Get Updates
Get notified of breaking news, exclusive insights, and must-see stories!

160 സീറ്റില്‍ ബിജെപിയുടെ പൊടിപോലുമുണ്ടാവില്ല, കൈവിട്ട് സഖ്യകക്ഷി, യുപില്‍ വലവിരിച്ച് കോണ്‍ഗ്രസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് സംസ്ഥാന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ പ്രതിസന്ധിയായി നിഷാദ് പാര്‍ട്ടിയുടെ വെല്ലുവിളി. ബിജെപി തിരഞ്ഞെടുപ്പില്‍ അനുഭവിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പാര്‍ട്ടി അധ്യക്ഷന്‍ സഞ്ജയ് നിഷാദ്. കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിച്ചിട്ടും മന്ത്രിമാരെയൊന്നും കിട്ടാത്തതും സഞ്ജയ് നിഷാദിനെ ചൊടിപ്പിച്ചിട്ടുണ്ട്. നേരത്തെ സുഹല്‍ദേവ് പാര്‍ട്ടിയും ബിജെപിയുടെ അവഗണണനയെ തുടര്‍ന്ന് മുന്നണി വിട്ടിരുന്നു. ഇപ്പോള്‍ മറ്റൊരു സഖ്യവും അവര്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിലേക്ക് നിഷാദ് പാര്‍ട്ടി പോകുമെന്നാണ് സൂചനകള്‍.

1

നിഷാദ് പാര്‍ട്ടിയുടെ എംപിയാണ് പ്രവീണ്‍ നിഷാദ്. അദ്ദേഹത്തെ മന്ത്രിയാക്കണമെന്ന ആവശ്യം സഞ്ജയ് നിഷാദിനുണ്ടായിരുന്നു. എന്നാല്‍ ബിജെപി പരിഗണിച്ചതേയില്ല. ഉത്തര്‍പ്രദേശിലെ പ്രബല വിഭാഗമാണ് നിഷാദ്. ഇവര്‍ ദളിത് വോട്ടുകള്‍ അടക്കം ബിജെപിക്ക് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 2017ന് മുമ്പ് ദളിത് വോട്ടുകള്‍ ഒരിക്കല്‍ പോലും ബിജെപിയിലേക്ക് പോയിരുന്നില്ല. അത് മാറിയത് ഇവരുടെ കഴിവ് കൊണ്ട് കൂടിയാണ്.

2

അനുപ്രിയ പട്ടേലിന് മന്ത്രിസ്ഥാനം കൊടുത്തത് നിഷാദ് പാര്‍ട്ടിയെ കൂടുതല്‍ പ്രകോപിപ്പിച്ചിരിക്കുകയാണ്. പുതിയ സഖ്യത്തിന് ഇവര്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്നാണ് സൂചന. അപ്‌നാദള്‍ വളരെ ചെറിയ പാര്‍ട്ടിയാണ്. ഇവരെ പരിഗണിച്ചിട്ടും പ്രവീണ്‍ നിഷാദിനെ യോഗി ശുപാര്‍ശ പോലും ചെയ്തില്ലെന്നാണ് പരാതി. നിഷാദ് വിഭാഗം ബിജെപിയെ കൈവിട്ട് തുടങ്ങി കഴിഞ്ഞെന്ന് സഞ്ജയ് മുന്നറിയിപ്പ് നല്‍കി. ഇനിയും തിരുത്തിയില്ലെങ്കില്‍ ബിജെപിയുടെ പൊടിപോലും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാവില്ല.

3

ഒന്നോ രണ്ടോ സീറ്റുകളില്‍ മാത്രമാണ് അനുപ്രിയയുടെ സ്വാധീനമുള്ളത്. 160 സീറ്റിലാണ് നിഷാദ് പാര്‍ട്ടിക്ക് കരുത്തുള്ളത്. അവിടെയൊക്കെ പ്രവീണ്‍ നിഷാദ് വലിയ നേതാവാണ്. നിലവില്‍ എസ്പിയുടെയും ബിഎസ്പിയുടെയും പിന്‍ബലത്തോടെയാണ് പ്രവീണ്‍ നിഷാദ് വിജയിച്ചത്. യോഗിയുടെ ഗൊരഖ്പൂര്‍ ലോക്‌സഭാ സീറ്റ് പിടിച്ചെടുക്കുകയായിരുന്നു പ്രവീണ്‍ നിഷാദ്. പിന്നീട് ഇവര്‍ ബിജെപിയെ പിന്തുണയ്ക്കുകയായിരുന്നു. യുപി നിയമസഭയില്‍ ഒരു എംഎല്‍എയും ഇവര്‍ക്കുണ്ട്.

