• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിൽ 'പ്ലാൻ ബി'യുമായി ബിജെപി; കോൺഗ്രസ്,എൻസിപി നേതാക്കൾ ബിജെപിയിലേക്ക്?

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിൽ അധികാരം നഷ്ടമാകാതിരിക്കാൻ 'പ്സാൻ ബി' പയറ്റാനൊരുങ്ങി ബിജെപി.ഉദ്ധവ് താക്കറെ സർക്കാരിനെ അട്ടിമറിച്ച് ബിജെപിക്കൊപ്പം ചേർന്ന മഹാരാഷ്ട്രയിലെ ശിവസേന എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ഹർജിയിൽ സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി നേരിടുമോയെന്ന ആശങ്കയിലാണ് പാർട്ടി നീക്കം. ഭരണം നിലനിർത്താൻ കോൺഗ്രസിൽ നിന്നും എൻസിപിയിൽ നിന്നും എംഎൽഎമാരെ മറുകണ്ടം ചാടിക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി പയറ്റുന്നത്.

നിതീഷ് കുമാറിന് മതിയായി, എന്‍ഡിഎ വിട്ടേക്കും? സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി?നിതീഷ് കുമാറിന് മതിയായി, എന്‍ഡിഎ വിട്ടേക്കും? സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി?

1

ഏക്നാഥ് ഷിൻഡെ-ദേവേന്ദ്ര ഫഡ്നാവിസ് സർക്കാരിന് നിലവിൽ 164 എഎൽഎമാരുടെ പിന്തുണയാണ് ഉള്ളത്. ഇതിൽ ബി ജെ പിക്ക് മാത്രം 106 എം എൽ എമാർ ഉണ്ട്. 288 അംഗ സഭയിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉൾപ്പെടെ 40 ശിവസേന വിമതരാണ് ബി ജെ പിയെ പിന്തുണയ്ക്കുന്നത്. മഹാരാഷ്ട്രയിലെ അധികാരമാറ്റം സംബന്ധിച്ച ഹർജികളിൽ ഉടൻ തന്നെ സുപ്രീം കോടതി വാദം കേൾക്കാനിരിക്കുകയാണ്. കോടതിയിൽ നിന്നും പ്രതികൂല ഉത്തരവ് ഉണ്ടായാൽ എങ്ങനെ മറികടക്കുമെന്ന കാര്യത്തിലാണ് ബിജെപി തല പുകയ്ക്കുന്നത്. വിമത എംഎൽഎമാരെ സുപ്രീം കോടതി അയോഗ്യരാക്കിയാൽ 288 അംഗ സഭയുടെ അംഗബലം 247 ആകും. അത്തരമൊകു സാഹചര്യത്തിൽ അധികാരം നിലനിർത്താൻ കുറഞ്ഞത് 10 മുതൽ 20 എംഎൽഎമാരുടെ പിന്തുണ ബിജെപിക്ക് ആവശ്യമായി വരും.

2


ഷിൻഡെ ക്യാമ്പിനുള്ളിലെ അതൃപ്തികളും ബി ജെ പിയെ ആശങ്കപ്പെടുത്തുന്നുണ്ട്. ജൂൺ 30 നായിരുന്നു ഷിൻഡെ-ബിജെപി സർക്കാർ മഹാരാഷ്ട്രയിൽ അധികാരത്തിലേറിയത്. എന്നാൽ ഇതുവരെയും മന്ത്രിസഭ വികസനം പൂർത്തിയായിട്ടില്ല. അധികാരം പങ്കിടുന്നത് സംബന്ധിച്ച തർക്കമാണ് മന്ത്രിസഭ വികസനത്തിന് വിലങ്ങ് തടിയായത്. മഹാരാഷ്ട്രയിൽ മനസില്ലാ മനസോടെയായിരുന്നു ഏക്നാഥ് ഷിൻഡെയ്ക്ക് ബി ജെ പി മുഖ്യമന്ത്രി പദം നൽകിയത്. സുപ്രധാന വകുപ്പുകളെല്ലാം കൈപ്പിടിയിലാക്കാൻ ബിജെപി ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ആഭ്യന്തരം, ധനം, റവന്യൂ, ജലവിഭവം, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകൾ വേണമെന്ന ബിജെപി നിലപാടാണ് ഷിൻഡെ ക്യാമ്പിനെ ചൊടിപ്പിച്ചത്. സുപ്രീം കോടതി ഉത്തരവ് കൂടി വന്ന ശേഷം മാത്രം മന്ത്രിസഭ വികസനം എന്ന നിലപാടിലും സഖ്യത്തിനുള്ളിൽ തർക്കം നിലനിൽക്കുന്നുണ്ട്.

