കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ സംസ്ഥാനങ്ങളില്‍ ബിജെപി ജയിക്കും?

  • By Meera Balan
Google Oneindia Malayalam News

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തെത്താറായി. പ്രധാന ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസും ബിജെപിയും പ്രചാരണ രംഗത്ത് സജീവം. ചാനലുകളും മററ് മാധ്യമങ്ങളും പുറത്ത് വിടുന്ന അഭിപ്രായ സര്‍വ്വേകള്‍ക്കും പഞ്ഞമില്ല. മിക്ക സംസ്ഥാനങ്ങളിലും ബിജെപിയ്ക്കാണ് സാധ്യത കല്‍പ്പിയ്ക്കുന്നത്.

സിഎന്‍എന്‍-ഐബിഎന്‍ പുറത്ത് വിട്ട കണക്കുകള്‍ അനുസരിച്ച് ബിജെപിയ്ക്ക സാധ്യത കല്‍പ്പിയ്ക്കുന്ന ചില സംസ്ഥാനങ്ങള്‍ ഉണ്ട്. ഇനി ബിജെപിയ്ക്ക് വിജയിക്കാനാവാത്ത സംസ്ഥാനങ്ങളിലും മോഡി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിയ്ക്കുന്നവരുടെ എണ്ണം കുറവല്ല. എന്തായാലും മോഡീ തരംഗം അലയടിയ്ക്കുന്ന സംസ്ഥാനങ്ങളെ നമുക്ക് പരിചയപ്പെടാം.

ബീഹാര്‍

ബീഹാര്‍

ബീഹാറിലെ വിജയം ബിജെപിയ്ക്ക് അഭിമാന പ്രശ്‌നം തന്നെയാണ്. മോഡി-നിതീഷ് പോരിന്റെ മറ്റൊരു പോര്‍മുഖമാവും ബീഹാറില്‍ ദൃശ്യമാവുക..അഭിപ്രായ സര്‍വ്വേ അനുസരിച്ച് ബീഹര്‍ ബിജെപി തൂത്തുവാരും. 40 ലോക്‌സഭ സീറ്റുകളില്‍ 16 മുതല്‍ 24 സീറ്റുകള്‍ വരെ ബിജെപി നേടുമെന്നാണ് സര്‍വ്വേ ഫലം

ഝാര്‍ഖണ്ഡും

ഝാര്‍ഖണ്ഡും

ഝാര്‍ഖണ്ഡിലും താമര വിരിയാനാണ് സാധ്യതയെന്നാണ് സിഎന്‍എന്‍-ഐബിഎന്‍ പുറത്ത് വിട്ട സര്‍വ്വേയില്‍ പറയുന്നത്. 14 ലോക്‌സഭ സീറ്റില്‍ 40 ശതമാനവും ബിജെപി നേടുമെന്നാണ് റിപ്പോര്‍ട്ട്

മോഡി തരംഗത്തില്‍

മോഡി തരംഗത്തില്‍

മോഡി പ്രധാനമന്ത്രിയാവണമെന്ന് ആഗ്രഹിയ്ക്കുന്ന സംസ്ഥാനങ്ങളാണ് പശ്ചിമബംഗാളും, ഒഡീഷയുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്.

ഗുജറാത്ത്

ഗുജറാത്ത്

ഗുജറാത്തില്‍ 20 മുതല്‍ 25 സീറ്റുകള്‍ നേടി ബിജെപി വീണ്ടും അധികാരത്തില്‍ ഏറുമെന്നാണ് സര്‍വ്വേ പറയുന്നത്. കോണ്‍ഗ്രസിന് ഒന്നു മുതല്‍ നാല് സീറ്റുകള്‍ വരെ മാത്രമേ നേടാനാകൂ എന്നാണ് സര്‍വ്വേ പറയുന്നത്.

മദ്ധ്യപ്രദേശ്

മദ്ധ്യപ്രദേശ്

താമരയ്‌ക്കൊപ്പം മദ്ധ്യപ്രദേ്ശ് നില്‍ക്കുമെന്ന് സര്‍വ്വേയില്‍ കണ്ടെത്തിയാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. 23 മുതല്‍ 27 സീറ്റുകളെ വരെ ബിജെപി നേടുമെന്നാണ് പറയുന്നത്. സര്‍വ്വേയില്‍ കോണ്‍ഗ്രശസിന്റെ നില ദയനീയമെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. രണ്ട് മുതല്‍ അഞ്ച് സീറ്റുകള്‍ വരെ മാത്രമേ കോണ്‍ഗ്രസിന് നേടാനാകൂ.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം വീണ്ടുമെത്തുമെന്നും കോണ്‍ഗ്രസ് -എന്‍സിപി സഖ്യം പരാജയപ്പെടുമെന്നുമാണ് സര്‍വ്വേയില്‍ കണ്ടെത്തിയത്. 25 മുതല്‍ 33 സീറ്റുകളില്‍ വരെ ബിജെപി -ശിവസേന സഖ്യം വിജയിക്കുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 12 മുതല്‍ 20 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും

ഛത്തീസ്ഗഡ്

ഛത്തീസ്ഗഡ്

ഛത്തീസ്ഗഡിലും താമര വിരിയുമെന്നാണ് സര്‍വ്വേ ഫലം സൂചിപ്പിയ്ക്കുന്നത്.അന്‍പത് ശതമാനം വോട്ടും ബിജെപി നേടുമെന്നാണ് സര്‍വ്വേയില്‍ കണ്ടത്. 34 ശതമാനം വോട്ടുകളാണ് കോണ്‍ഗ്രസിന് ലഭിയ്ക്കുക

English summary
Bharatiya Janata Party (BJP) prime ministerial candidate Narendra Modi looks unstoppable in his home state of Gujarat. The state has been a BJP bastion for the last two decades is likely to stay the same if Lok Sabha elections are held in January 2014.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X