കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണികളില്‍ നിന്ന് പോലും ചോദ്യപ്പേടിയില്‍ മോദി! ഇനി ചോദ്യങ്ങളെല്ലാം ആദ്യം തിരഞ്ഞെടുക്കും

Google Oneindia Malayalam News

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി അണികളോട് സംവദിക്കുന്ന പരിപാടി പാര്‍ട്ടിക്ക് വലിയ നേട്ടം ഉണ്ടാക്കും എന്ന പ്രതീക്ഷയിലാണ് ബിജെപി. പലയിടങ്ങളിലും ഈ സംവാദം ആവേശം വിതറുകയും ചെയ്തു. എന്നാല്‍ പോണ്ടിച്ചേരിയില്‍ നടന്ന പരിപാടിയില്‍ ഒരു അണി ചോദിച്ച ചോദ്യം പ്രധാനമന്ത്രിയെ ശരിക്കും വട്ടം കറക്കി. മധ്യവര്‍ഗ്ഗത്തിന് മേല്‍ നികുതിഭാരം കെട്ടിവയ്ക്കുന്നതിനെ കുറിച്ചായിരുന്നു ആ ചോദ്യം.

രാഹുല്‍ ഗാന്ധി മുതല്‍ ദീപ്‌വീര്‍ വരെ.... 2018ല്‍ ട്വിറ്ററിനെ ഇളക്കി മറിച്ച വാര്‍ത്തകള്‍ ഇവയാണ്രാഹുല്‍ ഗാന്ധി മുതല്‍ ദീപ്‌വീര്‍ വരെ.... 2018ല്‍ ട്വിറ്ററിനെ ഇളക്കി മറിച്ച വാര്‍ത്തകള്‍ ഇവയാണ്

മൈ ബൂത്ത്, ഈസ് എ സ്‌ട്രോങ് ബൂത്ത് എന്നാണ് പ്രധാനമന്ത്രിയുടെ തത്സമയ സംവാദ പരിപാടിയുടെ പേര്. എന്തായാലും അടുത്ത തവണ ഇത്തരം കുഴപ്പത്തില്‍ പെടരുത് എന്ന് ഉറപ്പിച്ചാണ് ബിജെപി നേതൃത്വവും പ്രധാനമന്ത്രിയുടെ ഓഫീസും.

Narendra Modi

ചോദ്യം ചോദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ട് ദിവസം മുമ്പേ അതിന്റെ വീഡിയോ തയ്യാറാക്കി അയക്കാന്‍ ആണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരുന്നത്. ഇതുവഴി, എത്തരം ചോദ്യങ്ങളാണ് ഉണ്ടാവുക എന്നത് മുന്‍കൂട്ടി പ്രധാനമന്ത്രിയ്ക്ക് മനസ്സിലാക്കാന്‍ പറ്റും. കുഴപ്പം പിടിച്ച ചോദ്യങ്ങളെ പരിപാടിയില്‍ നിന്ന് തന്നെ ഒഴിവാക്കാനും സാധിക്കും.

പോണ്ടിച്ചേരിയില്‍ സംഭവിച്ചത് പോലെയുള്ള കാര്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ഇത് എന്ന് ബിജെപി വൃത്തങ്ങള്‍ പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പരിപാടിയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട ഓരോ മണ്ഡലത്തില്‍ നിന്നും അഞ്ഞൂറ് മുതല്‍ ആയിരം ചോദ്യങ്ങള്‍ വരെയാണ് ലഭിക്കുന്നത്. നിലവില്‍ ഒരു ഗൂഗിള്‍ ഫോമില്‍ ചോദ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തി അയക്കാന്‍ ആയിരുന്നു നിര്‍ദ്ദേശം. അതിനൊപ്പമാണ് ഇപ്പോള്‍ പുതിയ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

English summary
BJP to filter questions from workers to PM Narendra Modi after Puduchery incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X