3


ഇനിയും അധികാരം കൈവിടുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് ബി ജെ പി ആവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഷിൻഡെ ക്യാമ്പ് കൈവിട്ടാലും
ഭരണം ഉറപ്പാക്കാൻ കോൺഗ്രസിൽ നിന്നും എൻസിപിയിൽ നിന്നും പ്രമുഖരെ ചാടിക്കാനാണ് ബിജെപി ആലോചിക്കുന്നത്. ഇതിനോടകം തന്നെ എൻ സി പിയിലേയും കോൺഗ്രസിലേയും ചില നേതാക്കളുമായി ഫഡ്നാവിസ് ക്യാമ്പ് ചർച്ച ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന.ആദർശ് ഹൗസിംഗ് അഴിമതിയിൽ സിബിഐ കേസ് നേരിടുന്ന മുതിർന്ന നേതാവ് അശോക് ചവാൻ ഉൾപ്പെടെയുള്ളവരാണ് ബി ജെ പിയിലേക്ക് ചേക്കേറിയേക്കുകയെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ട്.

4


നിരവധി നേതാക്കൾ നേതൃത്വവുമായി ബന്ധപ്പെട്ട് കഴിഞ്ഞെന്നാണ് ബി ജെ പി നേതാക്കൾ അവകാശപ്പെടുന്നത്. വിവിധ കേസുകളിൽ അന്വേഷണം നേരിടുന്ന നിരവധി നിയമസഭാംഗങ്ങളുണ്ട്. കൂടാതെ, സഹകരണ മേഖലയിൽ നിന്ന് വരുന്ന ചിലർക്ക് സംസ്ഥാന സർക്കാരിന്റെ സഹായം ആവശ്യമാണ്, ഇവരാണ് ചർച്ച നടത്തിയതെന്നും നേതാക്കൾ പറയുന്നു. അയോഗ്യതാ വിഷയങ്ങൾ ഒഴിവാക്കുന്നതിനായി നേതാക്കൾ എംഎൽഎ സ്ഥാനം രാജിവെച്ച് ബിജെപി ടിക്കറ്റിൽ വീണ്ടും മത്സരിക്കേണ്ടി വന്നേക്കും. പരാജയപ്പെട്ടാൽ നിയസഭ കൗൺസിലിൽ അവരെ ഉൾപ്പെടുത്തും. കർണാടകയിലും മധ്യപ്രദേശിലും ഉപതിരഞ്ഞെടുപ്പിനെ നേരിട്ട രീതിയിൽ മത്സരത്തിന് തയ്യാറെടുക്കാൻ തന്നെയാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.

'കഴുത്തിലെ വജ്രത്തെക്കാൾ തിളങ്ങിയത് സാസ്വികയാണല്ലോ';വൈറലായി നടിയുടെ ചിത്രങ്ങൾ

Recommended Video

cmsvideo
  വാക്‌സിനേഷനിൽ വൻ കുതിപ്പുമായി രാജ്യം
  English summary
  BJP to Go with Plan B in Maharashtra to retain power; Congress, NCP leaders may cross over
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X