ബീഫുണ്ടെങ്കില്‍ ബിജെപിക്കും രക്ഷയില്ല!!ബീഫ് കൈവശം വെച്ച ബിജെപി പ്രവര്‍ത്തകനും അറസ്റ്റ്!!

Subscribe to Oneindia Malayalam

നാഗ്പൂര്‍: ബീഫിന്റെ പേരിലുള്ള അതിക്രമങ്ങള്‍ രാജ്യത്ത് തുടര്‍ക്കഥകളാകുകയാണ്. മര്‍ദ്ദനം, കൊലപാതകം, അറസ്റ്റ്, ഭീഷണി, എന്നു വേണ്ട കൊലപാതകം ചെയ്തവര്‍ക്കു പോലും ലഭിക്കാത്ത ശിക്ഷയാണ് ഇക്കൂട്ടര്‍ക്കു ലഭിക്കുന്നത്. ഗോസംരഷണത്തിനായി കച്ച കെട്ടിയിറങ്ങിയിരിക്കുന്ന ബിജെപിക്കു പോലും ഇതില്‍ നിന്നും രക്ഷയില്ല.

ബീഫ് കഴിക്കുന്നതും കൈവശം വെയ്ക്കുന്നതും ആരായാലും, അതിപ്പോ ബിജെപിക്കാരന്‍ ആയാലും രക്ഷയില്ലെന്ന അവസ്ഥയാണ്. ബീഫ് നിരോധിക്കുന്ന ബിജെപിയില്‍ തുടരാനാകില്ലെന്ന് വ്യക്തമാക്കി മേഘാലയയിലെ രണ്ട് ബിജെപി എംഎല്‍എമാര്‍ രാജി വെച്ചിരുന്നു. എന്നാല്‍ അക്രമ സംഭവങ്ങള്‍ ഏറെയുണ്ടായിട്ടും ബീഫ് വിഷയത്തില്‍ ഏറെ നാളത്തെ മൗനത്തിനു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്.

ബീഫിന്റെ പേരിലുള്ള അതിക്രമങ്ങള്‍ രാജ്യത്ത് ഒരു കാരണവശാലും അനുവദിക്കുകയില്ലെന്ന് മോദി പറഞ്ഞതിനു ശേഷവും കോലഹലങ്ങള്‍ക്കു പക്ഷേ കുറവില്ല. ബീഫ് പ്രധാന പ്രശ്‌നം തന്നെയാണ്. അതിന്റെ ഏറ്റവുമൊടുവിലത്തെ ഇര ആയിരിക്കുകയാണ് ഈ നാഗ്പൂരുകാരന്‍.

അറസ്റ്റ്

അറസ്റ്റ്

ബീഫ് കൈവശം വെച്ചതിന് ഭാരതീയ ജനതാ പാര്‍ട്ടി പ്രവര്‍ത്തകനായ സലീം ഷാഹയെ ആണ് മഹാരാഷ്ട്ര മൃഗ സംരക്ഷണ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കാറ്റോള്‍ യൂണിറ്റിലെ ബിജെപി പ്രവര്‍ത്തകനാണ് സലീം ഷാഹ.

ഫോറന്‍സിക് പരിശോധനക്കു ശേഷം

ഫോറന്‍സിക് പരിശോധനക്കു ശേഷം

ഫോറന്‍സിക് പരിശോധനക്കു ശേഷമാണ് സലീം ഷാഹയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനായി സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരുന്നു. തന്റെ കയ്യിലുണ്ടായിരുന്നത് മട്ടനായിരുന്നെന്നാണ് സിന്‍ഹ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ഷാഹ കൈവശം വെച്ചത് ബീഫ് തന്നെയാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായി പോലീസ് പറഞ്ഞു.

മര്‍ദ്ദനം

മര്‍ദ്ദനം

ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ഒരു കൂട്ടം ആളുകള്‍ സലീം ഷാഹയെ ജൂലൈ 12 ന് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഷാഹയെ മര്‍ദ്ദിച്ച നാലു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നാഗ്പൂരിലെ ബര്‍സിങ്ങില്‍ വെച്ചാണ് നാല്‍പതുകാരനായ ഷാഹയെ അതിക്രൂരമായി മര്‍ദ്ദിച്ചത്.

സംഭവിച്ചത്

സംഭവിച്ചത്

സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സലീം ഇസ്മൈല്‍ ഷായെ ബര്‍സിങ്ങില്‍ വച്ച് നാലംഗ സംഘം തടഞ്ഞ് മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ ഇയാളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ഇവര്‍ പ്രഹാര്‍

ഇവര്‍ പ്രഹാര്‍

സലീം ഇസ്‌മൈല്‍ ഷാഹയെ ബീഫ് കൈവശമുണ്ടെന്ന് ആരോപിച്ച് മര്‍ദിച്ചത് മഹാരാഷ്ട്രയിലെ ഇവര്‍ പ്രഹാര്‍ സംഘടനയിലെ അംഗങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. ആക്രമികള്‍ക്ക് പ്രദേശത്തെ എംഎല്‍എയുമായി അടുത്ത ബന്ധമാള്ളവരാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സലീം പറഞ്ഞത് ചെവിക്കൊണ്ടില്ല

സലീം പറഞ്ഞത് ചെവിക്കൊണ്ടില്ല

സലീമിന്റെ കൈയിലുള്ളത് ഗോമാംസമാണെന്ന് ആരോപിച്ചായിരുന്നു നാലംഗ സംഘം മര്‍ദ്ദിച്ചത്. എന്നാല്‍ തന്റെ കൈവശമുള്ളത് ഗോമാംസം അല്ലെന്ന് ഷാഹ പറഞ്ഞിട്ടും ഇതു ചെവിക്കൊള്ളാന്‍ ഇവര്‍ തയ്യാറായില്ല. സലീം ഷാഹയുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് ഇയാളെ മര്‍ദ്ദിച്ച നാലു പേര്‍ക്കെതിരെ കേസ് എടുത്തത്.

മോദി പറഞ്ഞത്

മോദി പറഞ്ഞത്

ഗോസംരക്ഷണമെന്ന പേരില്‍ രാജ്യത്തു നടക്കുന്ന അതിക്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും അവ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മോദിയുടെ പ്രഖ്യാപനത്തിനു ശേഷവും അതിക്രമങ്ങള്‍ക്ക് കുറവില്ല.

English summary
BJP worker arrested after forensic test confirms he was carrying beef
Please Wait while comments are loading...