കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ രാഷ്ട്രീയം മാറിയേക്കും? നിതീഷ് കലിപ്പില്‍, മന്ത്രിസഭ പുനസംഘടനയിലൂടെ തണുപ്പിക്കാന്‍ നീക്കം

Google Oneindia Malayalam News

ദില്ലി: ബീഹാറില്‍ രാഷ്ട്രീയം ചിത്രം പതിയെ മാറുന്നു. ബിജെപിയുമായി തുടര്‍ച്ചയായുള്ള പോര് നിതീഷ് കുമാറിനെ ചൊടിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം തേജസ്വി യാദവിന്റെ ഇഫ്താര്‍ ചടങ്ങില്‍ നിതീഷ് പങ്കെടുത്തതോടെ ഇവര്‍ തമ്മിലുള്ള മഞ്ഞുരുകിയിരിക്കുകയാണ്. തേജസ്വിയുടെ ബംഗ്ലാവിലേക്ക് നിതീഷിന്റെ ആദ്യ വരവ് കൂടിയാണിത്.

പ്രശാന്ത് കോണ്‍ഗ്രസിനെ ഉപയോഗിക്കുന്നു; ഒരിക്കലും വരില്ല, സത്യമായി രാഹുല്‍ ഗാന്ധിയുടെ പ്രവചനംപ്രശാന്ത് കോണ്‍ഗ്രസിനെ ഉപയോഗിക്കുന്നു; ഒരിക്കലും വരില്ല, സത്യമായി രാഹുല്‍ ഗാന്ധിയുടെ പ്രവചനം

ബിജെപി സ്വന്തം മുഖ്യമന്ത്രി വേണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ്. നിതീഷ് കുമാറിനെ പുകച്ച് പുറത്ത് ചാടിക്കാനാണ് നീക്കം. നിതീഷ് കുമാര്‍ ഒരിക്കലും തേജസ്വി യാദവിന്റെ നേതൃത്വത്തെ അംഗീകരിക്കില്ലെന്ന താല്‍ക്കാലിക മറുപടിയാണ് ജെഡിയുവില്‍ നിന്ന് വന്നിരിക്കുന്നത്. വലിയൊരു പുനസംഘടന തന്നെ ബീഹാറില്‍ വരാനാണ് സാധ്യത.

1

2025 വരെ നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി തുടരുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ സഞ്ജയ് ജെയ്‌സ്വാള്‍ പറഞ്ഞു. നിതീഷിന്റെ അടുത്ത സുഹൃത്തായ സുശീല്‍ കുമാര്‍ മോദിയും ഇതേ അഭിപ്രായക്കാരനാണ്. എന്നാല്‍ നിതീഷിനെ പുറത്താക്കുമെന്നത് പ്രതിപക്ഷ പ്രചാരണമാണെന്നും ബിജെപി പറയുന്നു. എന്നാല്‍ സത്യാവസ്ഥ ബിജെപിയില്‍ നിന്ന് വന്‍ തോതില്‍ ആവശ്യങ്ങളുയര്‍ന്നു എന്നതാണ്. ജെഡിയുവിന് പഴയ കരുത്തില്ലെന്ന് നിതീഷിന് അറിയാം. ബിജെപിയും ആര്‍ജെഡിയും തമ്മിലാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ഏറ്റുമുട്ടല്‍ നടക്കുന്നത്. ഇതിനിടയില്‍ ശക്തമായി നില്‍ക്കാന്‍ ജെഡിയുവിന് സാധിക്കും. ഒപ്പം ബിജെപിയുടെ നീക്കം കൂടിയാവുമ്പോള്‍ അടുത്ത രാഷ്ട്രീയം നീക്കം എഎപിക്ക് നിര്‍ണായകമായിരിക്കുകയാണ്.

2

അതേസമയം സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് ദില്ലിയിലേക്ക് മാറാനാണ് നിതീഷ് ആഗ്രഹിക്കുന്നത്. സംസ്ഥാന രാഷ്ട്രീയം ബിജെപിക്ക് വിട്ട് നല്‍കാന്‍ നിതീഷ് ആഗ്രഹിക്കുന്നുണ്ട്. ബിജെപി മന്ത്രിസഭയില്‍ കേന്ദ്ര മന്ത്രിസ്ഥാനം അടക്കം നിതീഷ് പ്രതീക്ഷിക്കുന്നുണ്ട്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് കഴിഞ്ഞാല്‍ ബീഹാറില്‍ മുഖ്യമന്ത്രിയായിരിക്കാന്‍ ബിജെപി നിതീഷിനെ അനുവദിക്കില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് മാനം നഷ്ടപ്പെടും മുമ്പ് പുറത്തേക്ക് പോകാനാണ് നിതീഷിന്റെ ശ്രമം. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നിതീഷ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്ന് ബിജെപിക്ക് അറിയാം. അത് തിരഞ്ഞെടുപ്പ് തിരിച്ചടിയിലേക്ക് നയിക്കുമെന്നുമാണ് വിലയിരുത്തല്‍.

