍ അതേ വോട്ടുബാങ്ക് മമതയ്‌ക്കൊപ്പം പോയപ്പോള്‍ ഇടതുപക്ഷം തരിപ്പണമായി. ഇത്തവണയും മമതയ്‌ക്കൊപ്പമായിരുന്നു ന്യൂനപക്ഷം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് യുപി. മമതയെ വീഴ്ത്താന്‍ മൂന്ന് കോടിയുടെ അടുത്ത് ജനസംഖ്യ വരുന്ന മുസ്ലീങ്ങളുടെ സഹായമാണ് ബിജെപി തേടുന്നത്.

cmsvideo
  India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam
  English summary
  bjp shedding hindutva tag in bengal reaching out to minorities
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X