യുവമോര്‍ച്ചാ നേതാവിനെ ഭീകരര്‍ കഴുത്തറുത്ത് കൊലപ്പെടുത്തി: പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം!!

  • Written By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ യുവമോര്‍ച്ചാ നേതാവിനെ ഭീകരര്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ദക്ഷിണ കശ്മീരിലെ ഷോപ്പിയാനില്‍ നിന്ന് വ്യാഴാഴ്ചയാണ് കഴുത്തറുത്ത നിലയില്‍ യുവമോര്‍ച്ചാ നേതാവ് ഗൗഹര്‍ ഹുസൈനിന്‍റെ മൃതദേഹം കണ്ടെത്തിയത്. 30കാരനായ ഗൗഹര്‍ ഷോപ്പിയാന്‍ ജില്ലയിലെ ബിജെപി പ്രസിഡന്‍റാണ്. ഷോപ്പിയാനിലെ കിലൂര്‍ പ്രദേശത്താണ് സംഭവം. കൊലപാതകത്തിന് പിന്നില്‍ ഭീകരര്‍ക്ക് പങ്കുള്ളതായി പോലീസ് നേരത്തെ സംശയിച്ചിരുന്നു.

സുനാമിയല്ല ഭൂചലനം: അടുത്ത ലോകാവസാനം നവംബറില്‍, ശാസ്ത്രജ്ഞര്‍ പറയുന്നത്!

ടിപ്പു ജയന്തി ആഘോഷം: അമിത് ഷാ സിദ്ധരാമയ്യയ്ക്കെതിരെ, സംസ്ഥാനത്തിന് നേട്ടമുണ്ടാകില്ല!

9fquhy645y

ഷോപ്പിയാന്‍ ജില്ലയില്‍ വെച്ച് പിഡിപി നേതാവ് വെടിയേറ്റ് മരിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് സംഭവം. മികച്ച ഭാവി തിര‍ഞ്ഞെടുക്കുന്നതില്‍ നിന്ന് കശ്മീരിലെ യുവാക്കളെ തടയാനാവില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ സംഭവത്തോട് പ്രതികരിച്ചു. യുവമോര്‍ച്ചാ നേതാവിന്‍റെ മരണത്തില്‍ അപലപിച്ച ശേഷമായിരുന്നു പ്രതികരണം. കൊല്ലപ്പെട്ട നേതാവിന്‍റെ കുടുംബത്തിനൊപ്പം നില്‍ക്കുമെന്നും ബിജെപി കൂട്ടിച്ചേര്‍ത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The body of a Bharatiya Janata Party (BJP) youth leader was found with his throat slit in south Kashmir’s Shopian on Thursday, with police hinting at the involvement of militants.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്