കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് ക്രിസ്ത്യാനിയല്ല, പിതാവ് ചന്ദ്രശേഖരന്റെ വെളിപ്പെടുത്തൽ, വിമർശകരുടെ വായടപ്പിച്ചത് ആ ചോദ്യം?

മെര്‍സല്‍ വിഷയം ഇത്രമാത്രം പുകഞ്ഞിട്ടും വിജയ് വിശദീകരണവുമായി രംഗത്ത് വന്നിട്ടില്ല.

  • By Ankitha
Google Oneindia Malayalam News

ചെന്നൈ: വിജയ് ചിത്രം മെർസലിനെ ചുറ്റിപ്പറ്റിയുള്ള വിവാദം പുതിയ വഴിത്തിരിവിലേയ്ക്ക്.വിജയ് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് പിതാവ് എസ്.എ ചന്ദ്രശേഖരൻ രംഗത്തെത്തിയിരിക്കുന്നത്. വിജയ് ക്രിസ്ത്യാനിയല്ലെന്നാണ് പിതാവിന്റെ വെളിപ്പെടുത്തൽ.

viyaj

നെഹ്റുവും ഗാന്ധിയും മാലിന്യം; തത്വശാസ്ത്രം അടിച്ചേൽപ്പിക്കുന്നു, ബിജെപി എംപിയുടെ പ്രസംഗം വിവാദത്തിൽനെഹ്റുവും ഗാന്ധിയും മാലിന്യം; തത്വശാസ്ത്രം അടിച്ചേൽപ്പിക്കുന്നു, ബിജെപി എംപിയുടെ പ്രസംഗം വിവാദത്തിൽ

എന്നാൽ പ്രശ്നം കത്തി പടരുമ്പോഴും വിവാദ പ്രസ്തവനകൾ പല ദിക്കിൽ നിന്ന് ഉയരുമ്പോഴും വിശദീകരണവുമായി ഇതുവരെ ഇളയ ദളപതി രംഗത്തെത്തിയിട്ടി. എന്നാൽ ആദ്യമായാണ് വിജയിയോട് വളരെ അടുത്ത നിൽക്കുന്ന ഒരാൾ വിമർശകർക്കെതിരെ രംഗത്തെത്തിരിക്കുന്നത്. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പിതാവിന്റെ വെളിപ്പെടുത്തൽ .

മെർസൽ വിവാദം കത്തുന്നു, മതവികാരം വ്രണപ്പെടുത്തുന്നു, വിജയിക്കെതിരെ കേസ്, ലക്ഷ്യം കുരുക്കുക തന്നെ ?മെർസൽ വിവാദം കത്തുന്നു, മതവികാരം വ്രണപ്പെടുത്തുന്നു, വിജയിക്കെതിരെ കേസ്, ലക്ഷ്യം കുരുക്കുക തന്നെ ?

 എന്റെ മകൻ ക്രിസ്ത്യാനിയല്ല

എന്റെ മകൻ ക്രിസ്ത്യാനിയല്ല

ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് വിജയുടെ പിതാവ് വിമർശകർക്ക് മറുപടി നൽകിയത്. എന്റെ മകന്റെ പേര് ജോസഫ് ചന്ദ്രശേഖർ വിജയ് എന്നാണ്. എന്നാൽ ജാതിയും മതവുമില്ലാതെയാണ് ഞാൻ അവനെ വളർത്തിയത്. വിജയ് ക്രിസ്ത്യാനിയാണെങ്കിൽ നേതാക്കൾക്ക് എന്നാണ് പ്രശ്നമെന്നും ചന്ദ്രശേഖരൻ ചോദിക്കുന്നുണ്ട്.