3

നിതീഷ് കുമാറിന് വലിയ ആഗ്രഹങ്ങള്‍ ഇനിയുമുണ്ട്. അടുത്ത രാഷ്ട്രപതി പദം അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ വിട്ടുകൊടുക്കാന്‍ ബിജെപി തയ്യാറല്ല. ഉപരാഷ്ട്രപതിയുടെ പദവിക്കായിരിക്കും വെല്ലുവിൡനടക്കുന്നുണ്ട്. ഇഫ്താര്‍ ചടങ്ങില്‍ അടക്കം പങ്കെടുക്കുന്ന സമ്മര്‍ദ ഘട്ടമായിട്ടാണ് കാണുന്നത്. തനിക്ക് മറ്റ് ഓപ്ഷനുകളുണ്ടെന്ന് ബിജെപിയെ കാണിക്കാനാണ് നിതീഷ് തേജസ്വിയുടെ ഇഫ്താറിനെത്തിയത്. ബിജെപി സഖ്യം വിട്ടാല്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവാമെന്ന് സിപിഐ നേതാവ് ഡി രാജ പറഞ്ഞിരുന്നു. ഒത്തുതീര്‍പ്പ് ഫോര്‍മുല പ്രകാരം എന്ത് തീരുമാനമെടുത്താലും കോണ്‍ഗ്ര്‌സ ന്തേൃത്വം പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കുമെന്ന് എഎപി പറഞ്ഞു.

4

പ്രശ്‌നങ്ങള്‍ വേറെയുമുണ്ട്. പ്രതിപക്ഷ ഐക്യം നിതീഷ് കുമാറിനെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിന് മുമ്പ് ബിജെപിയില്‍ നിന്ന് അദ്ദേഹം പുറത്തുവരണം. നിലവില്‍ അതിനുള്ള സാധ്യത കുറവാണ്. അദ്ദേഹത്തിന് പ്രായമായത് കൊണ്ട് നിതീഷിന്റെ നേതൃത്വം ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍. നിതീഷ് എന്‍ഡിഎ വിട്ടാല്‍ അതോടെ സംസ്ഥാനത്തെ ഭരണം തന്നെ ഇല്ലാതാവും. ഇക്കാര്യം ബിജെപിക്ക് അറിയാം. തേജസ്വി യാദവിനെ ഈ അവസരത്തില്‍ മുഖ്യമന്ത്രിയാക്കിയാല്‍ ബീഹാറില്‍ ബിജെപിക്ക് ഒരു തിരിച്ചുവരവ് തന്നെ ഇല്ലാതാവും. അതുകൊണ്ട് നിതീഷിനെ തന്നെ 2025 വരെ ബിജെപി സഹിക്കാനാണ് സാധ്യത.

5

അതേസമയം മന്ത്രിസഭ വികസിപ്പിച്ചെടുത്ത് കൂടുതല്‍ മന്ത്രിമാരെ ഉള്‍പ്പെടുത്താനും ബിജെപി ശ്രമിക്കുന്നുണ്ട്. ആറോളം പുതിയ മന്ത്രിമാര്‍ രണ്ട് പക്ഷത്ത് നിന്നും എത്തും. ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയ്ക്ക് ഇതുവരെ മന്ത്രിസ്ഥാനമൊന്നും കിട്ടിയിട്ടില്ല. ബിജെപിയും ആര്‍ജെഡിയും ജെഡിയുവും കഴിഞ്ഞാല്‍ സംസ്ഥാന രാഷ്ട്രീയത്തിലെ തന്നെ പ്രമുഖനാണ് ഇവര്‍. മോശം മന്ത്രിമാര്‍ പുറത്താവുമെന്നാണ് ബിജെപി നല്‍കുന്ന സൂചന. പകരം പുതുമുഖങ്ങള്‍ ജാതി സമവാക്യം കൂടി ഉള്‍പ്പെടുത്തിയായിരിക്കും പ്രഖ്യാപിക്കുക. സഹാനി വിഭാഗത്തില്‍ നിന്ന് അര്‍ജുന്‍ സഹാനി മന്ത്രിമാരായിരിക്കാന്‍ സാധ്യത ശക്തമാണ്. അവര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ അറഞ്ഞേനെ.

അജയ് ദേവ്ഗണ്‍ ബിജെപിയുടെ മുഖപത്രം പോലെ സംസാരിക്കരുത്; ഒറ്റക്കെട്ടായി ദക്ഷിണേന്ത്യ, ഹിന്ദി വിവാദംഅജയ് ദേവ്ഗണ്‍ ബിജെപിയുടെ മുഖപത്രം പോലെ സംസാരിക്കരുത്; ഒറ്റക്കെട്ടായി ദക്ഷിണേന്ത്യ, ഹിന്ദി വിവാദം

Recommended Video

cmsvideo
'കാര്‍ഷിക നിയമം വീണ്ടും വന്നില്ലേല്‍ മോദിയെ കര്‍ഷകര്‍ പറഞ്ഞയക്കും' | Oneindia Malayalam

English summary
bjp tries and cried after their idea to oust nitish kumar as bihar com no getting to win
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X