കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല്‍പ്പതാം ഘട്ടത്തില്‍ ആത്മഹത്യ ശ്രമം: അവസാനിക്കാതെ ബ്ലൂവെയില്‍ ഭീഷണി, 17കാരന്‍ ആശുപത്രിയില്‍

  • By Gowthamy
Google Oneindia Malayalam News

ഗുവാഹത്തി: ഓണ്‍ലൈന്‍ കൊലയാളി ഗെയിമായ ബ്‌ളൂവെയിലിന്റെ ഭീഷണി അവസാനിക്കുന്നില്ല. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടും നിരവധി കൗമാരക്കാര്‍ ഗെയമിലേക്ക് വഴുതി വീണു കൊണ്ടിരിക്കുന്നതായാണ് വിവരം. അസമില്‍ ബ്ലൂവെയില്‍ ഗെയിം കളിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നാല് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പതിനാറിനും പതിനേഴിനും ഇടയില്‍ പ്രായമുളളവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരിക്കുന്നത്. ഇതില്‍ ഒരാളുടെ കൈയ്യില്‍ നീലത്തിമിംഗലത്തിന്റെ ചിത്രം വരച്ചിട്ടുണ്ട്. ഗുവാഹത്തി മെഡിക്കല്‍ കോളേജിലാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

നാല്‍പ്പതാം ഘട്ടത്തില്‍

നാല്‍പ്പതാം ഘട്ടത്തില്‍

ഗെയിമിന്റെ നാല്‍പ്പതാം ഘട്ടത്തിലാണെന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍ കഴിയുന്ന പതിനേഴുകാരന്‍ പറഞ്ഞത്. ഇയാളുടെ നില മെച്ചപ്പെട്ട് വരികയാണ്. അമ്പത് ഘട്ടങ്ങളാണ് ഗെയിമിനുള്ളത്.

ആത്മഹത്യ പ്രവണതയുണ്ട്

ആത്മഹത്യ പ്രവണതയുണ്ട്

ഈ വിദ്യാര്‍ഥി ആത്മഹത്യ പ്രവണത പ്രകടിപ്പിക്കുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഗുവാഹത്തി മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗത്തില്‍ ചികിത്സയിലാണ് വിദ്യാര്‍ഥി.

ഡിസ്ചാര്‍ജ് ചെയ്യണം

ഡിസ്ചാര്‍ജ് ചെയ്യണം

തന്നെ എത്രയും പെട്ടെന്ന് ഡിസ്ചാര്‍ജ്് ചെയ്യണമെന്നാണ് വിദ്യാര്‍്ഥിയുടെ അവശ്യം. ഗെയിം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നാണ് വിദ്യാര്‍ഥി പറയുന്നത്. വിദ്യാര്‍ഥിക്ക് കൗണ്‍സിലിങ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

നീലത്തിമിംഗലത്തിന്റെ ചിത്രം

നീലത്തിമിംഗലത്തിന്റെ ചിത്രം

ഈ വിദ്യാര്‍ഥിയുടെ കൈയ്യില്‍ നീലത്തിമിംഗലത്തിന്റെ ചിത്രം വരച്ചിട്ടുണ്ട്. ഇത് കണ്ട് സംശയം തോന്‌നിയ അധ്യാപകര്‍ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. അതേസമയം കൊലയാളി ഗെയിമിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം.

സമിതി രൂപീകരിക്കും

സമിതി രൂപീകരിക്കും

ഇതിനിടെ ഗെയിമിനെതിരെ ജാഗ്രത ശക്തമാക്കാന്‍ കാമ് രൂപ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പ്രത്യേക സമിതി രൂപീകരിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

അതേസമയം കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗം ശ്രദ്ധിക്കണമെന്ന് പോലീസ് മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ബ്ലൂ വെയില്‍ ഗെയിമിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നുവെങ്കിലും കൗമാരക്കാര്‍ക്കിടയില്‍ ഗെയിം ഇപ്പോഴും പ്രചാരത്തിലുണ്ടെന്നാണ് വിവരം.

മാധ്യമ വാര്‍ത്തകള്‍

മാധ്യമ വാര്‍ത്തകള്‍

ഗെയ്ിമിനെ കുറിച്ച് പ്രചരിക്കുന്ന മാധ്യമ വാര്‍ത്തകള്‍ കൗമാരക്കാര്‍ക്കി

ടയില്‍ ഗെയിമിനെ കുറിച്ച് കൂടുതലായി അറിയാനുള്ള പ്രവണത ഉണ്ടാക്കുന്നുണ്ടെന്നാണ് വിവരം. നാല് വിദ്യാര്‍ഥികളാണ് ഗെയിം കളിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍ കഴിയുന്നത്.

കേരളത്തിലും യുപിയിലും

കേരളത്തിലും യുപിയിലും

കേരളത്തിലും യുപിയിലും ബ്ലൂവെയില്‍ ഗെയിം കളിച്ച് വിദ്യാര്‍ഥികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ മറണത്തിനു കാരണം ഗെയിം ആണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

English summary
blue whale scare youngsters falling prey to deadly online challenge in assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X