• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യോഗി തരിപ്പണമാകും, മിഷന്‍ യുപിയുമായി കര്‍ഷകര്‍, കോണ്‍ഗ്രസിന് നേട്ടമാകും, ഗെയിം ഇങ്ങനെ

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ക്കാന്‍ കര്‍ഷക സംഘടനകള്‍. കളത്തിലേക്കിറങ്ങി പുതിയ ക്യാമ്പയിനാണ് അവര്‍ തുടങ്ങാന്‍ പോകുന്നത്. യുപിയിലെ പ്രതിപക്ഷമൊക്കെ ഒറ്റക്കെട്ടാവുമെന്നാണ് വ്യക്തം. പ്രതിപക്ഷ പാര്‍ട്ടികളൊക്കെ കര്‍ഷക സമരത്തെ പിന്തുണച്ചത് വലിയ നേട്ടമാണ്. കോണ്‍ഗ്രസിനും ഇത് ശുഭസൂചനയാണ്. യോഗിയെ വീഴ്ത്താനുറച്ചാണ് നീക്കം. പാര്‍ട്ടിയില്‍ നിന്ന് കൂടി സമ്മര്‍ദം വരുന്നതോടെ യോഗി ശരിക്കും പ്രതിസന്ധിയിലാവും. ഇത് വിജയിച്ചാല്‍ 2024ല്‍ നരേന്ദ്ര മോദിക്കെതിരെയുള്ള പോരാട്ടവും വിജയമാകുമെന്ന സൂചനയും ലഭിക്കും.

ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ

മിഷന്‍ ഉത്തര്‍പ്രദേശ്

മിഷന്‍ ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശില്‍ ബിജെപി പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മിഷന്‍ യുപി പ്രഖ്യാപിച്ചിരിക്കുകയാണ് കര്‍ഷകര്‍. യുപിയില്‍ ഒന്നാകെ മഹാപഞ്ചായത്ത് നടത്തി ബിജെപിയെ പരാജയപ്പെടുത്താനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. ഈ സംഘടനയില്‍ മൊത്തം 500 കര്‍ഷക സംഘടനകള്‍ അംഗമാണ്. മുസഫര്‍നഗര്‍, ബാഗ്പത്ത്, ഷംലി, സഹാരണ്‍പൂര്‍, എന്നീ ജില്ലകളില്‍ ബിജെപിയെ നിലം തൊടാതെ പരാജയപ്പെടുത്തുമെന്ന് ഇവര്‍ ഉറപ്പിച്ചിരിക്കുകയാണ്.

കളി മാറും

കളി മാറും

മുസഫര്‍നഗര്‍ മേഖലയില്‍ നിന്ന് ജാട്ടുകളും മുസ്ലീങ്ങളും ഒന്നായി തുടങ്ങിയിട്ടുണ്ട്. ഇവിടേക്ക് ബിജെപി നേതാക്കളെ ഒരാളെ പോലും കര്‍ഷകര്‍ അടുപ്പിക്കുന്നില്ല. നേരത്തെ കേന്ദ്ര മന്ത്രി സഞ്ജീവ് ബല്യണ്‍ യുപിയിലെ ഷംലി ജില്ലയില്‍ ഖാപ്പ് നേതാക്കളുമായി ചര്‍ച്ചകള്‍ക്ക് എത്തിയപ്പോള്‍ ബല്യണെ തടയാനും ശ്രമിച്ചിരുന്നു. മുസഫര്‍നഗര്‍ കലാപത്തിന് ശേഷം ബല്യണിന്റെ പ്രശസ്തി വലിയ തോതില്‍ ഉയര്‍ന്നിരുന്നു. കര്‍ഷക രോഷത്തോടെ അത് അവസാനിച്ചിരിക്കുകയാണ്. ബല്യണ്‍ ഇവിടെ നിന്ന് മത്സരിച്ചാല്‍ എട്ട് നിലയില്‍ പൊട്ടുമെന്ന് ഗ്രാമവാസികള്‍ പറയുന്നു.

പശ്ചിമ യുപിയില്‍ കളിമാറും

പശ്ചിമ യുപിയില്‍ കളിമാറും

പ്രിയങ്ക ഗാന്ധി പശ്ചിമ-കിഴക്കന്‍ യുപിക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ഇവിടെയാണ് കര്‍ഷക വോട്ടുകള്‍ കേന്ദ്രീകരിക്കുന്നത്. 75 പ്ലസ് സീറ്റ് കോണ്‍ഗ്രസ് നേടുമെന്ന് കരുതുന്നതും ഇത് കാരണമാണ്. പ്രിയങ്ക കിഴക്കന്‍ യുപിയില്‍ മഹാപഞ്ചായത്തില്‍ പങ്കെടുക്കുന്നുണ്ട്. കൃത്യമായ ലക്ഷ്യമുണ്ട് ഇതിന്. അതേസമയം പശ്ചിമ യുപിയില്‍ യോഗിയേക്കാള്‍ പ്രശസ്തി നേടി കുതിക്കുകയാണ് രാകേഷ് ടിക്കായത്ത്. ജനങ്ങളെ അദ്ദേഹത്തെ വിശ്വാസത്തിലെടുക്കുന്നുണ്ട്.

