Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിനെതിരെ വ്യക്തിപരമായ ആക്രമണത്തിന് അമിത് ഷാ..... 70 നഗരങ്ങളില്‍ പദ്ധതി!!

ദില്ലി: സംസ്ഥാന തിരഞ്ഞെടുപ്പിന് പിന്നാലെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും ലക്ഷ്യമിട്ട് നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കാന്‍ അമിത് ഷാ. രാഹുലിനെതിരെ കടുത്ത ആരോപണങ്ങള്‍ തന്നെ ഉന്നയിക്കാനാണ് നിര്‍ദേശം. അദ്ദേഹത്തെ വിലകുറഞ്ഞവനായി കാണിക്കണമെന്നാണ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് നല്‍കിയ നിര്‍ദേശം. രാഹുലിനെ ഗൗരവത്തോടെയാണ് ഇപ്പോള്‍ ബിജെപി കാണുന്നതെന്ന് ഷാ സൂചിപ്പിക്കുന്നു.

അതേസമയം 70 നഗരങ്ങളില്‍ ഇതിനായി പദ്ധതി ഒരുങ്ങി കഴിഞ്ഞു. മൂന്ന് സംസ്ഥാനങ്ങളില്‍ പറ്റിയത് പോലുള്ള തിരിച്ചടി ഉണ്ടാവരുതെന്നാണ് നിര്‍ദേശം. ഇതിനായി വാര്‍ത്താസമ്മേളനം അടക്കുള്ള കാര്യങ്ങള്‍ക്കാണ് ബിജെപി ഒരുങ്ങുന്നത്. യോഗി ആദിത്യനാഥും മറ്റൊരു മന്ത്രിയും രാഹുലിനെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെ തിരിച്ചടിക്കാന്‍ പുതിയ തന്ത്രം രാഹുല്‍ ഒരുക്കേണ്ടി വരും.

ഉന്നത നേതാക്കള്‍

ഉന്നത നേതാക്കള്‍

റാഫേല്‍ അടക്കമുള്ള വിഷയങ്ങളില്‍ രാഹുല്‍ ഉന്നയിക്കുന്ന വിഷയങ്ങളെ പ്രതിരോധിക്കാനാണ് മുഖ്യമന്ത്രിമാരെ അടക്കമുള്ളവരെ നിയോഗിക്കുന്നത്. 70 നഗരങ്ങളില്‍ കോണ്‍ഗ്രസിനെതിരെ വമ്പന്‍ പ്രചാരണം നടത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. യോഗി ആദിത്യനാഥ്, വിജയ് രൂപാണി, ദേവേന്ദ്ര ഫട്‌നാവിസ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, അസം എന്നിവിടങ്ങളിലെ ബിജെപി അധ്യക്ഷന്‍മാരെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്.

കേന്ദ്ര മന്ത്രിമാരും എത്തും

കേന്ദ്ര മന്ത്രിമാരും എത്തും

കേന്ദ്ര മന്ത്രിമാരായ നിര്‍മല സീതാരാമന്‍, രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേക്കര്‍, ജെപി നദ്ദ, സ്മൃതി ഇറാനി, സുരേഷ് പ്രഭു, മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവര്‍ അടുത്ത ദിവസം മാധ്യമങ്ങളെ കാണുന്നുണ്ട്. റാഫേലില്‍ രാഹുല്‍ ഗാന്ധി ദേശ സുരക്ഷയെ ചോദ്യം ചെയ്യുന്നുവെന്നാണ് ബിജെപി ഉന്നയിക്കുക. കോണ്‍ഗ്രസിന്റെ കാലത്തെ പ്രതിരോധ അഴിമതികളും ഇവര്‍ ചര്‍ച്ചാ വിഷയമാക്കും. രാഹുലിനെ താഴ്ത്തി കെട്ടാനാണ് നീക്കം.

രാഹുല്‍ കള്ളനാണ്....

രാഹുല്‍ കള്ളനാണ്....

ഉത്തര്‍പ്രദേശിലെ മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് ഇതിന് തുടക്കമിട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധി കള്ളനാണെന്നായിരുന്നു പരാമര്‍ശം. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ സത്യസന്ധനാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി കള്ളനാണെന്നായിരുന്നു പറഞ്ഞത്. റായ്ബറേലിയില്‍ മോദിയെ സ്വീകരിക്കുന്ന ചടങ്ങില്‍ വെച്ചാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം എത്തിയത്. നേരത്തെ റാഫേല്‍ വിഷയത്തില്‍ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് പലതവണ രാഹുല്‍ ആവര്‍ത്തിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഇത്.

ഗോത്രം പറയാന്‍ തുടങ്ങി

ഗോത്രം പറയാന്‍ തുടങ്ങി

രാഹുലിനെ പോലുള്ള തന്റെ ഗോത്രം വരെ ഇപ്പോള്‍ പറയാന്‍ തുടങ്ങിയെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പരിഹാസം. ഇവര്‍ അപ്രതീക്ഷിതമായി ഹിന്ദുക്കളായവരാണ്. ഇത്രയും കാലത്തിന് ശേഷം ഇപ്പോഴാണ് അവരില്‍ ഹൈന്ദവ ബോധം ഉണര്‍ന്നത്. അത് സനാതന ധര്‍മത്തിന്റെ വിജയമാണ്. രാഷ്ട്രീയത്തില്‍ വലിയ നിലയിലെത്തുന്നതിന് വേണ്ടിയാണ് ഇവര്‍ സ്വന്തം ഗോത്രവും ജാതിയുമൊക്കെ പുറത്തുവിടുന്നത്. ഇത് ഹിന്ദു ധര്‍മത്തിന്റെ വിജയമാണെന്നും രാഹുലിനെ പരിഹസിച്ച് കൊണ്ട് യോഗി പറഞ്ഞു.

കോണ്‍ഗ്രസ് നിയമനടപടിക്ക്

കോണ്‍ഗ്രസ് നിയമനടപടിക്ക്

സിദ്ധാര്‍ത്ഥ് നാഥിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നിയമനടപടിക്ക് ഒരുങ്ങുകയാണ്. ഇത്തരം പ്രസ്താവനയെ കോണ്‍ഗ്രസ് അപലപിക്കുന്നില്ല. പകരം നിയമനടപടി എടുക്കുകയാണ്. ദേശീയ പാര്‍ട്ടിയുടെ അധ്യക്ഷനായ ഒരു വ്യക്തിക്കെതിരെ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങ ള്‍ ഉന്നയിക്കുന്നത് തന്നെ തരംതാണ രാഷ്ട്രീയമാണ്. ബിജെപി കടുത്ത നിരാശയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിനെതിരെ നടപടി എടുക്കാന്‍ തയ്യാറാവണം. അല്ലെങ്കില്‍ നടപടിയുമായി മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസ് വക്താവ് അന്‍ഷു അവസ്തി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+