ബിജെപിയുടെ മുസ്ലീം വനിത നേതാവിനെ വെടിവച്ച് കൊന്നു... ആര്? എന്തിന്?

  • By: നരേന്ദ്രൻ
Subscribe to Oneindia Malayalam

ഭോപ്പാല്‍: ബിജെപിയുടെ വനിത വിഭാഗമായ മഹിള മോര്‍ച്ചയുടെ നേതാവിനെ അക്രമികള്‍ വെടിവച്ച് കൊന്നു. മുസ്ലീം മതവിശ്വാസിയായ ജമീല ഖാന്‍ ആണ് കൊല്ലപ്പെട്ടത്.

മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ ആണ് സംഭവം. 50 വയസ്സുകാരിയായ ജമീല ഖാനെ ഇന്ദിര സത്യ നഗറിലെ വീട്ടിലാണ് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരിച്ചിരുന്നു.

Murder

ജമീല ഖാന്റെ മകനാണ് അമ്മ വെടിയേറ്റ് കിടക്കുന്നത് കണ്ടത്. ചുമലില്‍ നിന്ന് ചോരയൊലിച്ച് കിടക്കുകയായിരുന്നു ജമീല. എന്നാല്‍ വീട്ടിലുള്ള ആരും വെടിയൊച്ച കെട്ടിരുന്നില്ല.

ആരാണ് കൊലപാതകം നടത്തിയത് എന്നത് സംബന്ധിച്ച് സൂചനകള്‍ ഒന്നും ഇല്ല. ഒരാള്‍ ഒറ്റയ്ക്കായിരുന്നോ അതോ ഒന്നിലധികം ആളുകള്‍ കൊലപാതകത്തിന് പിറകില്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഗൗതം നഗര്‍ പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

English summary
In a shocking incident, BJP women's wing leader Jamila Khan died after being shot by unknown assailants on Wednesday.
Please Wait while comments are loading...