കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിക്കുന്ന ഒരുക്കവുമായി ബിജെപി; 543 മണ്ഡലങ്ങളിലും സാരഥി!! ഇത്ര വലിയ നീക്കം ആദ്യം, മോദി-ഷാ തന്ത്രം

Google Oneindia Malayalam News

ദില്ലി: രാജ്യം പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കി. അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ തിരഞ്ഞെടുപ്പ് നടക്കും. എന്തുവില കൊടുത്തും അധകാരം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി കരുക്കള്‍ നീക്കുന്നത്. മറുഭാഗത്ത് മതേതര കക്ഷികളുടെ ഐക്യനിര ശക്തിപ്പെടുന്നത് ബിജെപിയെ അലോസരപ്പെടുത്തുന്നുണ്ട്.

എന്നാല്‍ പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരുപോലെ അകറ്റാന്‍ ശ്രമിക്കുന്നതാണ് ബിജെപിക്ക് അല്‍പ്പമെങ്കിലും ആശ്വാസം പകരുന്നത്. എങ്കിലും ബിജെപി ശക്തമായ നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചുവെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ബിജെപി ഇത്രയും ആസൂത്രിതമായി തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതെന്നും നേതാക്കള്‍ പറയുന്നു. വിവരങ്ങള്‍ ഇങ്ങനെ....

543 മണ്ഡലങ്ങളിലും

543 മണ്ഡലങ്ങളിലും

543 മണ്ഡലങ്ങളിലും പ്രമുഖ നേതാക്കളില്‍ ഒരാളെ ചുമതലയേല്‍പ്പിക്കാനാണ് തീരുമാനം. ഓരോ മണ്ഡലത്തിന്റെയും ചുമതലയുള്ള നേതാവ് ആ മണ്ഡലത്തിന് പുറത്തുള്ള വ്യക്തിയായിരിക്കും. ഇതിന് പുറമെ ഓരോ സംസ്ഥാനത്തിനും തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനും നടപ്പാക്കുന്നതിനും 11 അംഗ സമിതിയെയും നിയോഗിക്കാനാണ് തീരുമാനം.

 ചുമതലകള്‍ ഇങ്ങനെ

ചുമതലകള്‍ ഇങ്ങനെ

ഓരോ മണ്ഡലത്തിലും ചുമതലയേല്‍പ്പിക്കുന്ന വ്യക്തി ആയിരിക്കും തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ പഠിക്കും, അണികള്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ തീര്‍ക്കും, എതിരാളികളുടെ നീക്കങ്ങള്‍ മനസിലാക്കും, മറു തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും, അണികളെ ആവേശത്തില്‍ നിലനിര്‍ത്തുക തുടങ്ങിയവയെല്ലാം ചുമതലയുള്ള വ്യക്തിയുടെ ബാധ്യതയാണ്.

13 ദൗത്യങ്ങള്‍

13 ദൗത്യങ്ങള്‍

മണ്ഡലത്തില്‍ ചുമതലയേല്‍പ്പിക്കുന്ന വ്യക്തി വിവിധ ഘട്ടങ്ങളിലായി കമ്മിറ്റികള്‍ വിളിച്ചുചേര്‍ക്കും. പ്രവര്‍ത്തകരോട് പ്രതികരണങ്ങള്‍ തേടും. വോട്ട് പിടിക്കാന്‍ വേണ്ട പദ്ധതികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഓരോ സംസ്ഥാനത്തിനും 13 ദൗത്യങ്ങള്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്നും രണ്ട് മുതിര്‍ന്ന ബിജെപി നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി.

ഇത്രയും വലിയ ഒരുക്കം ആദ്യം

ഇത്രയും വലിയ ഒരുക്കം ആദ്യം

ഇത്രയും വലിയ ഒരുക്കം തിരഞ്ഞെടുപ്പിന് വേണ്ടി ബിജെപി നടത്തുന്നത് ആദ്യമായിട്ടാണെന്ന് നേതാക്കള്‍ പറയുന്നു. സാധാരണ രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലും പ്രത്യേക ചുമതലക്കാരനെ നിയോഗിക്കാറില്ല. വിജയം ഏകദേശം സാധ്യതയുള്ള മണ്ഡലങ്ങളിലാണ് ചുമതലക്കാരനെ നിയോഗിക്കാറുള്ളത്. എന്നാല്‍ ഇത്തവണ ഓരോ മണ്ഡലങ്ങളിലും പ്രത്യേക ചുമതലക്കാരനുണ്ടാകും.

ബിഎസ്പി മാതൃക

ബിഎസ്പി മാതൃക

മായാവതിയുടെ ബിഎസ്പിയാണ് ഈ രാഷ്ട്രീയ അടവ് നേരത്തെ പയറ്റിയിട്ടുള്ള പാര്‍ട്ടി. എന്നാല്‍ ബിജെപി കുറച്ചുകൂടി വ്യവസ്ഥാപിതമായിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അതും വളരെ നേരത്തെ. മറ്റു പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന് മുമ്പേയാണ് ബിജെപി കരുക്കള്‍ നീക്കുന്നത്. തിരഞ്ഞെടുപ്പിന് പ്രവര്‍ത്തകരെ സജ്ജമാക്കുകയാണ് ചുമതലക്കാരുടെ ആദ്യ ദൗത്യം.

