രാഹുല്‍ ഗാന്ധിയുടെ ഐകിഡോ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍... പിന്നില്‍ ആ യുവതി!!!

  • By: Desk
Subscribe to Oneindia Malayalam
രാഹുല്‍ ഗാന്ധി ശരിക്കും ബ്ലാക്ക്ബെല്‍റ്റ്, ചിത്രങ്ങള്‍ വൈറല്‍ | Oneindia Malayalam

ദില്ലി: തനിക്ക് 56 ഇഞ്ച് നെഞ്ചളവൊന്നും ഇല്ലെന്ന് രാഹുല്‍ ഗാന്ധിക്ക് നന്നായി അറിയാം. എന്നാല്‍ താന്‍ ഒരു കായിക പ്രേമിയാണ് എന്ന് രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരളപ്പിറവിയില്‍ കലക്കന്‍ ട്രോളുകള്‍!!! പരശുരാമനെ തോല്‍പിച്ച് കായല്‍ ചാണ്ടി... ട്രോള്‍ കൊലവിളി!

ഓട്ടത്തിലും നീന്തലിലും ഒക്കെ താത്പര്യമുണ്ട് എന്ന് പറഞ്ഞ രാഹുല്‍ മറ്റൊരു കാര്യവും വെളിപ്പെടുത്തിയിരുന്നു. താന്‍ ഐകിഡോ ബ്ലാക്ക് ബെല്‍റ്റ് ആണ് എന്നതായിരുന്നു അത്.

കൂറുമാറിയാൽ കാവ്യയും നാദിർഷയും പ്രതികൾ? ദിലീപിനെ ഊരാക്കുടുക്കിൽ പൂട്ടാൻ ഉറച്ച് പോലീസ്; ഇനി ഇങ്ങനെ...

അതിന് ശേഷം കുറച്ച് നാള്‍ മാധ്യമങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ ഐകിടോ മാസ്റ്റ്‌റെ തേടി നടക്കുകയായിരുന്നു. ഇപ്പോള്‍ എന്തായാലും അതിന് ഉത്തരം കിട്ടി.

ചിത്രങ്ങള്‍ വൈറല്‍

ചിത്രങ്ങള്‍ വൈറല്‍

രാഹുല്‍ ഗാന്ധി ഐകിഡോ പരിശീലനത്തില്‍ ഏര്‍പ്പെടുന്നതിന്റെ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കഴിഞ്ഞു.

വിജേന്ദര്‍ ചോദിച്ചപ്പോള്‍

വിജേന്ദര്‍ ചോദിച്ചപ്പോള്‍

ഇന്ത്യയുടെ ഒളിംപിക് മെഡല്‍ ജേതാവ് വിജേന്ദര്‍ സിങ് ഒരിക്കല്‍ രാഹുല്‍ ഗാന്ധിയോട് ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്തായാലും അത് പുറത്ത് വന്നുകഴിഞ്ഞു.

ബഡായിയെന്ന്

ബഡായിയെന്ന്

ഐകിഡോ ബ്ലാക്ക് ബെല്‍റ്റ് എന്നത് രാഹുല്‍ ഗാന്ധിയുടെ ബഡായി ആണെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പലരും പ്രചരിപ്പിച്ചിരുന്നു. രാഷ്ട്രീയ എതിരാളികള്‍ തന്നെ ആയിരുന്നു ഇതിന് പിന്നില്‍.

പുറത്ത് വിട്ടത്

ഭരത് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. പിന്നീട് ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുക ആയിരുന്നു.

രമ്യയും റീ ട്വീറ്റ് ചെയ്തു

രമ്യയും റീ ട്വീറ്റ് ചെയ്തു

നടിയും രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ ഇടപെടലുകളുടെ മാസ്റ്റര്‍ ബ്രെയിനും ആയ രമ്യ എന്ന ദിവ്‌സ സ്പന്ദനയും ഇത് റീ ട്വീറ്റ് ചെയ്തു. രമ്യ റീ ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് സംഗതി വൈറല്‍ ആവുകയും ചെയ്തു.

പരിറ്റോസ് കര്‍

പരിറ്റോസ് കര്‍

പ്രമുഖ ഐകിഡോ പരിശീലകന്‍ പരിറ്റോസ് കറിന് ഒപ്പം പരിശീലിക്കുന്നതിന്റെ ചിത്രങ്ങള്‍ ആണ് പുറത്ത് വന്നിരിക്കുന്നത്. പരമ്പരാഗത കീകോഗി വസ്ത്രം ധരിച്ച്, ബ്ലാക്ക് ബെല്‍റ്റും ധരിച്ചായിരുന്നു രാഹുലിന്റെ പരിശീലനം.

മലര്‍ത്തിയടിച്ചു

മലര്‍ത്തിയടിച്ചു

പരിശീലകനെ രാഹുല്‍ ഗാന്ധി മലര്‍ത്തിയടിക്കുന്നതും ഒരു ചിത്രത്തില്‍ കാണാം. നാല് ചിത്രങ്ങളാണ് ഇത്തരത്തില്‍ പുറത്ത് വന്നിരിക്കുന്നത്.

ഐകിഡോ

ഐകിഡോ

ഒരു ജാപ്പനീസ് ആയോധന കലയാണ് ഐകിഡോ. ലോകത്തില്‍ തന്നെ ഏറെ പ്രചാരമുള്ള ഒന്നാണ് ഇത്.

മറ്റ് രാഷ്ട്രീയക്കാരെ പോലെയല്ല

മറ്റ് രാഷ്ട്രീയക്കാരെ പോലെയല്ല

മറ്റ് രാഷ്ട്രീയക്കാരെ പോലെ അല്ല, തനിക്ക് സ്‌പോര്‍ട്‌സില്‍ നല്ല താത്പര്യമാണ് എന്നായിരുന്നു രാഹുല്‍ ഗാന്ധി കഴിഞ്ഞ ആഴ്ച പറഞ്ഞത്.

പുറത്ത് പറയാറില്ല

പുറത്ത് പറയാറില്ല

താന്‍ ഓടുകയും നീന്തുകയും ഒക്കെ ചെയ്യും. ഐകിഡോയില്‍ ബ്ലാക്ക് ബെല്‍റ്റും ഉണ്ട്. എന്നാല്‍ താന്‍ ഇതൊന്നും പറഞ്ഞ് നടക്കാറില്ലെന്നും അന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

English summary
Congress vice-president Rahul Gandhi recently divulged that he is a sports aficionado - he runs, swims, gyms and also holds a black belt in Japanese martial art Aikido.
Please Wait while comments are loading...