16 ന് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ബിജെപി; പ്രതിരോധിക്കാന്‍ 'കര്‍ണാടക മോഡലു'മായി കോണ്‍ഗ്രസ്
ഭോപ്പാല്‍: സമാനതകളില്ലാത്ത തിരിച്ചടിയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേരിട്ടിരിക്കുന്നത്. മുന്‍ മന്ത്രിയും നാല് തവണ എംപിയുമായ ജ്യോതിരാധിത്യ സിന്ധ്യയാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി ബിജെപിയിലേക്ക് പോയിരിക്കുന്നത്. സിന്ധ്യയ്ക്കൊപ്പം 21 എംഎല്‍എമാരും രാജി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ത്രിശങ്കുവല്‍ ആയിരിക്കുകയാണ്. എംഎല്‍എമാര്‍ തിരിച്ചെത്തിയില്ലേങ്കില്‍ കമല്‍നാഥ് സര്‍ക്കാരിന്‍റെ പതനം ഏറെ കുറേ ഉറപ്പായിട്ടുണ്ട്.
16 ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തിന് മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇന്ന് തന്നെ ഈ ആവശ്യം ഉന്നയിച്ച് ഗവര്‍ണറെ സന്ദര്‍ശിക്കാനിരിക്കുകയാണ് നേതാക്കള്‍. എന്നാല്‍ എല്ലാ അടവുകളും എടുത്ത് തിരിച്ചടിക്കാനാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്‍റെ നീക്കം. 'കര്‍ണാടക മോഡല്‍' തന്നെയാകും കോണ്‍ഗ്രസ് മധ്യപ്രദേശിലും പയറ്റിയേക്കുക.

വിശ്വാസ വോട്ടെടുപ്പ്
16 ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് ബിജെപിയുടെ ആവശ്യം. ഹോളി അവധി കഴിഞ്ഞ് ഇന്ന് ഗവര്‍ണര്‍ മധ്യപ്രദേശില്‍ തിരിച്ചെത്തും. ഇന്ന് രാത്രി തന്നെ ഗവര്‍ണറെ കാണാനാണ് ബിജെപി നേതാക്കളുടെ നീക്കം. കോണ്‍ഗ്രസ് സര്‍ക്കാരിന് ഭരിക്കാനുള്ള അംഗബലം ഇല്ലെന്ന് ബിജെപി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പ്രതികരിച്ചു.

കേവല ഭൂരിപക്ഷത്തിന്
230 അംഗ നിയമസഭയില്‍ നിലവില്‍ 228 എംഎല്‍എമാരാണ് ഉള്ളത്. കേവലഭൂരിപക്ഷത്തിന് വേണ്ടത് 115 പേരുടെ പിന്തുണയാണ്. 114 പേരുടെ പിന്തുണയാണ് കോണ്‍ഗ്രസിന് തനിച്ച് ഉണ്ടായിരുന്നത്. ഇത് കൂടാതെ രണ്ട് ബിഎസ്പി, ഒരു എസ്പി, നാല് സ്വതന്ത്രര്‍ എന്നിവരുടെ കൂടി പിന്തുണയോടെയാണ് സര്‍ക്കാര്‍ ഭരിച്ചിരുന്നത്.

പ്രതിസന്ധിയില്‍
എന്നാല്‍ 22 എംഎല്‍എമാര്‍ രാജിവെച്ചതോടെ കോണ്‍ഗ്രസിന്‍റെ തനിച്ചുള്ള അംഗബലം 92 ആയി. വിമതരുടെ രാജി സ്പീക്കര്‍ അംഗീകരിക്കുകയാണെങ്കില്‍ നിയമസഭയുടെ അംഗബലം 206 ആയി കുറയും. ഇതോടെ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് വിജയിക്കണമെങ്കില്‍ കേവല ഭൂരിപക്ഷം 104 ല്‍ എത്തും. നിലവിലെ സ്ഥിതിയില്‍ നാല് സ്വതന്ത്രര്‍ പിന്തുണച്ചാലും കോണ്‍ഗ്രസിന് അത് സാധിക്കില്ല.

പ്രതിരോധിക്കും
എന്നാല്‍ ബിജെപിക്ക് തോറ്റ് കൊടുക്കില്ലെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. കര്‍ണാടക മോഡല്‍ നീക്കങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസ് മധ്യപ്രദേശിലും പയറ്റാനിരിക്കുന്നത്. 21 എംഎല്‍എമാരുടെ രാജിയും സ്പീക്കര്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്.

