• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് 100 സീറ്റ് നേടുമെന്ന് ബിജെപി സര്‍വ്വേ.. ഞെട്ടിത്തരിച്ച് ബിജെപി ക്യാമ്പ്

  • By Desk

കര്‍ണാടക തിരഞ്ഞെടുപ്പിന് ആറ് ആഴ്ച മാത്രം മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് നൂറ് സീറ്റ് നേടി ഭരണം നിലനിര്‍ത്തുമെന്ന് ബിജെപിയുടെ രഹസ്യ സര്‍വ്വേ റിപ്പോര്‍ട്ട്. ദേശീയ മാധ്യമയായ ഡെക്കാന്‍ ക്രോണിക്കിളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കര്‍ണാടക വഴി ദക്ഷിണേന്ത്യയില്‍ താമര വിരിയിക്കാനുള്ള ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന്‍റെ നീക്കത്തിന് കനത്ത തിരിച്ചടിയ ആയിട്ടുണ്ട് സര്‍വ്വേയിലെ കണ്ടെത്തലുകള്‍, കര്‍ണാടകത്തിലെ തിരിച്ചടി ദേശീയ രാഷ്ട്രീയത്തില്‍ അടക്കം പ്രതിഫലിക്കാമെന്നതിനാല്‍ വിജയിത്തിനായി കച്ച കെട്ടിയിറങ്ങാനുള്ള പദ്ധതികളില്‍ ആണ് ബിജെപി.

കേന്ദ്ര നേതൃത്വം ഉത്തരേന്ത്യയില്‍ പരീക്ഷിച്ച് വിജയിച്ച ഹിന്ദുത്വ രാഷ്ട്രീയം കൂടുതല്‍ ശക്തിയോടെ കര്‍ണാടകയില്‍ പയറ്റാന്‍ ആണ് ബിജെപിയുടെ നീക്കം.

ടിപ്പു ജയന്തി ആഘോഷം , മുസ്ലീം മത മൗലിക വാദികളായ സംഘടനകള്‍ക്കെതിരെ നടപടിയെടുക്കാത്ത സര്‍ക്കാര്‍ നടപടി എന്നിവ ബിജെപി ചര്‍ച്ചയാക്കും. അതേസമയം ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ അതേ നാണയത്തില്‍ തിരിച്ചടിക്കാനുള്ള ശ്രമത്തിലാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ക്ഷേത്രങ്ങള്‍ കയറിയുള്ള സന്ദര്‍ശനങ്ങളും ലിംഗായത്തുകള്‍ക്ക് മതന്യൂനപക്ഷ പദവി നല്‍കാനുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്‍റെ തുരുമാനവുമെല്ലാം ഇതിന്‍റെ ഭാഗയമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

യെദ്യൂരപ്പയെ ഉയര്‍ത്തി കാണിച്ചത് തിരിച്ചടി

യെദ്യൂരപ്പയെ ഉയര്‍ത്തി കാണിച്ചത് തിരിച്ചടി

അഴമതി വീരന്‍ യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിച്ചതാണ് ബിജെപിക്ക് തിരിച്ചടി ആയിരിക്കുന്നതെന്ന് സര്‍വ്വേയില്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് തിരഞ്ഞെടുപ്പ് റാലികളില്‍ ഇനി മോദി പ്രഭാവം വോട്ടാക്കി മാറ്റണമെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ കണക്ക് കൂട്ടല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പങ്കെടുപ്പിച്ച് അധിക റാലികള്‍ നടത്തിയാല്‍ മാത്രമേ നഷ്ടടപ്പെട്ട പ്രതാപം എങ്ങനെയെങ്കിലും തിരിച്ചു പിടിക്കാന്‍ ആകൂവെന്നും ബിജെപി കണക്കാക്കുന്നു. വര്‍ഗീയ കാര്‍ഡ് ഇറക്കി കളി നടത്തിയാല്‍ മാത്രമേ ഇനി കര്‍ണാടകയില്‍ എന്തെങ്കിലും നടക്കൂ എന്ന വിലയിരുത്തലും പാര്‍ട്ടിക്കുണ്ട്. അതുകൊണ്ട് തന്നെ യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള ബിജെപി ദേശീയ നേതാക്കളെ സംസ്ഥാനത്തേക്ക് അയച്ച് പ്രചാരണം ശക്തമാക്കണമെന്ന ആവശ്യമാണ് ബിജെപി മുന്നോട്ട് വെച്ചിരിക്കുന്നത്.

