കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷണം കഴിച്ച പൈസ ചോദിച്ചപ്പോള്‍ അമിത്‌ ഷായെ വിളിക്കുമെന്ന്‌ ഭീഷണി; ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍

Google Oneindia Malayalam News

ചെന്നൈ: ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന്‌ ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചെന്നൈയിലാണ്‌ സംഭവം. ഭക്ഷണം കഴിച്ചിട്ട്‌ പണം ചോദിച്ചപ്പോള്‍ വര്‍ഗീയ കലാപം ഉണ്ടാക്കുമെന്നും അമിത്‌ ഷായെ വിളിക്കുമെന്നുമാണ്‌ മൂന്ന്‌ പേരടങ്ങിയ സംഘം ഭീഷണി മുഴക്കിയത്‌. ബിജെപി പ്രാദേശിക നേതാക്കള്‍ കൂടിയായ ഇവരില്‍ രണ്ടു പേരെ പൊലീസ്‌ പിടികൂടി.
ചെന്നൈ റായ്‌പേട്ടയിലെ സായിദ്‌ അബൂബക്കര്‍ ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. കട അടക്കുന്നതിന്‌ തൊട്ടുമുന്‍പ്‌ എത്തിയ യുവാക്കള്‍ ചിക്കന്‍ ഫ്രൈഡ്‌ റൈസ്‌ ആവശ്യപ്പെട്ടു. ഭക്ഷണം കഴിച്ചതിന്‌ ശേഷം പണം നല്‍കാതെ സ്ഥലംവിടാനൊരുങ്ങിയതോടെ ഹോട്ടല്‍ ഉടമ യുവാക്കളെ തടഞ്ഞു. ഇതോടെ തങ്ങള്‍ ബിജെപി നേതാക്കളാണെന്നും കട പൂട്ടിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. ഒരു കോള്‍ ചെയ്‌താല്‍ ആയിരം പേര്‍ എത്തുമെന്നും വര്‍ഗീയ കലാപം ഉണ്ടാക്കുമെന്നും ഇവര്‍ ഭീഷണി മുഴക്കുകയായിരുന്നു. ഇതോടെ കടയുടമ പൊലീസിനെ വിവരം അറിയിച്ചു.

bjp

പൊലീസ്‌ എത്തിയതോടെ യുവാക്കള്‍ പൊലീസുകാര്‍ക്കു നേരെയും കയര്‍ത്തു. അമിത്‌ ഷായുടെ ഓഫീസിലേക്ക്‌ നേരിട്ട്‌ വിളിക്കാന്‍ സ്വാധീനം ഉണ്ടെന്നും പൊലീസുകാരുടെ ജോലി കളയുമെന്നുമായിരുന്നു ഭീഷണി. എന്നാല്‍ ഭീഷണി ഫലിക്കാതിരുന്നതോടെ ഇവര്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. ഇവരില്‍ ഭാസ്‌കര്‍,പുരുഷോത്തമന്‍ എന്നീ രണ്ടു പേര്‍ പൊലീസ്‌ പിടിയിലായി മൂന്നമന്‌ വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്‌.

കയ്യകലത്ത് ഭാഗ്യം; 1.15 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

English summary
bjp workers threatened hotel owner after food, police arrested the bjp workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X