കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകരെ പോക്കറ്റിലാക്കാന്‍ ബിജെപി പ്രകടന പത്രിക: കാര്‍ഷിക വായ്പ തള്ളുമെന്ന്, ഗോവധവും തുറുപ്പുചീട്ട്

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രചാരണങ്ങള്‍ ചൂടുപിടിക്കെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്ത്. വെള്ളിയാഴ്ചയാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദ്യൂരപ്പയും കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറും ബിജെപി നേതാക്കളും ചേര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കിയിട്ടുള്ളത്.

കര്‍ഷകര്‍ക്ക് പുറമേ സ്ത്രീകള്‍, യുവാക്കള്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് വിവാഹത്തിന് 25,000 രൂപയും വധുവിനും മൂന്ന് ഗ്രാം സ്വര്‍ണവും നല്‍കുമെന്നും പ്രകടന പത്രികയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിന് അന്നപൂര്‍ണ ക്യാന്റീനുകള്‍ തുറക്കുമെന്നും ബിജെപി ഉറപ്പുനല്‍കുന്നു. സിദ്ധരാമയ്യ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ടി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ തന്നെയാണ് ബിജെപിയും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മെയ് 12നാണ് കര്‍ണാടകത്തിലെ 224 നിമയസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.

കാര്‍ഷിക വായ്പ എഴുതിത്തള്ളും

കാര്‍ഷിക വായ്പ എഴുതിത്തള്ളും


സംസ്ഥാനത്തെ ദേശീ ബാങ്കുകളിലെ ഒരു ലക്ഷം വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്നാണ് ബിജെപി മുന്നോട്ടുവച്ചിട്ടുള്ള പ്രധാന വാഗ്ദാനം. സംസ്ഥാനത്തെ കര്‍ഷകരുടെ കടബാധ്യത കുറച്ചു കൊണ്ടുവരാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന് യെദ്യൂരപ്പ പറയുന്നു. ഒരു ലക്ഷം വരെയുള്ള കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതിനായി പദ്ധതി പ്രഖ്യാപിക്കുമെന്നാണ് ദേശീയ തലത്തിലുള്ള ബാങ്കുകളില്‍ നിന്നും സഹകരണ ബാങ്കുകളില്‍ നിന്നും എടുത്തിട്ടുള്ള വായ്പകളാണ് എഴുതിത്തള്ളുക. ആദ്യത്തെ ക്യാബിനറ്റ് യോഗത്തില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ക്കുന്നു.

കര്‍ഷകരുടെ ഉന്നമനത്തിന് വേണ്ടി

കര്‍ഷകരുടെ ഉന്നമനത്തിന് വേണ്ടി

കര്‍ഷകരുടെ ഉന്നമനത്തിനാണ് ബിജെപി മുഖ്യ പ്രധാന്യം നല്‍കുന്നതെ്. സംസ്ഥാനത്തെ വിവിധ ജലസേചന പദ്ധതികള്‍ക്ക് വേണ്ടി 1,50,000 വിനിയോഗിക്കുമെന്നും ബിജെപി തിരഞ്ഞെടുപ്പ് പത്രികയില്‍ ഉറപ്പുനല്‍കുന്നുണ്ട്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും വെള്ളമെത്തിക്കുന്നതിന് വേണ്ടിയാണ് ഇതെന്നും ബിജെപി പറയുന്നു.

വിലവ്യതിയാനം തടയാന്‍

വിലവ്യതിയാനം തടയാന്‍


കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില വ്യതിയാനം പരിഹരിക്കുന്നതിനായി 5000 കോടി രൂപ മുതല്‍മുടക്കില്‍ റൈത ബന്ധു മാര്‍ക്കറ്റ് ഇന്റര്‍വെന്‍ഷന്‍ ഫണ്ട് ഉണ്ടാക്കുമെന്നതും ബിജെപിയുടെ വാഗ്ദാനങ്ങളില്‍ ഒന്നാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് കീഴില്‍ കര്‍ഷക സൗഹാര്‍ദ്ദ പദ്ധതികള്‍ ആരംഭിക്കുന്നതിനും നിരീക്ഷിക്കുന്നതിനും സംവിധാനം ആരംഭിക്കുമെന്നും ബിജെപി പറയുന്നു.

ഗോവധ നിരോധനത്തിന് നീക്കം

ഗോവധ നിരോധനത്തിന് നീക്കം

സംസ്ഥാനത്ത് ഗോവധം നിരോധിക്കുന്നതിന് കര്‍ണാടക പ്രിവെന്‍ഷന്‍ ഓഫ് കൗ സ്ലോട്ടര്‍ ആന്‍ഡ് പ്രിസര്‍വേഷന്‍ ബില്‍ 2012 വീണ്ടും കൊണ്ടുവരും. മൃഗപരിപാലനത്തിന് ഊന്നല്‍ നല്‍കുന്നതിനായി കാമധേനു ഫണ്ടിന് വേണ്ടി 3000 കോടി രൂപ അനുവദിക്കുമെന്ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് പത്രിക വാഗ്ദാനം ചെയ്യുന്നു. വെറ്റിനറി സേവനങ്ങള്‍ക്ക് 1000 കോടി രുപയുടെ ഫണ്ട് അനുവദിക്കുമെന്നും ബിജെപി വാഗ്ദാനം നല്‍കുന്നു.

ബിജെപിയുടെ ഭൂരിപക്ഷം വര്‍ധിക്കും!!!

ബിജെപിയുടെ ഭൂരിപക്ഷം വര്‍ധിക്കും!!!

മെയ് 12ന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ലഭിക്കുന്ന വോട്ട് ശതമാനം വര്‍ധിക്കുമെന്ന ആത്മവിശ്വാസം യെദ്യൂരപ്പ മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. ബിജെപിക്ക് ലഭിക്കുന്ന മൊത്തം വോട്ടുകളില്‍ മൂന്നോ നാലോ ശതമാനം വര്‍ധനവ് ഉണ്ടാകുമെന്നാണ് യെദ്യൂരപ്പ ചൂണ്ടിക്കാണിക്കുന്നത്. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയതിന് പിന്നാലെയാണ് ബിജെപി പത്രിക പുറത്തിറക്കുന്നത്.

English summary
BJP's election manifesto for Karnataka released on Friday promised a waiver of farm loan of up to Rs one lakh borrowed from nationalised and cooperative banks and listed out other proposed initiatives for farmers, women and youth.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X