വിജയ് ഒരു നടൻ മാത്രം

വിജയ് ഒരു നടൻ മാത്രം

വിജയ് ഒരു നടൻ മാത്രമാണ്. അവന്റെ ഭാഷ സിനിമയാണ്. സമൂഹത്തിൽ നടക്കുന്ന ദുഷ്പ്രവർത്തികൾ സിനിമയിലൂടെ തുറന്നു കാണിക്കുകയാണ് ചെയ്യുന്നത്. അതിന് ഭീഷണിപ്പെടുത്തുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്?.

തിന്മയെ തുറന്നു കാട്ടുന്നു.

തിന്മയെ തുറന്നു കാട്ടുന്നു.

സമൂഹത്തിൽ നടക്കുന്ന പീഡനം, അഴിമതി എന്നീവ സിനിമ എന്ന മാധ്യമത്തിലൂടെ പുറം ലോകത്ത് അറിയിക്കുകയാണ് ചെയ്യുന്നത്.

ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യുന്നു

ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യുന്നു

1952 ൽ പുറത്തിറങ്ങഇയ പരാശക്തി എന്ന ചിത്രത്തിന്റെ ആവശ്യം ഇപ്പോഴാണ് ഉള്ളത്. ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ചിത്രം ഈ കലാഘട്ടത്തിനാണ് അനിയോജ്യം. ഇപ്പോഴാണ് ചിത്രം പുറത്തിറങ്ങേണ്ടതെന്നും ചന്ദ്രശേഖർ പറഞ്ഞു.

രാഷട്രീയ പ്രവേശനം

രാഷട്രീയ പ്രവേശനം

വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഇതുവരെ അലോചിച്ചിട്ടില്ല . കൂടാതെ ഒരു പാർട്ടിയുമായി കരാറിലും ഏർപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വർഗീയ പരാമർശം

വർഗീയ പരാമർശം

മെർസൽ ചിത്രത്തിൽ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് വിജയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. മുത്തുകുമാർ എന്ന അഭിഭാഷകനാണ് പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

 വിവാദത്തിനു കാരണം സർക്കാർ പദ്ധതികൾ

വിവാദത്തിനു കാരണം സർക്കാർ പദ്ധതികൾ

കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതികളായ ജിഎസ്ടി, ഡിഡിറ്റൽ ഇന്ത്യ, നോട്ട് നിരോധനം എന്നിവയെ പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങൾ ചിത്രത്തിലുണ്ട്. ഇതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.

 രംഗങ്ങൾ വെട്ടി മാറ്റണം

രംഗങ്ങൾ വെട്ടി മാറ്റണം

ചിത്രം വിവാദമായപ്പോൾ ചില രംഗങ്ങൾ വെട്ടിമാറ്റാൻ സമ്മർദമുണ്ടായിരുന്നു. തുടർന്ന് ചില രംഗങ്ങള്‍ വെട്ടി മാറ്റാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായി.

വിവാദ രംഗങ്ങൾ

വിവാദ രംഗങ്ങൾ

‘സിംഗപ്പൂരില്‍ ഏഴുശതമാനം ജിഎസ്ടിയുള്ളപ്പോള്‍ ഇന്ത്യയില്‍ അത് 28 ശതമാനമാണ്. കുടുംബ ബന്ധം തകര്‍ക്കുന്ന ചാരായത്തിനു ജിഎസ്ടിയില്ലെന്നും പക്ഷേ ജീവന്‍ രക്ഷിക്കേണ്ട മരുന്നിനുണ്ടെന്നും' ചിത്രത്തില്‍ പറയുന്നുണ്ട്. കൂടാതെ ചികിത്സ കിട്ടാതെ കുട്ടികൾ മരിക്കുന്ന നാട്ടിൽ ക്ഷേത്രങ്ങളല്ല ആശുപത്രികളാണ് പണിയേണ്ടത്' എന്നീ രംഗങ്ങളാണ് ഏറെ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.

English summary
Amidst Vijay's next film Mersal mired a number of controversies, the actor's father, a veteran director, SA Chandrasekhar, has exclusively spoken to Times Now.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X