യുപിയില്‍ ഇനി യോഗിയുടെ ഭരണം; ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തു...

  • By: Afeef
Subscribe to Oneindia Malayalam

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്ത ചടങ്ങില്‍ ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരെ സാക്ഷികളാക്കിയാണ് യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

yogi

തീവ്രഹിന്ദുത്വ വാദിയായ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍, കേശവപ്രസാദ് മൗര്യയും, ദിനേശ് ശര്‍മ്മയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. 48 അംഗ മന്ത്രിസഭയിലെ റീത്ത ബഹുഗുണ ജോഷി ഉള്‍പ്പെടെയുള്ള ആറു വനിതാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

മന്ത്രിസഭയില്‍ മുസ്ലീം പ്രാതിനിധ്യം ഉറപ്പുവരുത്താനായി ന്യൂനപക്ഷ മോര്‍ച്ച നേതാവ് മൊഹ്‌സിന്‍ രാജയെ സഹമന്ത്രിയാക്കുമെന്നും സൂചനയുണ്ട്. ഒരൊറ്റ മുസ്ലീം സ്ഥാനാര്‍ത്ഥികളെ പോലും നിര്‍ത്താതെയാണ് ബിജെപി മത്സരിച്ചത്. മന്ത്രിസഭയില്‍ മുസ്ലീം പ്രാതിനിധ്യം വേണമെന്നാണ് പാര്‍ട്ടി ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

English summary
BJP's Adityanath sworn in as UP chief minister
Please Wait while comments are loading...