Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സര്‍വ്വേ

ദില്ലി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരണം വലിയ പ്രതിസന്ധിയാകുമെന്ന് സര്‍വ്വേ. ഒരു പാര്‍ട്ടിക്കും മുന്നണിക്കും കേവല ഭൂരിപക്ഷം ഇപ്പോഴത്തെ സാഹചര്യത്തില്‍ ലഭ്യമാകില്ലെന്നാണ് ടൈംസ് നൗ-സി വോട്ടര്‍ സര്‍വ്വേ സൂചിപ്പിക്കുന്നത്. തൂക്ക് മന്ത്രി സഭക്കാണ് സാധ്യതയെന്നും സര്‍വ്വേ സൂചിപ്പിക്കുന്നു.

2014 മെയ് മാസത്തില്‍ നടക്കാന്‍ പോകുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി ആയിരിക്കും ഏറ്റവും വലിയ ഒറ്റ കക്ഷിയെന്നാണ് സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. 162 സീറ്റുകള്‍ വരെ ബിജെപിക്ക് കിട്ടും. എന്നാല്‍ കോണ്‍ഗ്രസിന്റെ നില അല്‍പം പരുങ്ങലില്‍ ആകും. 102 സീറ്റുകള്‍ വരെ മാത്രമേ കോണ്‍ഗ്രസിന് കിട്ടുകയുള്ളൂ.

ബിജെപി നയിക്കുന്ന നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ടി(എന്‍ഡിഎ)ന് 186 സീറ്റുകളാണ് പരമാവധി ലഭിക്കുക. കോണ്‍ഗ്രസ് നയിക്കുന്ന യുപിഎക്ക് 117 ഉം. ശേഷിക്കുന്ന 240 സീറ്റുകളാകും അപ്പോള്‍ അടുത്ത സര്‍ക്കാരിന്റെ ഭാഗദേയം നിര്‍ണയിക്കുക.

Electronic Voting Machine

ഇടതു പാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസും സമാജ് വാദ് പാര്‍ട്ടിയും, ബിഎസ്പിയും ഒക്കെയായിരിക്കും ബാക്കിയുള്ള 240 സീറ്റുകളില്‍ ഭൂരിപക്ഷവും കയ്യടക്കി വക്കുക. ഇവര്‍ ആര്‍ക്കൊപ്പം നില്‍ക്കും എന്നതായിരിക്കും പ്രധാന വിഷയം. ഇടത് പാര്‍ട്ടികള്‍ എന്തായാലും ബിജെപിക്ക് അനുകാലമായ നിലപാടെടുക്കുകയില്ല. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ഇതേ സമീപനം തന്നെ കൈക്കൊള്ളാനാണ് സാധ്യത. എന്നാല്‍ തൃണമൂലുംഇടത് പാര്‍ട്ടികളും ഒരിക്കലും യോജിക്കില്ല എന്നത് കൊണ്ട് ഒരു മൂന്നാം മുന്നണിക്കും സാധ്യത കാണാന്‍ ആകില്ല.

ഇടത് പാര്‍ട്ടികള്‍ക്ക് ഇത്തവണ 32 സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വ്വേയുടെ കണ്ടെത്തല്‍. ബിഎസ്പിക്ക് 31 ഉം എഐഎഡിഎംകെക്ക് 28 ഉം സീറ്റുകള്‍ ലഭിക്കും. സമാജ് വാദി പാര്‍ട്ടി 25 ഉം തൃണമൂല്‍ കോണ്‍ഗ്രസ് 23 ഉം സീറ്റുകള്‍ നേടും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒപ്പമായിരുന്ന ജനതാദള്‍ യുണൈറ്റഡിന് ഇത്തവണ വന്‍ തിരിച്ചടി നേരിടുമെന്നും സര്‍വ്വേ കണ്ടെത്തുന്നുണ്ട്. കഴിഞ്ഞ തവണ 20 സീറ്റുകള്‍ നേടിയ ജനതാദള്‍ യുണൈറ്റഡ് ഇത്തവണ 9 സീറ്റുകളില്‍ ഒതുങ്ങും എന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+