4

ബിജെപിയുടെ സോഷ്യല്‍ എഞ്ചിനീയറിംഗ് കൃത്യമാകണമെങ്കില്‍ നിഷാദ് പാര്‍ട്ടിയുടെ പിന്തുണ വേണം. അതിശക്തമാണ് അവര്‍ക്ക് ദളിത് അടക്കമുള്ള വിഭാഗങ്ങളിലെ വേരോട്ടം. ഒറ്റയ്ക്ക് സീറ്റുകള്‍ ജയിക്കാനാവില്ലെങ്കിലും ഇവരുടെ പിന്തുണയുള്ള പാര്‍ട്ടികള്‍ എപ്പോഴും നേട്ടുണ്ടാക്കാറുണ്ട്. ബിജെപിക്ക് അതിന്റെ നേട്ടം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അടക്കം ലഭിച്ചിരുന്നു. ഗൊരഖ്പൂര്‍ കൈവിടാതെ കാക്കുന്നതിലും നിഷാദ് പാര്‍ട്ടിക്ക് വലിയ റോളുണ്ട്. യോഗി ആദിത്യനാഥിന് ജനപ്രീതി കുറഞ്ഞ സാഹചര്യത്തില്‍ ഇവരെ കൈവിടുന്നത് അത്ര നല്ലതാവില്ല.

5

അസദുദ്ദീന്‍ ഒവൈസിയും പുതിയൊരു സഖ്യവുമായി കളത്തിലുണ്ട്. ഇതിലേക്ക് നിഷാദ് പാര്‍ട്ടിക്ക് ക്ഷണമുണ്ട്. ഭാഗിധാരി സങ്കല്‍പ്പ് മോര്‍ച്ച എന്ന സഖ്യമാണ് രൂപീകരിച്ചത്. ഇവര്‍ക്കൊപ്പം സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും ഉണ്ട്. ഓംപ്രകാശ് രാജ്ബര്‍ നേരത്തെ ബിജെപി സഖ്യം വിട്ടതാണ്. ഇവര്‍ തന്നെയാണ് ഇപ്പോള്‍ നിഷാദ് പാര്‍ട്ടിയെയും സഖ്യത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. മുസ്ലീം-യാദവ കോമ്പിനേഷന്‍ മാത്രം പോരെന്നാണ് ഒവൈസിയുടെ നിര്‍ദേശം. ദളിത് വോട്ടുകളും കൂടി പിടിക്കാനാണ് നീക്കം.

6

യുപിയില്‍ ഒവൈസിക്കൊപ്പം ചേരാന്‍ ഒരു പാര്‍ട്ടിയും തയ്യാറല്ല. മുസ്ലീം വോട്ടുകള്‍ കിട്ടുമെങ്കിലും ഹിന്ദു വോട്ടര്‍മാരെ അത് അകറ്റുമെന്ന് പ്രിയങ്ക ഗാന്ധിയും അഖിലേഷ് യാദവും ഒരേസ്വരത്തില്‍ പറയുന്നു. നിഷാദ് പാര്‍ട്ടി കൂടെ വന്നാല്‍ 20 സീറ്റ് കൂടുതല്‍ നേടാന്‍ സാധിക്കുമെന്ന് പ്രിയങ്ക കരുതുന്നു. അങ്ങനെയെങ്കില്‍ ടാര്‍ഗറ്റ് 50 ഉറപ്പായും കോണ്‍ഗ്രസിന് യുപിയില്‍ ഉറപ്പിക്കാനാവും. എസ്പിക്ക് ഭൂരിപക്ഷം കടക്കാന്‍ നിഷാദ് പാര്‍ട്ടിയെ ഉപയോഗിക്കാന്‍ തയ്യാറാണ്. പ്രവീണ്‍ നിഷാദുമായി നേരത്തെ തന്നെ നല്ല ബന്ധം അഖിലേഷിനുണ്ട്.

Recommended Video

cmsvideo
    ശരിക്കും ആരാണീ രാജീവ് ചന്ദ്രശേഖർ..എങ്ങനെ കേന്ദ്രമന്ത്രിയായി ?
    7

    അതേസമയം ബിജെപി ആകെ കണ്‍ഫ്യൂഷനില്‍. അധികാരം നഷ്ടമാകാനുള്ള സാധ്യതകള്‍ യുപിയില്‍ ശക്തമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണക്കിലെടുക്കാനാവില്ലെന്ന് വ്യക്തമാണ്. 2011ല്‍ ബിഎസ്പി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തൂത്തുവാരിയിരുന്നു. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ തോറ്റു. 2016 സമാന വിജയം എസ്പിയും നേടി. 2017ല്‍ അവര്‍ തകര്‍ന്നടിഞ്ഞു. 2021 ബിജെപിയും അതുപോലൊരു വിജയമാണ് നേടിയത്. ഇനി കാത്തിരിക്കുന്നത് വന്‍ തോല്‍വിയാണെന്ന് ബിജെപിയുടെ ടീം യോഗിയും കരുതുന്നുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+