കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം വോട്ട്: സോണിയ ഗാന്ധി വിവാദത്തില്‍

Google Oneindia Malayalam News

ദില്ലി: മുസ്ലിം വോട്ടുകള്‍ ഭിന്നിച്ചുപോകാതെ നോക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രയോഗം വിവാദമാകുന്നു. ദില്ലിയില്‍ മുസ്ലിം മതമേലധികാരികളുമായി നടന്ന മീറ്റിംഗിനിടെയാണ് സോണിയ ഈ വിവാദ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വര്‍ഗീയ അജണ്ടയാണ് സോണിയാ ഗാന്ധിയുടെ വാക്കുകളിലൂടെ കാണുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ ബി ജെ പി കുറ്റപ്പെടുത്തി.

സോണിയാ ഗാന്ധി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിരിക്കുകയാണ്. സോണിയക്കെതിരെ സ്വമേധയാ കേസെടുക്കണമെന്നും ബി ജെ പി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. മുസ്ലിം വോട്ടുകള്‍ ഭിന്നിച്ചു പോകാതെ നോക്കണം എന്ന വാക്കുകളിലൂടെ സോണിയാ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും കപട മതേതര മുഖംമൂടിയാണ് അഴിഞ്ഞു വീണിരിക്കുന്നത്. - ബി ജെ പി വക്താവ് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

sonia-gandhi

രാജ്യത്തെ മുസ്ലിങ്ങളെ അപമാനിക്കുന്നതാണ് സോണിയ ഗാന്ധിയുടെ വാക്കുകള്‍. സ്വതന്ത്രമായി വോട്ട് ചെയ്യാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അത് മതത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കേണ്ടതല്ല. കോണ്‍ഗ്രസ് കാലങ്ങളായി കളിച്ചുവരുന്ന വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സോണിയ ഗാന്ധിയുടെ വാക്കുകള്‍. സോണിയ ഗാന്ധിക്കെതിരെ ശിവസേനയും രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ ബി ജെ പിയുടെ ആരോപണങ്ങള്‍ വെറും തമാശയാണ് എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രതികരിച്ചത്. ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അവര്‍ ഇത് പറഞ്ഞത്. ആളുകളെ ഭിന്നിപ്പിച്ച് വോട്ട് വാങ്ങുന്ന തിരഞ്ഞെടുപ്പ് കളികള്‍ ഞങ്ങളുടെ രീതിയല്ല. ദില്ലിയില്‍ ബുധനാഴ്ച ജമാ മസ്ജിദ് സയിദ് അഹ്മദ് ഇമാമിന്റെ നേതൃത്വത്തിലെത്തിയ മുസ്ലിം മതമേധാവികളുമായി നടന്ന കൂടിക്കാഴ്ചയിലാണ് സോണിയാ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്.

English summary
BJP, Shiv Sena targets Sonia Gandhi over reported comments to Muslim leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X