Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം ഉൾപ്പെടെ 5 സംസ്ഥാനം പിടിക്കാൻ ഗുജറാത്തിൽ പയറ്റി തെളിഞ്ഞ തന്ത്രം; ബിജെപിയുടെ വൻ നീക്കം

ദില്ലി; ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ മുന്നേറ്റം ഉണ്ടാക്കാനുള്ള ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ ബി ജെ പി. തിഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും പാര്‍ട്ടിക്ക് ഇതുവരെ വേരുറപ്പിക്കാനാകാത്ത കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും പാര്‍ട്ടി വിപുലീകരണത്തിനുള്ള നടപടികളാണ് നേതൃത്വം നടത്തുന്നത്. ഇതിനായി പാർട്ടിയുടെ കോട്ടയായ മോദിയുടെ സ്വന്തം ഗുജറാത്തിൽ പയറ്റി തെളിഞ്ഞ തന്ത്രം പയറ്റാനാണ് നീക്കം. കഴിഞ്ഞ ദിവസം വിളിച്ച് ചേർത്ത ബി ജെ പി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച തിരുമാനം.വിശദമായി വായിക്കാം

'ഇത് കൊറിയൻ രാജകുമാരി';മഞ്ജു വാര്യരുടെ പുതിയ ലുക്കും വൻ വൈറൽ..'മധുരപ്രതികാരം എന്ന് കേട്ടിട്ടേയുള്ളൂ'

 കനത്ത നഷ്ടം

ഉപതിരഞ്ഞെടുപ്പുകളിൽ അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ഇക്കുറി ബി ജെ പി നേരിട്ടത്. ഭരണത്തിലിരിക്കുന്ന ഹിമാചൽ പ്രദേശിൽ ഒരു ലോക്സ സീറ്റും മൂന്ന് നിയമസഭ സീറ്റും പാർട്ടിക്ക് നഷ്ടമായി. കർണാടകത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യയുടെ മണ്ഡലമായ ഹനഗൽ മണ്ഡലത്തിൽ പോലും ബി ജെ പി പരാജയപ്പെട്ടു. രാജസ്ഥാനിൽ ഒരു സീറ്റിലും കേന്ദ്ര ഭരണപ്രദേശമായ ദാദ്ര നഗർ ഹവേലിയിലെ ഒരു സീറ്റിലും പരാജയം രുചിച്ചു. ബംഗാളിലാകട്ടെ ബി ജെ പിയുടെ 2 സിറ്റിങ് സീറ്റ് ഉൾപ്പെടെ നാലും തൃണമൂൽ നേടി.

 ദേശീയ നിർവ്വാഹക സമിതി യോഗം

ഈ സാഹചര്യത്തിൽ കൂടിയായിരുന്നു കഴിഞ്ഞ ദിവസം അടിയന്തരമായി ദേശീയ എക്സിക്യൂട്ടീവ് യോഗം പാർട്ടി വിളിച്ച് ചേർത്തത്. പ്രധാനമന്ത്രി ഉൾപ്പെടെ 124 അംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്. 2019 ന് ശേഷം ആദ്യമായി വിളിച്ച് ചേർത്ത നിർവ്വാഹക സമിതി യോഗം എന്ന പ്രത്യേകതയും യോഗത്തിനുണ്ടായിരുന്നു.

 ബൂത്ത് തലത്തിൽ പന്ന പ്രമുഖുമാർ

യോഗത്തിൽ ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള തിരുമാനം കൈക്കൊണ്ടു.ഇതിനായി ബൂത്ത് കമ്മിറ്റികള്‍ക്ക് പുറമെ 'പന്ന പ്രമുഖ്' കമ്മിറ്റികള്‍ രൂപീകരിക്കാൻ തിരുമാനമായി. ഇതുപ്രകാരം രാജ്യത്തെ 10,40,000 പോളിങ് ബൂത്തുകളില്‍ കമ്മിറ്റികള്‍ രൂപീകരിച്ച് അതില്‍ പന്ന പ്രമുഖരെ (വോട്ടര്‍ ലിസ്റ്റ് ഇന്‍-ചാര്‍ജ്) വിന്യസിക്കും.

Recommended Video

cmsvideo
    Kerala will not cut VAT on fuel prices: KN Balagopal after center slashes excise duty
     ഗുജറാത്തിൽ പയറ്റി തെളിഞ്ഞ തന്ത്രം

    നേരത്തേ ഗുജറാത്തിൽ, ബൂത്ത് കമ്മിറ്റികൾ ഒഴികെ എല്ലാ ബൂത്തുകളിലും പാർട്ടി പന്ന പ്രമുഖ് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു, ഇത് തിരഞ്ഞെടുപ്പ് സമയത്ത് വോട്ടർമാരെ അണിനിരത്താൻ ഏറെ സഹായിച്ചതായി നേതൃത്വം വ്യക്തമാക്കുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'മൻ കി ബാത്ത്' അടുത്ത ആറ് മാസത്തിനുള്ളിൽ എല്ലാ ബൂത്തുകളിലും കേൾപ്പിക്കുന്നത് സ്ഥിരം സംവിധാനങ്ങൾ ഒരുക്കാനും തിരുമാനമായി.

     ഉടൻ തന്നെ പൂർത്തിയാക്കും

    ഡിസംബർ 25നകം ബൂത്ത് കമ്മിറ്റികളും അടുത്ത വർഷം ഏപ്രിൽ ആറിനകം പന്ന കമ്മിറ്റികളും 2022 മെയ് മാസത്തോടെ ബൂത്ത് തലത്തിൽ മൻ കി ബാത്തിന്റെ സ്ഥാപനവൽക്കരണവും നടത്തും,ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന്റെ ഉദ്ഘാടന സമ്മേളനത്തിന് ശേഷം മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായ ധർമ്മേന്ദ്ര പ്രധാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

     കാണാനിരിക്കുന്നതേയുളളൂ

    അതേസമയം കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, തെലങ്കാന എന്നിവിടങ്ങളിൽ പാർട്ടിയുടെ ഉയർച്ച ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്ന് ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പറഞ്ഞു. പാർട്ടി സ്വാധീനം ഉറപ്പിക്കാനുള്ള നീക്കം നടത്തുന്ന തെലങ്കാനയിൽ ഉപതിരഞ്ഞെടുപ്പിൽ നേടിയ വിജയം ഇതിന്റെ സൂചന മാത്രമാണെന്ന് നദ്ദ വ്യക്തമാക്കി.പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയം രുചിച്ചെങ്കിലും വോട്ട് ശതമാനത്തിൽ വൻവർധനയുണ്ടായതായും നദ്ദ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+