കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ 74 ബംഗാളില്‍ 24; പ്രതിപക്ഷം ദുഃഖിക്കേണ്ടി വരും; 2019 ലും ബിജെപി തന്നെ; അമിത് ഷാ

Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷ പാർട്ടികള്‍ ഉയര്‍ത്തുന്ന ശക്തമായ വെല്ലുവിളികളെ അതിജീവിക്കാന്‍ മറുതന്ത്രവുമായി ബിജെപി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം സജീവമാക്കുന്നു. 2014 പാര്‍ട്ടിക്ക് ഏറെ അനുകൂലമായ തിരഞ്ഞെടുപ്പ് സാഹചര്യമായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്.

എന്നാല്‍ നിലവില്‍ സ്ഥിതി അങ്ങനെയല്ല. വെല്ലുവിളികള്‍ നിരവധിയാണ്. പ്രതിപക്ഷ സഖ്യം പൂര്‍ണ്ണമായും സാധ്യമായില്ലെങ്കിലും ചര്‍ച്ചകള്‍ സജീവമാണ്. തിരഞ്ഞെടുപ്പിന് ശേഷം ബിജെപി ഇതര കക്ഷികള്‍ ഒന്നിക്കാനുള്ള സാധ്യത ശക്തമാണ്. ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ടുള്ള ശക്തമായ മറുതന്ത്രങ്ങള്‍ പയറ്റാന്‍ തന്നെയാണ് അമിത് ഷാ ഒരുങ്ങുന്നത്.

2014 ല്‍

2014 ല്‍

2014 ല്‍ കേന്ദ്രത്തില്‍ ബിജെപിയ നേടിയ വലിയ വിജയത്തില്‍ ഏറെ നിര്‍ണ്ണായകമായത് യുപിയില്‍ പാര്‍ട്ടി കരസ്ഥമാക്കിയ 71 സീറ്റുകളായിരുന്നു. ബിജെപിയുടെ ചരിത്രത്തില്‍ ആദ്യമായാണ് യുപിയില്‍ നിന്ന് അവര്‍ക്ക് 50 ലേറെ സീറ്റുകള്‍ വിജയിക്കാന്‍ കഴിഞ്ഞത്.

യുപി പിടിച്ചെടുക്കുക

യുപി പിടിച്ചെടുക്കുക

ഈ വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിലും കേന്ദ്രത്തില്‍ അധികാരം നിലനിര്‍ത്തണമെങ്കില്‍ യുപി പിടിച്ചെടുക്കുക എന്നത് അനിവാര്യമാണ്. പക്ഷെ കാര്യങ്ങള്‍ ഇത്തവണ പാര്‍ട്ടിക്ക് അത്ര അനുകൂലമല്ല. സംസ്ഥാനത്തെ പ്രധാന പ്രതിപക് പാര്‍ട്ടികളായ എസ്പിയും ബിഎസ്പിയും ഒന്നിച്ചത് തന്നെയാണ് വലിയ വെല്ലുവിളി.

78 സീറ്റില്‍

78 സീറ്റില്‍

കഴിഞ്ഞ തവണ 78 സീറ്റില്‍ മത്സരിച്ച ബിജെപി 71 സീറ്റുകളും കരസ്ഥമാക്കിയപ്പോള്‍ സമാജ് വാദി പാര്‍ട്ടിക്ക് 5 സീറ്റുകള്‍ മാത്രമായിരുന്നു ലഭിച്ചത്. മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിക്ക് സീറ്റൊന്നും ലഭിക്കാതെ പോയപ്പോള്‍ കോണ്‍ഗ്രസ് പ്രകടനം അമേഠിയിലും റായ്ബറേലിയിലും ഒതുങ്ങി.

തുണയായത്

തുണയായത്

ബിജെപി ഇതര വോട്ടുകള്‍ വിവിധ കക്ഷികള്‍ക്കിടയില്‍ വിഭജിച്ചു പോയതായിരുന്നു യുപി പിടിച്ചെടുക്കുന്നതില്‍ അമിത് ഷാക്കും കൂട്ടര്‍ക്കും തുണയായത്. എന്നാല്‍ ഇത്തവണ എസ്പിയും ബിഎസ്പിയും സഖ്യം പ്രഖ്യാപിച്ചു കഴിഞ്ഞു.

എസ്പി-22.20, ബിഎസ്പി-19.60.

എസ്പി-22.20, ബിഎസ്പി-19.60.

കഴിഞ്ഞ തവണ ഇരുപാര്‍ട്ടികള്‍ക്കും കിട്ടിയ വോട്ട് ഷെയറുകള്‍ ഇങ്ങനെ എസ്പി-22.20, ബിഎസ്പി-19.60.
ഒന്നിച്ചു നില്‍ക്കുന്നതിലൂടെ ഈ വോട്ട് വിഹിതം ഇത്തവണയും നിലനിര്‍ത്താന്‍ എസ്പിക്കും ബിഎസ്പിക്കും സാധിച്ചാല്‍ അത് ഏറെ തിരിച്ചടിയാവുക ബിജെപിക്കായിരിക്കും.

