സ്മൃതി ഇറാനി മോദിയുടെ രണ്ടാം ഭാര്യയോ, കോണ്‍ഗ്രസ് ഇത്രയ്ക്ക് തരംതാഴാമോ?
ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഭാര്യയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെന്ന് കോണ്‍ഗ്രസ് നേതാവ് നിലമോനി സെന്‍ ദേഖ. ഇത് തന്റെ അഭിപ്രായമല്ല, മറിച്ച് ആളുകള്‍ പറയുന്ന കാര്യമാണ് എന്നാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ദേഖ പറയുന്നത്. ഞായറാഴ്ച ആസാമിലെ നല്‍ബാറി ജില്ലയില്‍ സംസാരിക്കവേയാണ് ദേഖ ഇക്കാര്യം പറഞ്ഞത്.
ദേഖ ഒരാള്‍ മാത്രമല്ല, കോണ്‍ഗ്രസിലെ പല നേതാക്കളും സമാനമായ പ്രയോഗങ്ങള്‍ ഞായറാഴ്ച നടത്തി എന്നതാണ് ഇതിലെ പ്രധാനപ്പെട്ട ഒരു കാര്യം. ബി ജെ പിയുടെ പ്രമുഖ നേതാക്കളും കേന്ദ്രമന്ത്രി സഭയിലെ പ്രധാനികളുമായ മോദിക്കും സ്മൃതി ഇറാനിക്കും എതിരെ ഇത്തരമൊരു വില കുറഞ്ഞ ആരോപണം ഉന്നയിക്കാന്‍ മാത്രം തരംതാഴ്ന്നുപോയോ കോണ്‍ഗ്രസ് പാര്‍ട്ടി എന്നാണ് സമൂഹമാധ്യമങ്ങളിലെ ആളുകള്‍ ചോദിക്കുന്നത്.

കോണ്‍ഗ്രസിനെതിരെ ചോദ്യങ്ങള്‍
സീനിയര്‍ നേതാക്കളും മുന്‍ മന്ത്രിമാരും വായില്‍ വന്നത് തോന്നിയ പോലെ വിളിച്ചുപറയുകയാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് എന്താണ് പറയാനുള്ളത്. ഒരു വനിത നേതാവായുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ഇവരെ സംരക്ഷിക്കുകയാണോ - ബി ജെ പി ജനറല്‍ സെക്രട്ടറി രാം മാധവ് ട്വിറ്ററില്‍ ചോദിച്ചു.

ഇതാണ് കോണ്‍ഗ്രസിന്റെ നിലവാരം
കോണ്‍ഗ്രസിന്റെ സംസ്‌കാരവും നിലവാരവുമാണ് ഇത് കാണിക്കുന്നതെന്ന് ബി ജെ പി നേതാവ് സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. ഇവര്‍ക്കെതിരെ എത്രയും വേഗം നടപടി എടുക്കണമെന്ന് കേന്ദ്ര കായിക മന്ത്രി കൂടിയായ സോനാവാള്‍ ആവശ്യപ്പെട്ടു.

സോണിയാ ഗാന്ധിയെക്കുറിച്ചും
നിലമോനി സെന്‍ ദേഖയെ രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് സോണിയാ ഗാന്ധിയെക്കുറിച്ചും പ്രിയങ്കാ ഗാന്ധിയെക്കുറിച്ചും ഇത് തന്നെയാണോ വിചാരിച്ച് വെച്ചിരിക്കുന്നത് എന്ന് ചോദിക്കണം - ട്വിറ്ററില്‍ ഒരാള്‍ ആവശ്യപ്പെടുന്നു.

കേസ് കൊടുക്കണം
നിലമോനി സെന്‍ ദേഖയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കണം എന്നാണ് ട്വിറ്റരാദികള്‍ സ്മൃതി ഇറാനിയെ ടാഗ് ചെയ്ത് ആവശ്യപ്പെടുന്നത്. ഒരിക്കലും അംഗീകരിക്കാനാവാത്ത പ്രയോഗമാണ് ദേഖ നടത്തിയിരിക്കുന്നത് എന്നാണ് സമൂഹമാധ്യമങ്ങള്‍ പറയുന്നത്.












Click it and Unblock the Notifications