കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂരിലെ ഏക രാജ്യസഭാ സീറ്റില്‍ ബിജെപിക്ക് വിജയം!വിലക്ക് ലംഘിച്ച് കോൺഗ്രസ് വിമതരും വോട്ട് ചെയ്തു

  • By Aami Madhu
Google Oneindia Malayalam News

ഇംഫാൽ; മണിപ്പൂരിലെ ഏക രാജ്യസഭ സീറ്റിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചു.ബിജെപി സ്ഥാനാര്‍ത്ഥിയായ ലീസെംബ സനജോബയാണ് വിജയിച്ചത്. 9 എംഎൽഎമാർ ബിജെപി സർക്കാരിന് പിന്തുണ പിൻവലിച്ച സാഹചര്യത്തിൽ ഏറെ ഉറ്റുനോക്കപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു മണിപ്പൂരിലേത്. അതേസമയം ഹൈക്കോടതി വിലക്ക് ലംഘിച്ചാണ് വിമത കോൺഗ്രസ് എംഎൽഎമാർ വോട്ട് ചെയ്തത്. വിശദാംശങ്ങളിലേക്ക്

 രാഷ്ട്രീയ നാടകം

രാഷ്ട്രീയ നാടകം

ബുധനാഴ്ച രാത്രിയോടെ ബിജെപി എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെയാണ് രാജ്യസഭ തിരഞ്ഞെടുപ്പിൽ മണിപ്പൂരും ശ്രദ്ധാകേന്ദ്രമായത്. മൂന്ന് ബിജെപി എംഎൽഎമാരാണ് രാജിവെച്ച് കോൺഗ്രസിൽ എത്തിയത്. തൊട്ട് പിന്നാലെ ബിജെപിയെ പിന്തുണച്ചിരുന്ന 4 അംഗങ്ങൾ ഉള്ള എൻപിപിയും ഒരു തൃണമൂൽ കോൺഗ്രസ് എംഎൽഎയും ഒരു സ്വതന്ത്രനും സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിച്ചു.

 വോട്ട് ചെയ്തില്ല

വോട്ട് ചെയ്തില്ല

ഇതോടെ മണിപ്പൂരിലെ ആദ്യ ബിജെപി സർക്കാർ ന്യൂനപക്ഷമായി. സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് കോൺഗ്രസ് നീക്കം നടക്കുന്നതിനിടയിലാണ് രാജ്യസഭ വോട്ടടെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിൽ രാജി വെച്ച മൂന്ന് ബിജെപി എംഎല്‍എമാര്‍ വോട്ട് ചെയ്തില്ല.

Recommended Video

cmsvideo
Manipur BJP leaders joined in congress | Oneindia Malayalam
 വിലക്ക് ലംഘിച്ചു

വിലക്ക് ലംഘിച്ചു

ബിജെപി സര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ച നാല് എന്‍പിപി മന്ത്രിമാര്‍ പക്ഷേ വോട്ട് രേഖപ്പെടുത്തി. എഐടിസിയുടെ ഒരു എംഎല്‍എയും വോട്ട് ചെയ്തില്ല. അതേസമയം വിലക്ക് നിലനിൽക്കെ മൂന്ന് വിമത കോൺഗ്രസ് എംഎൽഎമാർ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി.

 ഹൈക്കോടതി വിലക്ക്

ഹൈക്കോടതി വിലക്ക്

കോണ്‍ഗ്രസില്‍ നിന്ന് ബിജെ.പിയില്‍ ചേര്‍ന്ന ഏഴ് എംഎല്‍എമാരെ നിയമസഭയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് മണിപ്പൂര്‍ ഹൈക്കോടതി വിലക്കിയിരുന്നു. ഇവരാണ് വിലക്ക് ലംഘിച്ച് വോട്ട് രേഖപ്പെടുത്തിയത്. അതിനിടെ രണ്ട് സീറ്റിൽ വോട്ട് റദ്ദാക്കണമെന്ന ആവശ്യവുമായി കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

 കോൺഗ്രസ് ആവശ്യം

കോൺഗ്രസ് ആവശ്യം

നിയമസഭാ സ്പീക്കറുടെയും ഒരു കോൺ​ഗ്രസ് എംഎൽഎയുടെയും വോട്ട് റദ്ദാക്കണമെന്നായിരുന്നു കോൺഗ്രസ് ആവശ്യം. വോട്ടു രേഖപ്പെടുത്തിയ ശേഷം ഇരുവരും ബാലറ്റുകൾ പരസ്പരം കാണിച്ചിരുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു.

English summary
BJP one rajya sabha seat in manipur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X