ബിജെപി പതിയെ വീഴുന്നു

ബിജെപി പതിയെ വീഴുന്നു

ബിജെപി പതിയെ കോട്ടകളൊക്കെ കൈവിടുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. ടിക്കായത്ത് ഗാസിപൂര്‍ അതിര്‍ത്തിയില്‍ നടത്തിയ പ്രസംഗമാണ് അദ്ദേഹത്തെ പശ്ചിമ യുപിയില്‍ ഹീറോയാക്കിയത്. കിഴക്കന്‍ യുപിയില്‍ കടുത്ത രോഷമാണ് യോഗിക്കെതിരെയുള്ളത്. ഇത് പ്രിയങ്ക തിരിച്ചറിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് മാത്രമാണ് ഇത് തിരിച്ചറിഞ്ഞതും. കൊവിഡ് വല്ലാതെ ദുരിതമുണ്ടാക്കിയത് കിഴക്കന്‍ യുപിയിലാണ്. യോഗി വന്‍ പരാജയമാണെന്ന് ഇവിടെ കര്‍ഷകരും സാധാരണക്കാരും വിശ്വസിക്കുന്നു. അവിടെ നിന്നാണ് മിഷന്‍ യുപി തുടങ്ങിയത്.

തീരാതെ മുന്നോട്ട്

തീരാതെ മുന്നോട്ട്

യുപിയോടെ രോഷം തീരുമെന്ന് ബിജെപി കരുതുന്നുണ്ടെങ്കില്‍ അതും തെറ്റും. 2022ലെ എല്ലാ തിരഞ്ഞെടുപ്പിലും കര്‍ഷകരുടെ രോഷമാണ് ബിജെപി നേരിടാന്‍ പോകുന്നത്. എല്ലായിടത്തും ക്യാമ്പയിന്‍ തുടങ്ങും. ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് തുടങ്ങി തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനത്തും കര്‍ഷകരുടെ പ്രചാരണവും ഉണ്ടാവും. മൂന്നിടത്തും കോണ്‍ഗ്രസ് വോട്ട് ചെയ്യാനാവും ഇവര്‍ ആവശ്യപ്പെടുക. പ്രധാന കക്ഷി ഇവിടെ കോണ്‍ഗ്രസാണ്. കേരളം, തമിഴ്‌നാട്, ബംഗാള്‍ തുടങ്ങി മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി തോറ്റത് കര്‍ഷകരുടെ മികവ് കൊണ്ട് കൂടിയാണെന്നും ഇവര്‍ അവകാശപ്പെടുന്നു.

പഞ്ചായത്ത് തിരഞ്ഞെടുപ്പ്

പഞ്ചായത്ത് തിരഞ്ഞെടുപ്പ്

യുപിയില്‍ അടിയൊഴുക്കുകള്‍ അതിശക്തമായി തുടങ്ങിയെന്ന് വ്യക്തമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി തന്നെയാണ് ബിജെപി നേരിട്ടത്. ജനങ്ങളുടെ രോഷം ഇതില്‍ പ്രകടമായിരുന്നു. എല്ലാ കര്‍ഷകരെയും എന്തുകൊണ്ട് ബിജെപിക്കെതിരെ വോട്ട് ചെയ്യണമെന്ന് ബോധ്യപ്പെടുത്തുകയാണ് നേതാക്കളുടെ ലക്ഷ്യം. ചെറിയ ടീമുകളായിട്ടല്ല, കൂട്ടത്തോടെയാണ് ബിജെപിക്കെതിരെ വോട്ട് ചെയ്യേണ്ടതെന്നും ഇവര്‍ നിര്‍ദേശിക്കുന്നു.

cmsvideo
  The tourism center will also be shifted from Kerala | Oneindia Malayalam
  യുപി തോറ്റാല്‍

  യുപി തോറ്റാല്‍

  യുപി തോറ്റാല്‍ രാഷ്ട്രീയ നഷ്ടം ബിജെപിക്കുണ്ടാവും. രാജ്യസഭയിലെ അംഗബലം കുറയും. ഭൂരിപക്ഷ മോഹം ഇല്ലാതാവും. നിലവില്‍ 93 അംഗങ്ങളാണ് ബിജെപിക്കുള്ളത്. 123 അംഗങ്ങളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. പല ബില്ലുകളും ബിജെപി പാസാക്കിയത് ഈ അംഗബലം കൊണ്ടാണ്. പിന്നെ പലരെയും ബിജെപി കൂറുമാറ്റിയിരുന്നു. നഷ്ടങ്ങള്‍ ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുണ്ടാവും. ഈ മൂന്നിടത്തും ബിജെപി ഭരണമില്ല. ആന്ധ്രയില്‍ നിന്ന് മൂന്ന് സീറ്റ് ബിജെപിക്ക് നഷ്ടമാവും. വൈഎസ്ആര്‍ കോണ്‍ഗ്രസ് ഇത് നേടും. രാജസ്ഥാനില്‍ നാല് സീറ്റുകള്‍ ബിജെപിക്കൊപ്പമാണ്. മൂന്ന് സീറ്റുകള്‍ കോണ്‍ഗ്രസ് നേടും. ഛത്തീസ്ഗഡിലെ ഒരു സീറ്റും നഷ്ടമാവും. അതോടൊപ്പം യുപി കൂടി കൈവിട്ടാല്‍ നഷ്ടം കൂടും.

  മഞ്ഞയിൽ അതീവ സ്റ്റൈലിഷ്, നടി മല്ലിക അറോറയുടെ ഏറ്റവും പുതിയ ലുക്ക് വൈറൽ

  English summary
  bjp will face setback in uttar pradesh, farmers will campaign against yogi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X