പ്രിയങ്കയിലൂടെ കോണ്‍ഗ്രസ്

പ്രിയങ്കയിലൂടെ കോണ്‍ഗ്രസ്

ഇതിന് പുറമെയാണ് പ്രിയങ്കയിലൂടെ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍. കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക വരുന്നതിലൂടെ സംസ്ഥാനത്ത് പാര്‍ട്ടിക്ക് പുതുജീവന്‍ ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

ഒരു വെല്ലുവിളിയും നേരിടുന്നില്ല

ഒരു വെല്ലുവിളിയും നേരിടുന്നില്ല

എന്നാല്‍ ഉത്തര്‍പ്രദേശില്‍ ബിജെപി ഒരു വെല്ലുവിളിയും നേരിടുന്നില്ലെന്നാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കുന്നത്. എസ്പി-ബിഎസ്പി സഖ്യം ബിജെപിയുടെ പ്രകടനത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് അമിത് ഷാ അഭിപ്രായപ്പെടുന്നു.

74 ആയി ഉയര്‍ത്തും

74 ആയി ഉയര്‍ത്തും

കഴിഞ്ഞ തവണ ഉത്തര്‍പ്രദേശില്‍ ബിജെപി 71 സീറ്റാണ് നേടിയതെങ്കില്‍ ഇത്തവണ അത് 74 ആയി ഉയര്‍ത്തും. പ്രതിപക്ഷ കക്ഷികള്‍ക്ക് ഇത്തവണയും ഏറെ ദുഃഖിക്കേണ്ടി വരും. പ്രിയങ്കയിലുടെ ഒരു ചലവും സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പശ്ചിമബംഗാളിലും

പശ്ചിമബംഗാളിലും

കഴിഞ്ഞ തവണ രണ്ട് സീറ്റുകള്‍ നേടിയ പശ്ചിമബംഗാളിലും ബിജെപി ഇത്തവണ വലിയ പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്. ബംഗാളില്‍‌ ബിജെപി ഇത്തവണ 23 സീററ് നേടുമെന്ന് ഷാ അവകാശപ്പെടുന്നു. ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്ന മമത ബാനര്‍ജിക്ക് ജനങ്ങല്‍ തിരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വസതിയില്‍ പതാക

വസതിയില്‍ പതാക

വീടുകളില്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയുള്ള ബിജെപിയുടെ രാജ്യവ്യാപക പ്രചരണ പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് അഹമ്മദാബാദിലെ സ്വന്തം വസതിയില്‍ പതാക ഉയര്‍ത്തിതിന് ശേഷം സംസാരിക്കുകയായിരുന്നു അമിത് ഷാ. ദേശീയ ബോധ്യമില്ലാത്തവരുടെ കൂട്ടുകെട്ടാണ് പ്രതിപക്ഷ ഐക്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബഹുജന അടിത്തറ

ബഹുജന അടിത്തറ

പാര്‍ട്ടിക്കൂറ് പാറിപ്പറക്കുന്ന വീട്ടുമുറ്റങ്ങളൊരുക്കി ലോക്സഭാ തിരഞ്ഞെടുപ്പിന് പ്രവര്‍ത്തകരെ സജ്ജമാക്കുക എന്നതാണ് ബിജെപി മുന്നോട്ടു വെക്കുന്ന തന്ത്രം. മേരാ പരിവാര്‍, ബിജെപി പരിവാര്‍ എന്ന് പരിപാടി പാര്‍ട്ടിയുടെ ബഹുജന അടിത്തറ എതിരാളികള്‍ക്ക് കാട്ടികൊടുക്കുക എന്നത് കൂടി ലക്ഷ്യം വെക്കുന്നു.

അഞ്ചുകോടിയിലധികം

അഞ്ചുകോടിയിലധികം

രാജ്യത്തിന്‍റെ മുക്കിലും മൂലയിലുമായി അഞ്ചുകോടിയിലധികം വരുന്ന പാര്‍ട്ടി ഭാരവാഹികളുടെയും ജനപ്രതിനിധികളുടേയും വീടുകളിലാണ് ആദ്യഘട്ടത്തില്‍ പതാക ഉയര്‍ത്തുന്നത്. പ്രാദേശിക പാര്‍ട്ടികള്‍ക്ക് ദേശീയ കാഴ്ച്ചപ്പാടില്ലെന്നും അവര്‍ക്ക് രാജ്യത്തിന്‍റെ വികാരം പ്രതിഫലിപ്പിക്കാനാവില്ലെന്നും ഷാ കുറ്റപ്പെടുത്തി.

English summary
BJP will win 74 seats in Uttar Pradesh, 23 in Bengal: Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X