Get Updates
Get notified of breaking news, exclusive insights, and must-see stories!

2017 ൽ 59 ൽ 51 ഉം നേടി ബിജെപി; ഇക്കുറി എന്ത്? നാലാം ഘട്ടത്തിൽ വെല്ലുവിളിയായി ലഖിംപൂർ

ദില്ലി; ഉത്തർപ്രദേശിൽ നാലാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച നടക്കും. കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ റായ്ബറേലി, കർഷക കൊലപാതകം നടന്ന ലഖിംപൂർ ഖേരി, ലഖ്നൗ എന്നിങ്ങനെ 9 ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണ കടുത്ത വെല്ലുവിളിയാണ് മണ്ഡലങ്ങളിൽ ബി ജെ പി നേരിടുന്നത്.

1

2012 വരെ ബിജെപിക്ക് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാൻ കഴിയാത്ത ഇവിടെ 2017 ൽ കൂറ്റൻ വിജയമായിരുന്നു പാർട്ടി സ്വന്തമാക്കിയത്. 59 സീറ്റിൽ 51 ഉം നേടാൻ ബി ജെ പിക്ക് സാധിച്ചിരുന്നു. 2012 ൽ 39 സീറ്റുകൾ നേടിയ സമാജ്വാദി പാർട്ടിക്ക് നാല് സീറ്റുകളിലേക്ക് ഒതുങ്ങി. 12 സീറ്റുണ്ടായിരുന്ന ബി എസ് പിക്ക് മൂന്ന് സീറ്റുകളുമായിരുന്നു ലഭിച്ചിരുന്നത്. ബി ജെ പി സഖ്യകക്ഷിയായ അപ്നാദളിന് ഒരു സീറ്റും ലഭിച്ചു.

2

അതേസമയം മറ്റ് മൂന്ന് ഘട്ടങ്ങളിൽ നിന്നും വ്യത്യസ്തമായി നാലാം ഘട്ടത്തിൽ ഉൾപ്പെടുന്ന ജില്ലകൾ ഒരു പാർട്ടിക്കും വലിയ ആധിപത്യം അവകാശപ്പെടാൻ ഇല്ലാത്ത ഇടങ്ങളാണ്. 9 ജില്ലകളിൽ ഇക്കുറി ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന ജില്ലകളിൽ ഒന്ന് കർഷകർ കൊലചെയ്യപ്പെട്ട ലഖിംപീർ ഖേരിയാണ്.
വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ച് കൊല ചെയ്ത സംഭവത്തോടെയാണ് ലഖിംപൂർ ഖേരി വാർത്തകളിൽ ഇടം പിടിച്ചത്. കരിമ്പ് കർഷകർ ഏറെയുളള ഇവിടെ സിഖ് വോട്ടർമാർക്കും ശക്തമായ സ്വാധീനം ഉണ്ട്.

3

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ആകെയുള്ള 8 മണ്ഡലങ്ങളിലും ബി ജെ പിയായിരുന്നു ജയിച്ചത്. എന്നാൽ ഇക്കുറി ലഖിംപൂരിൽ ബി ജെ പിയുടെ ഭാവി എന്താകും എന്നാണ് ഉയരുന്ന ചോദ്യം. കർഷക പ്രതിഷേധം വോട്ടായി മാറും എന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.

4

ബി ജെ പി ഇക്കുറി വെല്ലുവിളി നേരിടുന്ന ജില്ലകളിൽ ഒന്നാണ് ലഖ്നൗ. അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ "കർമ്മഭൂമി" എന്നറിയപ്പെടുന്ന പാർലമെന്റ് മണ്ഡലം കൂടിയാണ് ലഖ്നൗ. മൂന്ന് പതിറ്റാണ്ടിലേറെയായി ലഖ്‌നൗ പാർലമെന്റ് സീറ്റ് ബിജെപിക്ക് ഒരിക്കലും നഷ്ടപ്പെട്ടിട്ടില്ലെങ്കിലും കടുത്ത മത്സരമാണ് പാർട്ടി ഇവിടെ നേരിടാറുള്ളത്.

5

2017-ൽ ലഖ്‌നൗവിൽ നിന്ന് ഒമ്പത് സീറ്റുകളിൽ എട്ടെണ്ണം ബി.ജെ.പി നേടിയിരുന്നു. 2012 ൽ സമാജ്വാദി പാർട്ടിക്ക് ഇവിടെ ലഭിച്ചത് 7 സീറ്റുകളായിരുന്നു. ലഖ്നൗ ഈസ്റ്റിൽ മന്ത്രി അഷുതോഷ് ടണ്ടനാണ് പാർട്ടി സീറ്റ് നൽകിയത്. ലഖ്നൗ സെൻട്രലിൽ രജനീഷ് ഗുപ്തയെ ആണ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. ഇക്കുറി സിറ്റിംഗ് എംപിയും മന്ത്രിമായ സ്വാതി സിംഗിനെ ഒഴിവാക്കി മുൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ജോയിന്റ് ഡയറക്ടർ രാജേശ്വര് സിംഗിനെയാണ് ബി ജെ പി സരോജിനി നഗറിൽ മത്സരിക്കുന്നത്.

6

അഖിലേഷ് യാദവിന്റെ മുൻ സർക്കാരിലെ (2012-17) മന്ത്രിയും എസ്പിയുടെ അടുത്ത തലമുറ നേതാക്കളിലൊരാളുമായ അഭിഷേക് മിശ്രയെ ആണ് എസ്പി ഇവിടെ രംഗത്തിറക്കിയിരിക്കുന്നത്. യുപിയിൽ കോൺഗ്രസിന്റെ ഏക ലോക്സഭ മണ്ഡലമായ റായ്ബറേലിയിൽ ഇക്കുറി മുന്നേറ്റം ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. 2017 ൽ ബി ജെ പി തരംഗത്തിനിടയിലും ബി ജെ പിക്ക് ഇവിടെ അഞ്ചിൽ രണ്ട് മണ്ഡലങ്ങളിൽ മാത്രമേ വിജയിക്കാൻ സാധിച്ചിരുന്നുള്ളൂ. രണ്ട് സീറ്റുകൾ കോൺഗ്രസിനും ഒരു സീറ്റ് എസ് പിക്കും ലഭിച്ചു. മുൻ കോൺഗ്രസ് എം എൽ എയായിരുന്ന അദിതി സിങ്ങിന്റെ പാർട്ടി പ്രവേശനത്തോടെ റായ്ബറേലി സദർ നിയമസഭാ മണ്ഡലത്തിൽ ആദ്യമായി താമര വിരിയിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി ഇവിടെ.

'ചൂമ്മാ തീ...' മീരാ നന്ദന്റെ ഹോട്ട് ലുക്ക്..വൈറലായി പുതിയ ഫോട്ടോസ്

Recommended Video

cmsvideo
    യുപിയില്‍ ബിജെപി റാലിയില്‍ നിന്ന് മടങ്ങുന്നവര്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+