Get Updates
Get notified of breaking news, exclusive insights, and must-see stories!

നാഗാലാന്‍ഡിൽ‍ കോണ്‍ഗ്രസിന് തിരിച്ചടിയെന്ന് എക്സിറ്റ് പോള്‍ ഫലം: ബിജെപിയ്ക്ക് മുൻതൂക്കം

ദില്ലി: നാഗാലാന്‍ഡിൽ‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമാകുമെന്ന് എക്സിറ്റ് പോൾ ഫലം. ന്യൂസ് എക്സ് പുറത്തുവിട്ട സർവേഫലമാണ് ബിജെപിയ്ക്ക് 27 മുതല്‍ 32 സീറ്റുകള്‍ ബിജെപിയ്ക്ക് ലഭിക്കുമെന്നും എൻപിഎഫിന് 20- 25 സീറ്റുകള്‍ ലഭിക്കുമെന്നും പ്രവചിച്ചിട്ടുള്ളത്. 60 സീറ്റുകളിലേയ്ക്ക് നടന്ന നിയമസഭാ തിരഞ്ഞ‍െടുപ്പിൽ 0-2 സീറ്റുകള്‍ മാത്രമാണ് കോൺഗ്രസിന് ലഭിക്കുകയെന്നും ന്യൂസ് എക്സ് എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നു. വൈകിട്ട് അഞ്ച് മണിവരെ 75 ശതമാനം പോളിംഗാണ് നാഗാലാന്‍ഡിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

നാഗാലാന്‍ഡിൽ ബിജെപിയ്ക്ക് 27 മുതൽ 32 വരെ സീറ്റുകൾ‍ ലഭിക്കുമെന്നും കോൺഗ്രസിന് 0-2 സീറ്റുകള്‍ ലഭിക്കുമെന്നുമാണ് എക്സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്. എൻപിഎഫിന് 20-25 സീറ്റുകള്‍ ലഭിക്കുമെന്നും ന്യൂസ് എക്സ് ചൂണ്ടിക്കാണിക്കുന്നു.

 cong-bjp-23

മേഘാലയയിൽ‍ ബിജെപിയ്ക്ക് 30 സീറ്റുകള്‍ ലഭിക്കുമെന്നും കോൺഗ്രസിന് 20 സീറ്റുകള്‍ ലഭിക്കുമെന്നും പിഡിഎഫിന് മൂന്ന് സീറ്റുകള്‍ ലഭിക്കുമെന്നും മറ്റ് പാർട്ടികൾക്ക് നാല് സീറ്റുകൾ മാത്രമാണ് ലഭിക്കുകയെന്നും ആക്സിസ് മൈ ഇന്ത്യ- ന്യൂസ് 24 ഫലം സൂചിപ്പിക്കുന്നത്. മേഘാലയയിൽ ബിജെപി 8 മുതല്‍ 12 സീറ്റുകൾ‍ നേടുമെന്നും കോൺ‍ഗ്രസിന് 13-17 സീറ്റുകൾ ലഭിക്കുമെന്നും എൻപിപിയ്ക്ക് 23 മുതൽ 27വരെ സീറ്റുകള്‍ ലഭിക്കുമെന്നും ന്യൂസ് എക്സ് സർവേ ഫലം സൂചിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+