കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലൂവെയിൽ ചലഞ്ച് ആശങ്കയിൽ സ്കൂളുകൾ!!! പുതിയ പദ്ധതിയുമായി ഹരിയാന സർക്കാർ!!

സ്വഭാവ വൈകൃതം പ്രകടപ്പിക്കുന്ന വിദ്യാര്‍ഥികളെ അധ്യാപകര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ഗുഡ്ഗാവ്: ബ്ലൂ വെയിൽ കൗമാരങ്ങളെ പിടിമുറുക്കുന്നതിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് കൗൺസിൽ നൽകുമെന്ന് ഹരിയാന സർക്കാർ. ഹരിയാനയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികൾക്കും കൗൺസിലിംഗ് നൽകണമെന്ന് സംസ്ഥാന ചിൽഡ്രൻ പ്രൊട്ടക്ഷൻ കമ്മീഷൻ അറിയിച്ചിട്ടുണ്ട്.

blue wheal chanllnge

വന്ദേമാതരത്തെ എതിര്‍ക്കുന്നവർ രാജ്യദ്രോഹികൾ !!! വോട്ടവകാശം റദ്ദാക്കണമെന്ന് ശിവസേന!!വന്ദേമാതരത്തെ എതിര്‍ക്കുന്നവർ രാജ്യദ്രോഹികൾ !!! വോട്ടവകാശം റദ്ദാക്കണമെന്ന് ശിവസേന!!

അഞ്ച് മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് ബ്ലൂവെയിലിനെ കുറിച്ചു ബോധവൽക്കരണം നടത്തുക. ഈ ഗെയിമിൽ അംഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കുട്ടികൾ മരിക്കുന്നതിന്റെ സാഹചര്യത്തിലാണ് കമ്മീഷന്റെ നടപടി.

ആശങ്കയിൽ സ്കൂളുകൾ

ആശങ്കയിൽ സ്കൂളുകൾ

ബ്ലൂ വെയിൽ മരണക്കളിയുടെ പേരിൽ നിരവധി വാർത്തകളാണ് ദിനം പ്രതി പുറത്തു വരുന്നത്. ആയിരകണക്കിന് കുട്ടികൾ ഇതിന് ഇരയായിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. അതെ സമയം ദിനം പ്രതി മരണക്കളിയിൽ കുട്ടികൾ ഇരയായി മാറുന്നുണ്ട്. ഇതിൽ ആശങ്കയിലാണ് രാജ്യത്തിലെ സ്കൂളുകൾ.അങ്ങനെ അകപ്പെട്ട് പോയിട്ടുണ്ടെങ്കിൽ ഇതിൽ നിന്ന് വിദ്യാർഥകളെ രക്ഷിക്കാൻ വഴി തേടുകയാണ് സ്കൂളുകൾ.

മുൻകരുതൽ

മുൻകരുതൽ

കുട്ടികളെ ഗെയിമിന്റെ പിടിയിൽ അകപ്പെട്ടു പോകാതിരിക്കാൻ സ്കൂളുകളിലെ എല്ലാ കമ്പ്യൂട്ടറുകളിലെയും സേഫ്റ്റ്വെയൻ സംവിധാനം ഫിൽറ്റർ ചെയ്യാൻ സിബിഎസ് ഇയുടെ കീഴിലുള്ള എള്ലാ സ്കൂളുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സർക്കുലർ സിബഎസ്ഇ പുറത്തു വിട്ടിട്ടുണ്ട്.

കൗമാരങ്ങൾ ഇരയാകുന്നു

കൗമാരങ്ങൾ ഇരയാകുന്നു

സുരക്ഷ അവബോധമില്ലാതെ കുട്ടികൾ ഇന്റർനെറ്റും മെബൈൽഫോണും ഉപയോഗിക്കുന്നതിലൂടെ പല തരം സൈബർ ഭീഷണികൾക്കും ഇതുപോലുള്ള ഗെയിമുകൾക്കും ഇരയാകുന്നു.

ഇന്റർനെറ്റിന്റെ ഗുണദോഷങ്ങൾ

ഇന്റർനെറ്റിന്റെ ഗുണദോഷങ്ങൾ

ഇന്നത്തെ തലമുറ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് ഇന്റർനെറ്റിലാണ്.യാതൊരു ഭയവും അങ്കലാപ്പുമില്ലാതെയാണ് ഇവർ നെറ്റ് ഉപയോഗിക്കുന്നത്. ഭൂരിഭാഗം പേരും ഇതിന്റെ ഗുണദേഷങ്ങളെ കുറിച്ച് ചിന്തിക്കാറില്ല.

സർക്കാർ നിർദേശം

സർക്കാർ നിർദേശം

ബ്ലൂവെയിൽസ് ഗെയി കുട്ടികളുടെ ജീവൻ കാർന്നെടുക്കുന്നതുമായുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നതോടെ ഇതിന്റെ ലിങ്കുകൾ നീക്കം ചെയ്യണമെന്ന് ഗുഗിൾ ഉൾപ്പെടെയുളള സർച്ച് എഞ്ചിനുകൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇതിനു പിന്നാലെ സിബിഎസ്ഇയും രംഗത്തെത്തിയിട്ടുണ്ട്.

ബ്ലൂവെയിൽ ചലഞ്ച്

ബ്ലൂവെയിൽ ചലഞ്ച്

50 ഘട്ടങ്ങളുള്ള ഒരു ഓൺലൈൻ ഗെയിമാണ് ബ്ലൂവെയിൽ ചലഞ്ച്.വളരെ ക്രൂരമായ ചലഞ്ചുകളാണ് ഇതിൽ ഭൂരിഭാഗവും . ആദ്യം വളരെ ലളിതമാണെന്ന് തോന്നുകയും പിന്നിട് ചെല്ലുന്തോറും വളരെ പൈശാചികവും സങ്കീർണവുമായ ഘട്ടങ്ങളാണുള്ളത്. ഇതിൽ ഏറ്റവും ഒടുവിലെ ടാസ്ക് ആയി നൽകുന്നത് ചലഞ്ച് ഏറ്റെടുത്തയാളുടെ ആത്മഹത്യയാണ്.

തെളിവുകൾ നശിപ്പിക്കുന്നു

തെളിവുകൾ നശിപ്പിക്കുന്നു

ആത്മഹത്യ ചെയ്യുന്നതിനും മുൻപ് ഗെയിമിനെ കുറിച്ചുള്ള എല്ലാ തെളിവുകളും നശിപ്പിക്കണം. ഒരോ ഘട്ടങ്ങളിലും ചലഞ്ച് പൂർത്തിയാക്കിയതിന്റെ തെളിവായി ഫോട്ടോ അയച്ചു നൽകണമെന്നാണ് നിയമം.

English summary
The Haryana Children Protection Commission (HCPC) has issued an advisory to all private and government schools in the state to counsel students about the risk of Blue Whale Challenge and other similar online games.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X