ലിംഗായത്ത് കാര്‍ഡ് കോണ്‍ഗ്രസിനെ തുണച്ചു

ലിംഗായത്ത് കാര്‍ഡ് കോണ്‍ഗ്രസിനെ തുണച്ചു

ദക്ഷിണേന്ത്യയിൽ ആദ്യമായി താമര വിരിഞ്ഞ മണ്ണിൽ വീണ്ടും അധികാരം പിടിച്ചടാക്കാമെന്ന മോഹം അത്ര എളുപ്പത്തിൽ സാധിക്കില്ലെന്ന തിരിച്ചറിവ് ബിജെപി ക്യാമ്പില്‍ മ്ലാനത പടർത്തിയിട്ടുണ്ട്. ലിംഗായത്ത് സമുദായത്തിന് മതന്യൂനപക്ഷ പദവി നൽകാനുള്ള കോണ്‍ഗ്രസിന്‍റെ നീക്കം വലിയ തിരിച്ചടിയാണ് ബിജെപിക്ക് നല്‍കിയിട്ടുള്ളത്.കർണ്ണാടകയിലെ 224 നിയമസഭാ മണ്ഡലങ്ങളുള്ള കർണാടകയിൽ നൂറു മണ്ഡലങ്ങളിൽ നിർണായക ശക്തിയാണ് ലിംഗായത്‌ സമുദായം. കർണാടകയിൽ കോൺഗ്രസായാലും ബിജെപിയായാലും അമ്പത് ശതമാനം എംഎൽഎമാർ ലിംഗായത്‌ സമുദായത്തിൽ നിന്നാവുമെന്നതാണ് കഴിഞ്ഞ കാലങ്ങളിലെ അനുഭവങ്ങൾ. മന്ത്രിസഭയിലും ഭൂരിഭാഗവും ഇവരായിരിക്കും. കോണ്‍ഗ്രസിന്‍റെ നീക്കത്തില്‍ ദേശീയ നേതൃത്വം പോലും പതറിയിട്ടുണ്ട്. മതന്യൂനപക്ഷം എന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ലേങ്കില്‍ അത് ലിംഗായത്ത് വിഭാഗം കേന്ദ്രത്തിനെതിരെ തിരിയാന്‍ കാരണമാകും ഇനി അംഗീകാരം നല്‍കിയാല്‍ ആ വിജയം കോണ്‍ഗ്രസിന്‍റെ അക്കൗണ്ടില്‍ കയറും. യഥാര്‍ത്ഥത്തില്‍ തള്ളാനും കൊള്ളാനുമാകാത്ത അവസ്ഥയിലാണ് ഇപ്പോള്‍ ബിജെപിയുടെ അവസ്ഥ.

ഹിന്ദുത്വ കാര്‍ഡ് ഇറക്കാന്‍ ബിജെപി

ഹിന്ദുത്വ കാര്‍ഡ് ഇറക്കാന്‍ ബിജെപി

കര്‍ണാടകത്തില്‍ രാഹുല്‍ ഗാന്ധി പ്രചരണത്തിനെത്തിയതും രാഹുലിന്‍റെ നിരന്തരമുള്ള ക്ഷേത്ര സന്ദര്‍ശനവും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഹിന്ദുത്വ കാര്‍ഡ് ഇറക്കിയുള്ള പ്രകടനങ്ങളുമെല്ലാം ബിജെപിയെ ചെറുതായൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. അതുകൊണ്ട് തന്നെ ഇനി സമുദായങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണമാണ് ശക്തമാക്കേണ്ടത് എന്ന വിലയിരുത്തലിലാണ് ബിജെപി. ഇതിന്‍റെ ഭാഗമായി തീരദേശ മേഖലയില്‍ കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ ഹെഡ്ഡയെ ഇറക്കി ഉത്തര കന്നഡ മുഴുവന്‍ കൈപ്പിടിയില്‍ ആക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി തുടങ്ങി കഴിഞ്ഞു. ജാതീ സമവാക്യത്തിന് മേല്‍ മതസമവാക്യം ഉയര്‍ത്തിപിടിച്ചാല്‍ മാത്രമേ ഇനി ദക്ഷിണേന്ത്യയിലെ ബിജെപിയുടെ ഏക പ്രതീക്ഷയായ കര്‍ണാടക കൈപ്പിടിയില്‍ ആകൂവെന്ന് ബിജെപിക്ക് ഉറപ്പുണ്ട്.

English summary
bjp-survey-congress-leads-in-100-seats-in-karnataka.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more