തമിഴ്‌നാട്ടിലെ കോലാഹലത്തിനിടെ രജനീകാന്തിനെ ബിജെപി രാഷ്ട്രീയത്തിലിറക്കുന്നു?

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: കലങ്ങിമറഞ്ഞ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പിടിമുറക്കാന്‍ ബിജെപി സൂപ്പര്‍താരം രജനീകാന്തിനെ രാഷ്ട്രീയത്തിലറക്കുന്നതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് എസ് ഗുരുമൂര്‍ത്തിയാണ് ഇക്കാര്യം ഒരു ദേശീയ മാധ്യമത്തോട് സൂചിപ്പിച്ചത്. രജനീകാന്തുമായി ബിജെപി നേതാക്കള്‍ ബന്ധപ്പെട്ടതായാണ് സൂചന.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് രജനീകാന്തിനെ ഉയര്‍ത്തിക്കാട്ടാനാണ് ബിജെപിയുടെ ശ്രമം. ഇപ്പോഴത്തെ സാഹചര്യത്തില്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം ബിജെപിക്ക് ഏറെ ഗുണം ചെയ്യുമെന്ന് അവര്‍ കരുതുന്നു. അതേസമയം, കഴിഞ്ഞദിവസം ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ രജനീകാന്തിനോട് രാഷ്ട്രീയത്തിലിറങ്ങരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു.

modi-rajanikanth

രജനീകാന്തും ഇക്കാര്യത്തില്‍ മൗനത്തിലാണ്. തമിഴ്‌നാട്ടില്‍ ഏറ്റവും ജനപ്രീതിയുള്ള താരമായിരുന്നിട്ടും ഇത് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാന്‍ രജനീകാന്ത് തയ്യാറായിട്ടില്ല. ഇന്നേവരെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് ആഭിമുഖ്യമുള്ളതായിപ്പോലും രജനീകാന്ത് അറിയിച്ചിട്ടില്ല. ഇത്തരമൊരു അവസരത്തിലാണ് ബിജെപി പുതിയ കരുനീക്കവുമായി എത്തിയിരിക്കുന്നത്.

തമിഴ്‌നാട്ടിലെ പ്രമുഖരായ നടീനടന്മാര്‍ ഇപ്പോഴത്തെ തമിഴ്‌നാട് രാഷ്ട്രീയത്തോട് പ്രതികരിച്ചിട്ടില്ല. പല പ്രമുഖരും രാഷ്ട്രീയ പാര്‍ട്ടികളില്‍ സജീവമാണെങ്കിലും ഇക്കാര്യത്തില്‍ പ്രതികരിക്കാനും തയ്യാറായിട്ടില്ല. ഏറ്റവും മോശമായ രാഷ്ട്രീയസാഹചര്യമുള്ള തമിഴ്‌നാട്ടിലെ അവസ്ഥയ്‌ക്കെതിരെ കമല്‍ഹാസന്‍ മാത്രമാണ് ഇതുവരെ കാര്യമായി പ്രതികരിച്ചത്.

English summary
BJP to back Rajinikanth's entry into Tamil Nadu politics
Please Wait while comments are loading...