 ബിജെപിയുടെ ലക്ഷ്യം

ബിജെപിയുടെ ലക്ഷ്യം

2014നേക്കാള്‍ മികച്ച ഭൂരിപക്ഷത്തില്‍ സഭയിലെത്തുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. സംഘടനാ കാര്യങ്ങള്‍ക്ക് മോദിയും-അമിത് ഷായും പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ടെന്ന് ഒരു നേതാവ് പറഞ്ഞു. അമിത് ഷാ നാല് സംസ്ഥാനങ്ങളിലേക്കുള്ള പര്യടനം ആരംഭിച്ചുകഴിഞ്ഞു. ചത്തീസ്ഗഡ് സന്ദര്‍ശനം അദ്ദേഹം പൂര്‍ത്തിയാക്കി.

ഉത്തര്‍പ്രദേശ് പിടിക്കുക

ഉത്തര്‍പ്രദേശ് പിടിക്കുക

ഉത്തര്‍പ്രദേശ് പിടിക്കുക എന്നതാണ് ബിജെപിയുടെ പ്രഥമ പരിഗണന. കഴിഞ്ഞതവണ ബിജെപി ഇക്കാര്യത്തില്‍ വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കുന്നത് ബിജെപി ഗൗരവത്തിലാണ് കാണുന്നത്. സമാനമായ ആശങ്ക കര്‍ണാടകയിലുമുണ്ട്. കോണ്‍ഗ്രസും ജെഡിഎസും സഖ്യമുണ്ടാക്കിയത് അവിടെ ബിജെപിക്ക് തിരിച്ചടിയാണ്.

 വിശദമാക്കി റിപ്പോര്‍ട്ട് തേടി

വിശദമാക്കി റിപ്പോര്‍ട്ട് തേടി

ഓരോ സംസ്ഥാനങ്ങളോട് രാഷ്ട്രീയ സാഹചര്യം വിശദമാക്കി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട് കേന്ദ്ര നേതൃത്വം. സാമൂഹിക വിഷയങ്ങള്‍, രാഷ്ട്രീയ സാഹചര്യം, പ്രതിപക്ഷ തന്ത്രങ്ങള്‍, സഖ്യ സാധ്യതകള്‍, കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളില്‍ നേട്ടമുണ്ടാക്കിയ വിഭാഗങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ടാണ് തേടിയിരിക്കുന്നത്.

പ്രമുഖരെ ചാക്കിലിടും

പ്രമുഖരെ ചാക്കിലിടും

ഇനി പാര്‍ട്ടിയിലെത്തുന്നവരുടെ പശ്ചാത്തലം സൂക്ഷ്മമായി പരിശോധിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമിത് ഷാ സംസ്ഥാനങ്ങളില്‍ എത്തുമ്പോള്‍ വിശദമായ റിപ്പോര്‍ട്ട് കൈമാറണം. പാര്‍ട്ടിലേക്ക് വരാന്‍ സാധ്യതയുള്ള പ്രമുഖരെ അമിത് ഷാ സാധ്യമായാല്‍ സംസ്ഥാന സന്ദര്‍ശന വേളയില്‍ കാണും. പിന്തുണ തേടും.

മണ്ഡലത്തിലെ മറ്റു ചുമതലക്കാര്‍

മണ്ഡലത്തിലെ മറ്റു ചുമതലക്കാര്‍

ഓരോ മണ്ഡലത്തിലും പ്രത്യേക ചുമതലക്കാരന് പുറമെ, മൂന്നംഗ സോഷ്യല്‍ മീഡിയ ടീം, മൂന്നംഗ മാധ്യമ ടീം, മൂന്നംഗ നിയമവിദഗ്ധര്‍, കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിന് രണ്ടു പേര്‍ എന്നിവരെയും നിയോഗിക്കും. കൂടാതെ ആര്‍എസ്എസിന്റെ എല്ലാ സഹായങ്ങളും തേടിയിട്ടുണ്ടെന്നും മുതിര്‍ന്ന നേതാവ് പറഞ്ഞു.

മുഴുസമയ പ്രവര്‍ത്തകരുടെ എണ്ണം കൂട്ടും

മുഴുസമയ പ്രവര്‍ത്തകരുടെ എണ്ണം കൂട്ടും

പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മുഴുസമയ പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിപ്പിക്കും. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ ഇങ്ങനെ ചെയ്യുക. ഓരോ ജനറല്‍ സെക്രട്ടറിമാര്‍ക്കും ഓരോ സംസ്ഥാനത്തിന്റെ ചുമതല നല്‍കും. അമിത് ഷായുടെ സന്ദര്‍ശനത്തിന് ശേഷമാണ് ഇവര്‍ ദൗത്യമേറ്റെടുക്കുകയെന്നും പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന നേതാവ് പറഞ്ഞു.

ജസ്‌ന കേസില്‍ വിദേശത്ത് നിന്ന് കോള്‍; വീട്ടിലെ മണ്ണ് പരിശോധന!! മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിക്കുംജസ്‌ന കേസില്‍ വിദേശത്ത് നിന്ന് കോള്‍; വീട്ടിലെ മണ്ണ് പരിശോധന!! മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിക്കും

English summary
BJP to appoint leader for each 543 Lok Sabha seat before 2019 elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X