കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി കൈവിടില്ല, ബിജെപി കടമെടുക്കുന്നത് ആ മോഡല്‍...മെയിന്‍ റോളിലേക്ക് മറ്റൊരാളും

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് ഹിന്ദുത്വ വോട്ടുകള്‍ നഷ്ടമാകുമെന്ന പേടിയില്‍ പുതിയ നീക്കങ്ങള്‍. തല്‍ക്കാലം യോഗി ആദിത്യനാഥിനെതിരെയുള്ള എതിര്‍പ്പുകള്‍ അവഗണിക്കാനാണ് ബിജെപിയുടെ തീരുമാനം. ബംഗാളില്‍ മമതാ ബാനര്‍ജി പയറ്റിയ തന്ത്രത്തിനായി യോഗിയുടെ ശ്രമം. ദില്ലിയില്‍ നിന്നും ആര്‍എസ്എസില്‍ നിന്നും യോഗി നിര്‍ണായകമായ പിന്തുണ നേടിയെടുത്തെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ പലയിടത്തും കോരിച്ചൊരിഞ്ഞ മഴ; കാഴ്ചകള്‍ കാണാം

യോഗി മാറില്ല

യോഗി മാറില്ല

യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറില്ലെന്നാണ് ദേശീയ നേതൃത്വം വിമതരെ അറിയിച്ചിരിക്കുന്നത്. പകരം മോദിയുടെ വിശ്വസ്തനായ എകെ ശര്‍മയെ യുപിയില്‍ നിര്‍ണായക ചുമല ഏല്‍പ്പിക്കും. യോഗിയുടെ പ്രതിച്ഛായ ഇടിഞ്ഞത് ബിജെപിയെ ബാധിച്ചെന്നാണ് വിലയിരുത്തല്‍. താക്കൂര്‍ വിഭാഗം അടക്കം യോഗിയെ കൈവിടുമെന്നാണ് സൂചന. എന്നാല്‍ ദില്ലിയില്‍ അദ്ദേഹം തന്നെ തുടരട്ടെ എന്ന നിലപാട് ദേശീയ നേതൃത്വം എടുക്കുകയായിരുന്നു.

പുതിയ റോളുകള്‍

പുതിയ റോളുകള്‍

യോഗി മാത്രമാണ് സേഫ് ആയിരിക്കുന്നത്. അടിമുടി പൊളിച്ചെഴുത്താണ് യുപിയില്‍ നടക്കാന്‍ പോകുന്നത്. പുതുമുഖങ്ങള്‍ അടുത്ത ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ മന്ത്രിസഭയിലെത്തും. ഇവര്‍ക്കായിരിക്കും കൂടുതല്‍ പ്രാധാന്യമുണ്ടാവുക. 2022ലെ തിരഞ്ഞെടുപ്പ് യോഗിയുടെയും സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗിന്റെയും മേല്‍നോടത്തില്‍ തന്നെ നടക്കും. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ നേരത്തെ ലഖ്‌നൗവില്‍ സന്ദര്‍ശനം നടത്തിയിരുന്നു. യോഗിക്ക് അദ്ദേഹം പിന്തുണയും പ്രഖ്യാപിച്ചിരുന്നു.

ആ നീക്കം പാളി

ആ നീക്കം പാളി

യോഗിയെ വെട്ടാന്‍ വലിയ നീക്കം തന്നെ പാര്‍ട്ടിയില്‍ നടക്കുന്നുണ്ട്. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയാണ് ഇതിന് പിന്നില്‍. എന്നാല്‍ മൗര്യയുടെ ഒരു നീക്കവും വിജയിച്ചില്ല. പാര്‍ട്ടിയുടെ ചെയര്‍മാന്‍ പദവി മോഹിച്ച മൗര്യയ്ക്ക് അതും കിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. പകരം ജെപി നദ്ദ സംസ്ഥാനത്ത് പര്യടനം നടത്തും. ജൂലായില്‍ ഈ പര്യടനം ആരംഭിക്കും. മൗര്യയെ ഒതുക്കിയതും യോഗിയാണ്

ദീദിയുടെ കാര്‍ഡ്

ദീദിയുടെ കാര്‍ഡ്

ദീദി ബംഗാളില്‍ ഇറക്കി വിജയിച്ച തന്ത്രമാണ് ബിജെപി യുപിയില്‍ പയറ്റുന്നത്. വൈകാരികത വോട്ടര്‍മാരിലേക്ക് എത്തിക്കുന്ന തന്ത്രമാണിത്. മഥുര, കാശി ക്ഷേത്രങ്ങളില്‍ യോഗി പ്രതിരോധത്തില്‍ നില്‍ക്കവെയാണ് പുതിയ നീക്കം. അയോധ്യയിലെ രാമക്ഷേത്രം കേന്ദ്രീകരിച്ചുള്ള വൈകാരിക പ്രചാരണത്തിനാണ് ബിജെപി ഒരുങ്ങുന്നത്. എന്നാല്‍ യുപിയിലെ ബിജെപി പ്രവര്‍ത്തകര്‍ യോഗിയുടെ നയങ്ങളില്‍ സന്തുഷ്ടരല്ല. അതുകൊണ്ട് തന്നെ അട്ടിമറിക്ക് സാധ്യത കൂടുതലാണ്.

എസ്പിയെ ഭയം

എസ്പിയെ ഭയം

എസ്പിയിലേക്ക് ബ്രാഹ്മണ ഇതര വോട്ടുകള്‍ ധാരാളമായി പോകുന്നതാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വി ദില്ലിയില്‍ വരെ ചര്‍ച്ചയായിരിക്കുകയാണ്. എസ്പി മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ പോലെയല്ലെന്ന് ബിജെപിക്കുമറിയാം. സംഘടനാ ശക്തിയും വലിയ തോതിലുണ്ട്. അതേസമയം ജാതി മത സമവാക്യങ്ങള്‍ ചേര്‍ത്ത് മന്ത്രിസഭാ പുനസംഘടന നടത്താനാണ് ബിജെപിയുടെ തീരുമാനം. ഇതിലൂടെ നഷ്ടമാകുമെന്ന് കരുതുന്ന വോട്ട് ബാങ്കിനെ തിരിച്ചുപിടിക്കാനും ലക്ഷ്യമിടുന്നുണ്ട്.

ശരിക്കും ക്യൂട്ട്... അനന്യ പാണ്ഡേയുടെ ചിത്രങ്ങൾ വൈറൽ

Recommended Video

cmsvideo
The body of covid infected man in UP was cremated using JCB

English summary
bjp will use mamata banerjee's bengal formula for retaining uttar pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X