കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2014ലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി പ്രചരണത്തിനായി ചെലവഴിച്ചത് കോണ്‍ഗ്രസിനേക്കാള്‍ നാലിരട്ടി തുക

  • By Desk
Google Oneindia Malayalam News

ദില്ലി: 2014ലെ മഹാരാഷ്ട്ര, ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഭാരതീയ ജനതാ പാര്‍ട്ടി ചെലവഴിച്ചത് 217.68 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. 55.27 കോടി രൂപയാണ് കോണ്‍ഗ്രസിന്റെ ചെലവ്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആര്‍) റിപ്പോര്‍ട്ട് ) വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഇരു സംസ്ഥാനങ്ങളും വീണ്ടും വോട്ടെടുപ്പിന് പോകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ആദായ നികുതി വകുപ്പിനും തിരഞ്ഞെടുപ്പ് കമ്മീഷനും സമര്‍പ്പിച്ച പ്രസ്താവനകളില്‍ നിന്നാണ് എഡിആര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും സമാപനത്തിനുമിടയില്‍ ശേഖരിച്ചതും ചെലവഴിച്ചതുമായ ഫണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസ്താവനകളിലുണ്ട്.

കടലില്‍ പ്രതികാരം? ഇറാന്റെ എണ്ണക്കപ്പലിന് നേര്‍ക്ക് ഇരട്ട മിസൈല്‍ പ്രഹരം.. തീവ്രവാദ ആക്രമണമെന്ന്കടലില്‍ പ്രതികാരം? ഇറാന്റെ എണ്ണക്കപ്പലിന് നേര്‍ക്ക് ഇരട്ട മിസൈല്‍ പ്രഹരം.. തീവ്രവാദ ആക്രമണമെന്ന്

2014 ലെ മഹാരാഷ്ട്ര, ഹരിയാണ നിയമസഭാ തെരഞ്ഞെടുപ്പിനായി 15 പാര്‍ട്ടികള്‍ 357.21 കോടി രൂപ ചെലവഴിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവയില്‍ ആറ് ദേശീയ പാര്‍ട്ടികളും ഒമ്പത് പ്രാദേശിക പാര്‍ട്ടികളും ഉള്‍പ്പെടുന്നു. ഈ തുകയുടെ 60.94 ശതമാനവും ബിജെപിയാണ് ചെലവഴിച്ചത്. ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് (എ ഐ എഫ് ബി), ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് (ഐയുഎംഎല്‍), ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) എന്നീ മൂന്ന് പാര്‍ട്ടികള്‍ രണ്ട് തിരഞ്ഞെടുപ്പുകളിലും മത്സരിച്ചിട്ടും ചെലവൊന്നുമുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

con-bjp

ഈ കക്ഷികള്‍ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അല്ലെങ്കില്‍ ആദായനികുതി വകുപ്പിന് നല്‍കിയിട്ടില്ലെന്ന് എഡിആര്‍ സ്ഥാപകന്‍ ജഗദീപ് ചോക്കര്‍ പറയുന്നത്. 2014ലെ മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ 15 രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വരൂപിച്ച തുക 464.5 കോടി രൂപയാണ്. ഇതില്‍ മൊത്തം ചെലവ് 357 കോടി രൂപയും. മഹാരാഷ്ട്രയില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) 41 കോടി രൂപയും ശിവസേന 18 കോടി രൂപയും ചെലവഴിച്ചു.

തിരഞ്ഞെടുപ്പ് സീസണില്‍ 296.74 കോടി രൂപ സ്വീകരിച്ച ബിജെപി ഏറ്റവും വലിയ തുക ചെലവാക്കിയെന്ന് മാത്രമല്ല സംഭാവനകളുടെ ഏറ്റവും വലിയ ഗുണഭോക്താവും ആയിരുന്നു, കോണ്‍ഗ്രസ് 84.37 കോടി രൂപയുമായി രണ്ടാം സ്ഥാനത്തെത്തി. എന്‍സിപിക്ക് 38 കോടി രൂപ ലഭിച്ചപ്പോള്‍, ബിഎസ്പി, എഐഎഫ്ബി, ഐയുഎംഎല്‍, ജെഡി (യു) എന്നിവയ്ക്ക് കേന്ദ്ര, സംസ്ഥാന ആസ്ഥാനങ്ങളില്‍ നിന്ന് ഫണ്ടുകളൊന്നും ലഭിച്ചില്ലെന്ന് പ്രഖ്യാപിച്ചു.

രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ ചെലവുകളുടെ പ്രസ്താവനകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള ഫോര്‍മാറ്റില്‍ നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ സമര്‍പ്പിക്കണം എന്നതുള്‍പ്പെടെ 13 പേജുള്ള റിപ്പോര്‍ട്ടില്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ എഡിആര്‍ നല്‍കിയിട്ടുണ്ട്. നിയമലംഘകര്‍ക്ക് പിഴ ചുമത്തണം, ചില കക്ഷികള്‍ സമര്‍പ്പിക്കലുകള്‍ വൈകിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാത്രം സംഭാവന ചെയ്യുന്ന ദാതാക്കളുടെ വിശദാംശങ്ങള്‍ സംഭാവന ചെയ്യാതെ തന്നെ പൊതുജനമധ്യത്തില്‍ പ്രഖ്യാപിക്കണമെന്നും നിര്‍ദ്ദേശിച്ചു. സാധ്യമാകുന്നിടത്തെല്ലാം, ചെക്ക് / ഡിഡി / ആര്‍ടിജിഎസ് വഴിയുള്ള ഇടപാടുകളിലേക്ക് ചെലവ് പരിമിതപ്പെടുത്തണം, അങ്ങനെ ഇസിഐ പുറപ്പെടുവിക്കുന്ന സുതാര്യത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തിരഞ്ഞെടുപ്പുകളില്‍ കള്ളപ്പണത്തിന്റെ ഉപയോഗം കുറയ്ക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
BJP spent for times more than Congress in 2014 Haryana, Maharashtra election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X