കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി മാത്രം ബിജെപി വിനിയോഗിച്ചത് 1,200 കോടിയിലധികം രൂപ

  • By S Swetha
Google Oneindia Malayalam News

ദില്ലി: ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലെയും നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെയും പ്രചരണത്തിനായി ബിജെപി ആകെ ചെലവഴിച്ചത് 1264 കോടി രൂപ. 2014ലെ തിരഞ്ഞെടുപ്പ് ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ 77 ശതമാനം വര്‍ധനയോടെ 714 കോടി രൂപയാണ് ബിജെപി ഇത്തവണ അധികമായി ചെലവഴിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പാര്‍ട്ടിയുടെ പൊതുപ്രചരണത്തിനായി 1,078 കോടി രൂപയും സ്ഥാനാര്‍ഥികള്‍ക്കായി 186.5 കോടി രൂപയും ചെലവഴിച്ചതായി പ്രസ്താവനയില്‍ പറയുന്നു. സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി ചെലവാക്കിയ കണക്കില്‍ മാധ്യമങ്ങള്‍ വഴിയുള്ള പ്രചരണത്തിനായി 6.33 ലക്ഷം രൂപയും പൊതുപ്രചരണത്തിനായി 46 ലക്ഷവും പൊതുയോഗങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കുമായി 9.91 കോടിയും മറ്റു ചെലവുകള്‍ക്കായി 2.52 കോടിയും സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം മറയ്ക്കാനായി 48.96 ലക്ഷം രൂപയും ഉള്‍പ്പെടുന്നു.

bjp12-15

അതേസമയം, 2019ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 820 കോടി രൂപയും 2014ല്‍ 516 കോടി രൂപയുമാണ് ചെലവാക്കിയത്. ആന്ധ്രപ്രദേശ്, ഒഡീഷ, സിക്കീം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപി ആകെ ചെലവഴിച്ചത് 755 കോടി രൂപയാണ്. ഇതില്‍ 175.68 കോടി രൂപ ചെലവഴിച്ചത് താരങ്ങളെ കൊണ്ടു വന്നുള്ള പ്രചരണത്തിനായിരുന്നു.

325 കോടി രൂപ പ്രിന്റ്, ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയുള്ള പ്രചരണത്തിനും 25.40 കോടി രൂപ പോസ്റ്ററുകളും കട്ടൗട്ടുകളും ബാനറുകളും വഴിയുള്ള പ്രചരണത്തിനും 15.91 കോടി രൂപ പൊതുയോഗങ്ങള്‍ക്കും 212.72 കോടി രൂപ മറ്റു ചെലവുകള്‍ക്കുമായി വിനിയോഗിച്ചു. എല്ലാ സംസ്ഥാനങ്ങള്‍ക്കും 651 കോടി രൂപ പോളിംഗ് ചെലവുകള്‍ക്കായി നല്‍കുകയും ചെയ്തു. കൂടാതെ 2018-19 വര്‍ഷം ബിജെപിക്ക് 2,410 കോടി രൂപ വരുമാനം ലഭിച്ചിട്ടുണ്ട്. 2017-18 വര്‍ഷത്തെ അപേക്ഷിച്ച് 134 ശതമാനം വരുമാന വളര്‍ച്ച അതായത് 1027 കോടി രൂപ. തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലം പ്രകാരം 2018-19 വര്‍ഷം 2410 കോടി രൂപ സംഭാവനയായി ലഭിച്ചു. ഇതില്‍ 1,450 കോടി രൂപ തിരഞ്ഞെടുപ്പ് ബോണ്ടില്‍ നിന്നു മാത്രമാണ് ലഭിച്ചത്.

English summary
BJP spent 1,200 croes for election purposes within one year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X