ഗവര്‍ണറുടെ നിലപാട്
രാജിവെച്ച എംഎല്‍എമാര്‍ സ്പീക്കര്‍ എന്‍ പ്രജാപതിക്ക് മുന്‍പില്‍ ഹാജരാകേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. എംഎല്‍എമാര്‍ തന്‍റെ മുന്‍പില്‍ നേരിട്ട് ഹാജരാകണമെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആശ്യപ്പെട്ടിരുന്നു. രാജി പരിശോധിച്ച ശേഷം മാത്രമേ സ്വീകരിക്കണമോയെ വേണ്ടെയോ എന്ന് തിരുമാനിക്കുകയുള്ളൂവെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു.

അയോഗ്യരാക്കണമെന്ന്
അതിനിടെ സിന്ധ്യയ്ക്കൊപ്പം ഉള്ള ആറ് മന്ത്രിമാരെ ഉടന്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് കമല്‍നാഥ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇമര്‍തി ദേവിസ തുളസി സിലാവത്, ഗോവിന്ദ് സിങ് രാജ്പുത്, മഹേന്ദ്ര സിങ് സിസോദിയ, പ്രധ്യുമ്ന്‍ സിങ് തോമര്‍, ഡോ പ്രഭുരാം ചൗധരി എന്നിവരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് കമല്‍നാഥ് കത്ത് നല്‍കിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജെപി ധനോപിയും കൂറുമാറിയ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്.

അനുനയിപ്പിക്കാന്‍
അതിനിടെ വിമതരെ അനുനയിപ്പിക്കാനുളള നീക്കങ്ങളും കോണ്‍ഗ്രസ് തുടങ്ങിയിട്ടുണ്ട്. കര്‍ണാടകത്തില്‍ തുടരുന്ന കോണ്‍ഗ്രസ് എംഎല്‍എമാരെ തിരിച്ചെത്തിക്കാന്‍ പുതിയ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ഡികെ ശിവകുമാറിനാണ് ചുമതല. ർണാടകയിലെ എംഎൽഎയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അരവിന്ദ് ലിംബാവലിയുടെ നേതൃത്വത്തിലാണ് വിമതരെ സംരക്ഷിച്ചിരിക്കുന്നത്.

ഡികെയ്ക്ക് ചുമതല
ലിംബാവലിയുടെ സംരക്ഷണത്തില്‍ നിന്നും വിമതരെ റാഞ്ചാന്‍ ഡികെയ്ക്ക് കഴിയോമെയെന്നാണ് കോണ്‍ഗ്രസ് ഉറ്റുനോക്കുന്നത്. അതേസമയം സിന്ധ്യയ്ക്കൊപ്പം എന്ന് പ്രഖ്യാപിച്ച് രാജിവെച്ച എംഎല്‍എമാര്‍ സിന്ധ്യ ബിജെപിക്കൊപ്പം പോയ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. തങ്ങള്‍ ബിജെപിക്കൊപ്പം പോകില്ലെന്നാണ് 13 എംഎല്‍എമാര്‍ വ്യക്തമാക്കിയത്. ഇത് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നുണ്ട്.

റിസോര്‍ട്ട് രാഷ്ട്രീയം
അതിനിടെ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കും വരെ സ്വന്തം പക്ഷത്തുള്ള എംഎല്‍എമാരെ സംരക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇരു നേതൃത്വവും. നിലവില്‍ മധ്യപ്രദേശിലെ രാജിവെച്ച വിമതര്‍ ബെംഗളൂരുവിലും ബിജെപി എംഎല്‍എമാര്‍ ഗുരുഗ്രാമിലുമാണ് കഴിയുന്നത്. ജയ്പൂരിലുള്ള മറ്റൊരു റിസോര്‍ട്ടിലാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്നത്.

ഗെഹ്ലോട്ടിന് ചുമതല
ഇന്നലെ വൈകീട്ടോടെയാണ് ബിജെപി എംഎല്‍മാര്‍ ഗുരുഗ്രാമിലെ റിസോര്‍ട്ടില്‍ എത്തിയത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയയ്ക്കാണ് ഇവരുടെ ചുമതല. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്കിടെ എംഎല്‍എമാരെ പാര്‍പ്പിച്ച അതേ റിസോര്‍ട്ടിലാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ മാറ്റിയിരിക്കുന്നത്. രാജസ്ഥാന്‍ മപഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനാണ് ഇവരുടെ സംരക്ഷണ ചുമതല.












Click it and Unblock the Notifications