കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ രണ്ട് സീറ്റിലും വിജയിച്ച് ബിജെപി, കോൺഗ്രസിനെ ചതിച്ച് എംഎൽഎമാർ!

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തിലെ രണ്ട് സീറ്റുകളിലേക്ക് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് ബിജെപി. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണയോട് കൂടിയാണ് ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയം. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ജുഗല്‍ താക്കൂര്‍ എന്നിവരാണ് വിജയിച്ച് രാജ്യസഭയിലെത്തിയത്.

അമിത് ഷായുടേയും സ്മൃതി ഇറാനിയുടേയും ഒഴിവുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകള്‍ രണ്ട് ദിവസങ്ങളിലായി നടത്താനുളള തീരുമാനമാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. എംഎല്‍എമാരെ റിസോര്‍ട്ടില്‍ ഒളിപ്പിച്ചിട്ടും രണ്ട് പേര്‍ ബിജെപിക്ക് വോട്ട് ചെയ്തത് കോണ്‍ഗ്രസിന് ഞെട്ടലായി. മാത്രമല്ല ഇവര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെക്കുകയും ചെയ്തു. വിശദാംശങ്ങളിലേക്ക്..

ചതി പറ്റി കോൺഗ്രസ്

ചതി പറ്റി കോൺഗ്രസ്

ഗുജറാത്തില്‍ നിന്നുളള രാജ്യസഭാംഗങ്ങളായിരുന്ന അമിത് ഷായും സ്മൃതി ഇറാനിയും ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചു. ഒഴിവ് വന്ന രണ്ട് സീറ്റുകളിലേക്ക് മത്സരങ്ങള്‍ ഒരുമിച്ച് നടത്താതെ രണ്ട് ദിവസമായിട്ടാണ് തിരഞ്ഞടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ഒരുമിച്ച് തിരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കില്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസ് വിജയിക്കുമായിരുന്നു. ചന്ദ്രിക ചുദാസാമ, ഗൗരവ് പാണ്ഡ്യ എന്നിവരായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍.

രണ്ട് ദിവസത്തെ തിരഞ്ഞെടുപ്പ്

രണ്ട് ദിവസത്തെ തിരഞ്ഞെടുപ്പ്

182 അംഗ ഗുജറാത്ത് നിയയമസഭയില്‍ ബിജെപിക്കുളളത് 100 അംഗങ്ങളാണ്. കോണ്‍ഗ്രസിനുളളത് 77 അംഗങ്ങളും. ഒരു സീറ്റില്‍ ജയിക്കാന്‍ വേണ്ടത് 59 ആദ്യ വോട്ടുകളാണ്. തിരഞ്ഞെടുപ്പ് ഒറ്റ ദിവസം നടത്തിയാല്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും ഇത്രയും ആദ്യ വോട്ട് നല്‍കാന്‍ ബിജെപിക്ക് അംഗസഖ്യയില്ല. ഒരു സീറ്റില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ സാധിക്കുമായിരുന്നു.

രണ്ട് സീറ്റിലും വിജയം

രണ്ട് സീറ്റിലും വിജയം

എന്നാല്‍ രണ്ട് സീറ്റുകളിലും രണ്ട് ദിവസമായി തിരഞ്ഞെടുപ്പ് നടത്തിയതോടെ രണ്ട് സ്ഥാനാര്‍ത്ഥികളേയും ബിജെപിക്ക് വിജയിപ്പിക്കാനായി. ബിജെപിക്ക് ആകെ 105 വോട്ടുകളാണ് ലഭിച്ചത്. സ്വന്തം വോട്ടുകളായ 100ന് പുറമേ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ടുകളും കോണ്‍ഗ്രസ് സഖ്യകക്ഷി ആയിരുന്ന ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് വോട്ടുകളും എന്‍സിപിയുടെ ഒരു വോട്ടും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചു.

എംഎൽഎമാർ കാലുവാരി

എംഎൽഎമാർ കാലുവാരി

വോട്ടെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് വിപ്പ് ലംഘിച്ച് ബിജെപിക്ക് വോട്ട് ചെയ്ത വിമത എംഎല്‍എമാരായ അല്‍പേഷ് താക്കൂര്‍, ധവല്‍സിംഗ് ഝാല എന്നിവര്‍ രാജി വെച്ചു. ഇരുവരും അടുത്ത് തന്നെ ബിജെപിയില്‍ ചേര്‍ന്നേക്കും. മാത്രമല്ല സ്വന്തം മണ്ഡലത്തില്‍ നിന്ന് തന്നെ ഉപതിരഞ്ഞെടുപ്പിനെ നേരിട്ടേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. രാഹുല്‍ ഗാന്ധിയെ വിശ്വസിച്ചാണ് കോണ്‍ഗ്രസിലെ്തിയതെന്നും എന്നാല്‍ രാഹുല്‍ ഒന്നും ചെയ്തില്ലെന്നും അല്‍പേഷ് ആരോപിച്ചു.

സുപ്രീം കോടതി തളളി

സുപ്രീം കോടതി തളളി

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസ് കോടതിയെ പരാതിയുമായി സമീപിക്കാന്‍ ഒരുങ്ങുകയാണ്. നേരത്തെ രണ്ട് ദിവസാമായി തിരഞ്ഞെടുപ്പ് നടത്താനുളള നീക്കത്തിന് എതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച സുപ്രീം കോടതി ഹര്‍ജിക്കാരനോട് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

റിസോർട്ടും രക്ഷിച്ചില്ല

റിസോർട്ടും രക്ഷിച്ചില്ല

രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. 65 എംഎൽഎമാരെ ആയിരുന്നു റിസോർട്ടിലേക്ക് മാറ്റിയത്. രണ്ട് സീറ്റിലും ബിജെപി തന്നെ ജയിക്കുമെന്ന് ഉറപ്പായിരുന്നുവെങ്കിലും ഭൂരിപക്ഷം കൂട്ടാന്‍ എംഎല്‍എമാരെ വിലക്കെടുത്തേക്കും എന്ന ആശങ്കയില്‍ ആയിരുന്നു കോണ്‍ഗ്രസിന്റെ നീക്കം. പാര്‍ട്ടി വിട്ട അല്‍പേഷ് ടാക്കൂറും ധവല്‍ സിംഗും റിസോര്‍ട്ടിലേക്ക് മാറാന്‍ തയ്യാറായിരുന്നില്ല.

രാഹുൽ ഗാന്ധിയെ രാജി വെപ്പിച്ചത് കോൺഗ്രസിലെ ഓൾഡ് ഗ്യാംഗ്! കോൺഗ്രസിന്റെ ചോരയൂറ്റൽ!രാഹുൽ ഗാന്ധിയെ രാജി വെപ്പിച്ചത് കോൺഗ്രസിലെ ഓൾഡ് ഗ്യാംഗ്! കോൺഗ്രസിന്റെ ചോരയൂറ്റൽ!

English summary
BJP wins in two seats in Rajya Sabha Election in Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X